UAE Schools: Over 1.06 Million Students This Year അബുദാബി: 2026-27 അധ്യയന വര്‍ഷത്തില്‍ യു.എ.ഇയിലെ 1,180-ലധികം സ്‌കൂളുകളിലായി 10.67 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്തുവിട്ടത്. UAE Schools: Over 1.06 Million Students This Year
അതേസമയം യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം 26,070-ലധികം പുതിയ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 10 പുതിയ സര്‍ക്കാര്‍ സ്‌കൂളുകളും ഈ അധ്യയന വര്‍ഷം തുറക്കും.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഗതാഗത സംവിധാനങ്ങളും പഠനസാമഗ്രികളും അധ്യാപക പരിശീലനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്കായി 5,028-ലധികം സ്‌കൂള്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t
യു.എ.ഇയില്‍ കെ.ജി മുതല്‍ രണ്ടാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് ഇല്ല: സുപ്രധാന തീരുമാനം പുറത്തിറക്കി

അബുദാബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത ഹോംവര്‍ക്ക് ഒഴിവാക്കുന്നു. 2026-27 അധ്യയന വര്‍ഷം മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. കുട്ടികള്‍ക്ക് കൂടുതല്‍ സമയം വിശ്രമിക്കാനും കളിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും വായനയ്ക്കുമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.
അതേ സമയം ക്ലാസ് മുറികളില്‍ തന്നെ പഠനത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നല്‍കുന്നതിനാണ് സ്‌കൂളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.കുട്ടികളുടെ പ്രായത്തിനും വളര്‍ച്ചാ ഘട്ടത്തിനും അനുയോജ്യമായ പഠനരീതികള്‍ ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അനാവശ്യ സമ്മര്‍ദ്ദം കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.