No Homework for KG–Grade 2 യു.എ.ഇയില്‍ കെ.ജി മുതല്‍ രണ്ടാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് ഇല്ല: സുപ്രധാന തീരുമാനം പുറത്തിറക്കി

No Homework for KG–Grade 2 അബുദാബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത ഹോംവര്‍ക്ക് ഒഴിവാക്കുന്നു. 2026-27 അധ്യയന വര്‍ഷം മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. കുട്ടികള്‍ക്ക് കൂടുതല്‍ സമയം വിശ്രമിക്കാനും കളിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും വായനയ്ക്കുമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t

അതേ സമയം ക്ലാസ് മുറികളില്‍ തന്നെ പഠനത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നല്‍കുന്നതിനാണ് സ്‌കൂളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.കുട്ടികളുടെ പ്രായത്തിനും വളര്‍ച്ചാ ഘട്ടത്തിനും അനുയോജ്യമായ പഠനരീതികള്‍ ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അനാവശ്യ സമ്മര്‍ദ്ദം കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *