യു.എ.ഇയിലെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തിൽപെട്ടു; ഒരു മരണം

2902910 untitled 1

സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഹൈമയില്‍ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്‍റെയും നാജിയത്ത് താജുദ്ദീന്‍റെയും മകളും ഷഹീൻ ഷിയാബിന്‍റെ ഭാര്യയുമായ സുലേഹ ഷഹീന്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ നടന്ന അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇയില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്.
അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രക്കിടെയാണ് അപകടം. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

APPLY NOW FOR THE LATEST VACANCIES

വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളും കുട്ടികളും അടങ്ങിയ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് ഏവിയേഷന്‍റെ എയർ ആംബുലൻസ് മാർഗം നിസ്‍വ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ആർ.ഒ.പി ആംബുലൻസുകളിലും നിസ്‍വ ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വാഹനം നിയന്ത്രണം വിട്ട് മറിയാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആർ.ഒ.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *