വൈദ്യുതി, വാട്ടർ ബില്ലുകൾ കുറക്കാം; ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക ടൂളുമായി ദീവ

562024

ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട് ലിവിങ്’ (സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ ഉപയോഗങ്ങൾ ട്രാക്ക് ചെയ്യാനും, ബിൽ വിശദാംശങ്ങളും താരിഫ് സ്ലാബുകളും വിശകലനം ചെയ്യാനും സാധിക്കും.

APPLY NOW FOR THE LATEST VACANCIES

ഇതിനായി ഡാഷ്‌ബോർഡിൽ ‘കൺസംപ്ഷൻ അസസ്‌മെന്‍റ് ടൂൾ’ എന്നൊരു പ്രത്യേക സംവിധാനമുണ്ട്. വീടിന്‍റെ പ്രത്യേകതകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്ന് മനസ്സിലാക്കാം. ഈ വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വീടിനും അനുയോജ്യമായ റിപ്പോർട്ടും പണം ലാഭിക്കാനുള്ള നിർദേശങ്ങളും സിസ്റ്റം നൽകും.
അനാവശ്യമായി ജലം പാഴാകുന്നത് തടയാൻ ‘ഹൈ വാട്ടർ യൂസേജ് അലേർട്ട്’ സേവനവും ദീവ ലഭ്യമാക്കുന്നുണ്ട്. ചോർച്ചയാലോ മറ്റോ സാധാരണയിൽ കവിഞ്ഞ് വെള്ളം ഉപയോഗിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഉടൻ ഫോണിൽ സന്ദേശം ലഭിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *