
അജ്മാന്: ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്റെ മകന് ജൈസൺ (35) ആണ് മരണപ്പെട്ടത്.
APPLY NOW FOR THE LATEST VACANCIES
അപകടത്തിൽ ഗുരുതര പരിക്കേറ്റ ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തൊഴിലാളികളേയും കൊണ്ട് പോവുകയായിരുന്ന കമ്പനിയുടെ പാസഞ്ചര്‍ വാഹനമാണ് അപകടത്തിപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാലു പേര് ചെറിയ പരിക്കുകളോടെ ആശുപത്രിയിലാണ്. അജ്മാനിലെ കമ്പനിയില്‍ നിന്നും തൊഴിലാളികളുമായി ഉമ്മുല്‍ ഖുവൈനിലെ സൈറ്റിലേക്ക് പോകും വഴി രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു ജൈസൺ.
വാഹനം ഓടിക്കുന്നതിനിടക്ക് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ 14 പേര് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ജൈസൺ.
മെച്ചപ്പെട്ട ജീവിതം ലക്ഷ്യംവെച്ച് ജൈസൺ അടുത്തിടെയാണ് ഭാര്യ ലില്ലിയെ അജ്മാനിലേക്ക് കൊണ്ടുവന്നത്. ഭാര്യക്ക് അജ്മാനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് വിസ നടപടികള്‍ പുരോഗമിക്കുകയായിരുന്നു. മൂന്നരയും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മാതാവ് മറിയദാസി. സഹോദരങ്ങള്‍ ജോൺസൺ, സിസ്റ്റർ മറിയം.
സലാം പാപ്പിനിശ്ശേരി അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നു
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്