വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ന്നേക്കും; വിമാനം വൈകുന്നതും റദ്ദാക്കുന്നതും തുടരുന്നു; പ്രവാസികൾ മുന്നറിയിപ്പ് ശ്രദ്ധിക്കുക

FLIGHT

ദുബൈ: മിഡില്‍ ഈസ്റ്റിലെ വ്യോമയാന പ്രതിസന്ധിയുടെ പ്രത്യാഘാതം ഇനിയും തുടര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. വ്യോമപാത നിയന്ത്രണങ്ങള്‍, ഉയര്‍ന്ന ഇന്ധനവില, വിമാന സര്‍വിസുകളിലെ കുറവ് എന്നിവ കാരണം യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

APPLY NOW FOR THE LATEST VACANCIES

കേരളത്തിലെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും പതിവാകുന്നു. സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വിസുകള്‍ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. അപ്രതീക്ഷിത റദ്ദാക്കലുകള്‍ മൂലം നിരവധി യാത്രക്കാര്‍ക്ക് യാത്രകള്‍ മാറ്റേണ്ടിവരുകയും സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. സ്‌കൂള്‍ അവധിയും ഓണം അവധിയും കഴിഞ്ഞ് നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് മടങ്ങുന്ന യാത്രക്കാരെയാണ് ഈ സാഹചര്യം ഏറെ വലയ്ക്കുന്നത്.

ടൂറിസം മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സാമ്പത്തിക ഗവേഷണ സ്ഥാപനവും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, അനുകൂലമായ സാഹചര്യത്തിലും 2026ലെ ആഗോള വിമാന നിരക്കുകള്‍ യുദ്ധത്തിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലവാരത്തേക്കാള്‍ 5 മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നേക്കാം. പ്രതിസന്ധി കൂടുതല്‍ നീണ്ടാല്‍ നിരക്ക് ഇതിലും ഉയരാന്‍ സാധ്യതയുണ്ട്.

ആഗോള യാത്രക്കാരുടെ ഇടത്താവള യാത്രകളുടെ ഏകദേശം 14% ഗള്‍ഫ് വിമാനത്താവളങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യൂറോപ്പ്- ഏഷ്യ യാത്രകളുടെ ഏകദേശം 20 ശതമാനവും ഈ മേഖലയുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ ദുബൈയും അബൂദബിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനത്താവളങ്ങളിലെ തടസ്സങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളെയും ബാധിക്കും.

വ്യോമപാത നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ക്ക് ദീര്‍ഘമായ റൂട്ടുകള്‍ സ്വീകരിക്കേണ്ടിവരുന്നത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. അതോടൊപ്പം വിമാന സര്‍വിസുകളിലും സീറ്റുകളുടെ ലഭ്യതയിലും കുറവുണ്ടാകുന്നത് ടിക്കറ്റ് നിരക്കില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അതിനാല്‍ വ്യോമപാതകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയാലും നിരക്കുകള്‍ ഉടന്‍ കുറയണമെന്നില്ല.

അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്, മിഡില്‍ ഈസ്റ്റിലേക്കും അവിടെനിന്നുമുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകളുടെ ശേഷി ഏപ്രിലില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 40 ശതമാനം കുറഞ്ഞുവെന്നാണ്. യാത്രക്കാരുടെ ആവശ്യകതയിലും ഏകദേശം 50 ശതമാനം ഇടിവുണ്ടായി. പ്രധാന ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള മുന്‍കൂര്‍ ബുക്കിങുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. യു.എ.ഇയില്‍ ഇന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇപ്പോഴും യാത്രാ സാഹചര്യം അനിശ്ചിതമായി തുടരുകയാണ്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍, എയര്‍ലൈനുകള്‍ ചില സര്‍വിസുകള്‍ പതിവുപോലെ നടത്തുന്നതിനൊപ്പം ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്യുന്നുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ, ഫ്‌ലൈദുബൈ എന്നീ വിമാനക്കമ്പനികള്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വിസുകള്‍ തുടരുന്നുണ്ട്. എന്നാല്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ദുബൈയിലേക്കും മിഡില്‍ ഈസ്റ്റിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള ചില സര്‍വിസുകള്‍ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വെടിനിര്‍ത്തല്‍ സ്ഥിരത കൈവരിക്കുകയും വ്യോമപാത നിയന്ത്രണങ്ങള്‍ ക്രമേണ നീങ്ങുകയും ചെയ്താല്‍ യാത്രാ മേഖലക്ക് വേഗത്തില്‍ തിരിച്ചുവരാനാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. എന്നാല്‍, വിമാനക്കമ്പനികള്‍ പഴയ സര്‍വിസ് ശേഷിയിലേക്ക് മടങ്ങാന്‍ സമയമെടുക്കും. ദീര്‍ഘകാല പ്രതിസന്ധി ഉണ്ടായാല്‍ ചില വിമാനക്കമ്പനികള്‍ പുതിയ റൂട്ടുകള്‍ സ്ഥിരമായി സ്വീകരിക്കാനും ഗള്‍ഫ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്.

പ്രതിസന്ധി യു.എ.ഇ യാത്രക്കാരുടെ യാത്രാ രീതികളിലും മാറ്റം വരുത്തിയേക്കാം. കൂടുതല്‍ പേര്‍ വില കുറഞ്ഞ ടിക്കറ്റുകള്‍ തേടുകയും കൂടുതല്‍ വഴക്കമുള്ള ബുക്കിങ് തിരഞ്ഞെടുക്കുകയും ചെയ്യാം. പണം തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം, യാത്രാ തീയതി മാറ്റാനുള്ള സൗകര്യം, തത്സമയ യാത്രാ വിവരങ്ങള്‍ എന്നിവയ്ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കും. ദുബൈയും അബൂദബിയും ലോകത്തിലെ പ്രധാന വിമാനയാത്രാ കേന്ദ്രങ്ങളായതിനാല്‍ യു.എ.ഇയുടെ യാത്രാ ബന്ധങ്ങള്‍ക്ക് ദീര്‍ഘകാലത്ത് ശക്തമായ അടിത്തറയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി അവസാനിച്ചാല്‍ വിമാന സര്‍വിസുകളും സീറ്റുകളുടെ ലഭ്യതയും ക്രമേണ മെച്ചപ്പെടാനും അതോടെ വിമാന ടിക്കറ്റ് നിരക്കുകളിലും പിന്നീട് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

ETHIHAD 1

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.

എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം

മൂന്ന് വാടക വിഭാഗങ്ങൾ

ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.

Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.

Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്‌യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *