
അജ്മാൻ: അജ്മാനിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകളിൽ ക്യാഷ് പേയ്‌മെന്റുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ഒരുങ്ങി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. സെപ്റ്റംബർ 17 മുതൽ തെരഞ്ഞെടുത്ത ബസ് റൂട്ടുകളിൽ പണമായി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ലെന്ന് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു.
അജ്മാനിൽ നിന്ന് ഷാർജ, ദുബൈ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലേക്കുള്ള ഇന്റർസിറ്റി ബസ് റൂട്ടുകളിലാണ് ഈ മാറ്റം ആദ്യം പ്രാബല്യത്തിൽ വരുന്നത്. ഈ റൂട്ടുകളിൽ ഇനി മുതൽ ‘മസാർ മണി’ (Masaar Money) കാർഡുകൾ, ബാങ്ക് കാർഡുകൾ എന്നിവ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
APPLY NOW FOR THE LATEST VACANCIES
എന്താണ് മസാർ മണി കാർഡ്?
അജ്മാനിലെ പൊതുഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക പേയ്‌മെന്റ് കാർഡാണിത്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ശാഖകളിൽ നിന്നും മറ്റ് അംഗീകൃത വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാർക്ക് ഈ കാർഡ് സൗജന്യമായി ലഭിക്കും. കാർഡിൽ ആവശ്യാനുസരണം റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
സ്പീഡ് സെന്ററിലും ഡിജിറ്റൽ പേയ്‌മെന്റ് മാത്രം
ബസ് സർവീസുകൾക്ക് പുറമെ, സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്ററിലും സെപ്റ്റംബർ 17 മുതൽ ക്യാഷ് പേയ്‌മെന്റുകൾ നിർത്തലാക്കും. ഇവിടെ സേവനങ്ങൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റുകൾ മാത്രമേ സ്വീകരിക്കൂ എന്നും അതോറിറ്റി വ്യക്തമാക്കി.
യുഎഇയിൽ ‘ക്യാഷ്‌ലെസ്’ വിപ്ലവം ശക്തം
ഡിജിറ്റൽ പണമിടപാടുകളിലേക്ക് വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന യുഎഇയുടെ നയങ്ങൾക്ക് അനുസൃതമായാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഈ നീക്കം.
ആഗോള വിപണി ഗവേഷണ സ്ഥാപനമായ വിസയുടെ (Visa) റിപ്പോർട്ട് അനുസരിച്ച്, യുഎഇയിൽ പ്രതിദിന ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 25 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടാക്സി യാത്രാക്കൂലി, പ്രാദേശിക മാർക്കറ്റ് പേയ്‌മെന്റുകൾ, ബില്ലുകൾ എന്നിവ ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതാണ് പ്രധാന കാരണം.
2026-ഓടെ പൂർണ്ണമായും ക്യാഷ്‌ലെസ് എമിറേറ്റ് എന്ന ലക്ഷ്യത്തോടെ, ദുബൈയിലെ പാർക്കിൻ (Parkin) പാർക്കിംഗ് മീറ്ററുകളിലും കഴിഞ്ഞ ജൂൺ മുതൽ ക്യാഷ് പേയ്‌മെന്റുകൾ നിർത്തലാക്കാൻ തുടങ്ങിയിരുന്നു.
എന്നിരുന്നാലും, ഹോട്ടലുകളിലും മറ്റും ടിപ്പ് നൽകുന്നതിനായി മാത്രമാണ് യുഎഇ ഉപഭോക്താക്കളിൽ 58 ശതമാനം പേരും നിലവിൽ നോട്ടുകളും നാണയങ്ങളും കൈവശം വെക്കുന്നത് എന്നും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ ഇത്രയും രൂപ കുറവ്
UAE August 17, 2026

സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്.
പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ കേരളത്തിലേയും ഗള്‍ഫിലേയും സ്വര്‍ണ വില നിലവാരം താരതമ്യം ചെയ്താണ് പലരും പൊന്ന് വാങ്ങിക്കുന്നത്. ഇന്ത്യയിലേത് പോലെ നികുതി പോലുള്ള അധിക നിരക്കുകള്‍ ഇല്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എപ്പോഴും സ്വര്‍ണവില കുറവായിരിക്കും
ഗള്‍ഫിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണി ദുബായിലേതാണ്. യുഎഇയിലെ സ്വര്‍ണ വിപണിയില്‍ ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 527.50 യുഎഇ ദിര്‍ഹമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 488.50 ദിര്‍ഹവുമാണ് വില. ആഗസ്റ്റില്‍ ലോകത്തെമ്പാടും ഉണ്ടായ സ്വര്‍ണ വിലക്കയറ്റം ദുബായിലും പ്രതിഫലിച്ചിട്ടുണ്ട്.