
ദുബായ്∙ ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് യുഎഇ പ്രഖ്യാപിച്ച സൗജന്യ വീസ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അബുദാബി കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന്റെ (ഡിസിടി) ട്രാവൽ പങ്കാളികളായ 11 കമ്പനികൾ വഴി അപേക്ഷ നൽകണം. 11 കമ്പനികളുടെയും പട്ടിക (ഡിസിടി) പുറത്തുവിട്ടു. സൗജന്യ സന്ദർശക വീസയ്ക്ക് 30 ദിവസമാണു കാലാവധി.
ഏറ്റവും കുറഞ്ഞത് 3 ദിവസമെങ്കിലും അബുദാബിയിൽ താമസിക്കണമെന്ന നിബന്ധനയോടെ ലഭിക്കുന്ന വീസയ്ക്ക് 285 ദിർഹമാണ് ചെലവ്. ഡിസിടിയുമായി പങ്കാളിത്തമുള്ള ട്രാവൽ കമ്പനികൾ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു രൂപ പോലും വീസ ഫീസിനു നൽകേണ്ടതില്ല.
APPLY NOW FOR THE LATEST VACANCIES
ആദ്യ ഘട്ടത്തിൽ 20000 വീസകൾ സൗജന്യമായി നൽകുമെന്നു ഡിസിടി അറിയിച്ചു. ഡിസിടിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ട്രാവൽ കമ്പനികൾ വഴി ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യം ലഭിക്കുക. നിലവിൽ 11 കമ്പനികളാണ് ഡിസിടിയുടെ ട്രാവൽ പങ്കാളികൾ.
4 അംഗ കുടുംബത്തിനു യുഎഇ സന്ദർശിക്കണമെങ്കിൽ വീസ ഫീസ് മാത്രം 1140 ദിർഹം (29640 രൂപ) നൽകേണ്ടി വരും. പുതിയ പദ്ധതിയിലൂടെ ഈ പണം പൂർണമായും ലാഭിക്കാം. ഒക്ടോബർ 31 വരെയാണ് ആനുകൂല്യം.
ഹോളിഡേ ട്രൈബ്, തോമസ് കൂക്ക് ആൻഡ് എസ്ഒടിസി, ത്രില്ലോഫിലിയ, അക്ബർ ഹോളിഡേയ്സ്, യുടാസ്സോ.കോം, കേസരി ടൂർസ്, റിയ ട്രാവൽസ്, റോയൽ ടൂർസ്, പിക്ക് യുവർ ട്രെയിൽ, മേക്ക് മൈ ട്രിപ്, ആര്യൻ ലെഷർ എന്നിവയാണു പദ്ധതിയുടെ ഭാഗമായുള്ള കമ്പനികൾ.
ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാവർക്കും സൗജന്യ വീസയ്ക്ക് അർഹതയുണ്ട്. ഒക്ടോബർ 31 വരെയാണ് സൗജന്യ വീസ ആനുകൂല്യം. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനുള്ളിൽ വീസ എടുക്കലും യാത്രയും പൂർത്തിയാക്കണം.
ഒക്ടോബർ 31നു വീസ എടുത്ത ശേഷം നവംബറിൽ യാത്ര ചെയ്യാൻ ഇപ്പോഴത്തെ സാഹ ചര്യത്തിൽ സാധിക്കില്ല. ഒരു കുടുംബത്തിൽ എത്ര പേർക്കു വേണമെങ്കിലും സൗജന്യ വീസയ്ക്ക് അപേക്ഷിക്കാം. ഇക്കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. ആകെ വീസകളുടെ എണ്ണത്തിന്റെ കാര്യത്തിൽ മാത്രമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 31നു ശേഷം പദ്ധതി തുടരുമോ എന്ന കാര്യത്തിൽ നിലവിൽ അറിയിപ്പ് ലഭിച്ചിട്ടില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.