അബുദാബി∙ കോവിഡിന് ശേഷം പ്രമുഖ ആഗോള വിപണികളിൽ ഏറ്റവും ശക്തമായ തൊഴിൽ സാധ്യതകൾ രേഖപ്പെടുത്തി യുഎഇ. 2025ൽ രാജ്യത്തെ നിയമന പ്രവർത്തനങ്ങൾ മഹാമാരിക്കു മുൻപുള്ള 2019ലെ നിലവാരത്തെക്കാൾ ഉയർന്ന നിലയിൽ തുടർന്നതായി ലിങ്ക്ഡ്ഇന്നും വിദേശവ്യാപാര മന്ത്രാലയവും ചേർന്ന് തയാറാക്കിയ ‘യുഎഇ സാമ്പത്തിക ഗ്രാഫ് റിപ്പോർട്ട് 2026’ ൽ പറയുന്നു. 2026ന്റെ തുടക്കത്തിൽ മേഖലയിൽ ഉണ്ടായ അസ്ഥിരതയെ തുടർന്ന് തൊഴിൽ നിയമനത്തിലും പ്രതിഭകളുടെ കുടിയേറ്റത്തിലും ചാഞ്ചാട്ടമുണ്ടായെങ്കിലും ജൂൺ വരെയുള്ള ആദ്യകാല കണക്കുകൾ യുഎഇയിൽ വീണ്ടും അനുകൂല പ്രവണത പ്രകടമാകുന്നതായി സൂചിപ്പിക്കുന്നു. യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ എല്ലാവർക്കും ആഹ്ലാദം പകരുന്നതാണ് ഈ വിവരങ്ങൾ.
APPLY NOW FOR THE LATEST VACANCIES
യുഎഇയിലെ തൊഴിൽ വിപണിയുടെ സവിശേഷതകളും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും’ എന്ന പേരിലുള്ള റിപ്പോർട്ട് ലിങ്ക്ഡ്ഇന്നിലെ വിപുലമായ തൊഴിൽശക്തി വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്. സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിനും തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും നയരൂപീകരണക്കാർക്ക് ആവശ്യമായ വിവരങ്ങളും സൂചകങ്ങളും റിപ്പോർട്ട് നൽകുന്നു.
2025ൽ പ്രമുഖ രാജ്യാന്തര വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ മഹാമാരിക്കുശേഷമുള്ള നിയമന വീണ്ടെടുപ്പിൽ യുഎഇ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ആഗോളതലത്തിൽ ചുരുക്കം രാജ്യങ്ങൾക്കു മാത്രമാണ് 2025ൽ മുഴുവൻ സമയവും 2019ലെ നിയമന നിലവാരത്തിനു മുകളിൽ പ്രവർത്തനം നിലനിർത്താനായത്. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും യുഎഇയിലെ തൊഴിൽ വിപണിയുടെ കരുത്തും വളർച്ച നിലനിർത്താൻ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്കായതും ഇതിലൂടെ വ്യക്തമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2026ന്റെ ആദ്യ മാസങ്ങളിൽ മേഖലയിൽ ഉണ്ടായ അസ്ഥിരത തൊഴിൽ നിയമനത്തെയും വിദഗ്ധ തൊഴിലാളികളുടെ രാജ്യാന്തര നീക്കത്തെയും ബാധിച്ചെങ്കിലും ജൂൺ വരെയുള്ള കണക്കുകളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. പുതിയ നിയമനങ്ങളിലും യുഎഇയിലേക്കുള്ള പ്രതിഭകളുടെ ഒഴുക്കിലും പുരോഗതി രേഖപ്പെടുത്തി. വിപണി സാഹചര്യങ്ങൾ സ്ഥിരത കൈവരിക്കുന്നതോടെ 2025ലെ നേട്ടങ്ങൾ കൂടുതൽ ശക്തമാക്കാൻ രാജ്യത്തിന് കഴിയുമെന്ന വിലയിരുത്തലും റിപ്പോർട്ട് നൽകുന്നു.
പ്രതിഭകളും വൈദഗ്ധ്യവും ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിലെ പ്രധാന ഘടകങ്ങളാണെന്ന് വിദേശവ്യാപാര മന്ത്രിയും പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ചുമതലയുള്ള മന്ത്രിയുമായ ഡോ. താനി അൽ സെയൂദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവയുടെ ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും മികച്ച പ്രതിഭകളെയും ഗുണമേന്മയുള്ള നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിലും സാമ്പത്തിക നയങ്ങൾ ഫലപ്രദമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യാന്തര തലത്തിലെ മികച്ച പ്രതിഭകളെ ആകർഷിക്കാനും രാജ്യത്ത് നിലനിർത്താനും യുഎഇ സർക്കാർ സമഗ്രമായ തന്ത്രമാണ് നടപ്പാക്കുന്നത്. സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി മനുഷ്യവിഭവശേഷിയാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. മേഖല തിരിച്ചുള്ള കണക്കുകളിലും യുഎഇയിലെ തൊഴിൽ വിപണിയുടെ ശക്തമായ വളർച്ച വ്യക്തമാണ്. 2019ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ നിയമന വളർച്ചയിൽ റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നിൽ. വിദ്യാഭ്യാസം, നിർമാണം, ആരോഗ്യരംഗം, ഭരണ-പിന്തുണാ സേവനങ്ങൾ, ഗതാഗത-ചരക്ക് നീക്ക മേഖലകൾ എന്നിവയും രാജ്യത്തെ ശരാശരി നിയമന നിലവാരത്തെക്കാൾ ഉയർന്ന വളർച്ച നിലനിർത്തി.

∙ രാജ്യാന്തര പ്രതിഭകളുടെ പ്രധാന കേന്ദ്രമായി യുഎഇ
2025ലും രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ശക്തമായ സ്ഥാനം നിലനിർത്തി. വിദഗ്ധ തൊഴിലാളികൾ യുഎഇയിലേക്ക് എത്തുന്നതും രാജ്യം വിടുന്നതുമായ ഒഴുക്ക് താരതമ്യം ചെയ്യുന്ന ‘നെറ്റ് ടാലന്റ് മൈഗ്രേഷൻ’ കണക്കിൽ ലോകത്തെ മുൻനിര വിപണികളിലൊന്നായി യുഎഇ ഇടം നേടി.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര തലത്തിൽ സഞ്ചരിക്കുന്ന പ്രഫഷനലുകൾക്കിടയിൽ യുഎഇയ്ക്കുള്ള ആകർഷണം ഇതിലൂടെ വ്യക്തമാകുന്നു. ദീർഘകാല വീസ പദ്ധതികൾ ഉൾപ്പെടെയുള്ള അനുകൂല നയങ്ങളും നിക്ഷേപ-വ്യവസായ സൗഹൃദ അന്തരീക്ഷവും രാജ്യാന്തര പ്രതിഭകളുടെ വരവിന് കരുത്തുപകരുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു.
∙ നിർമിതബുദ്ധി പ്രതിഭകളിലും മുന്നേറ്റം
ഭാവിയിലെ തൊഴിൽ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളിലും യുഎഇ ശ്രദ്ധേയമായ സ്ഥാനത്താണ്. സാമ്പത്തിക സാങ്കേതികവിദ്യാ വൈദഗ്ധ്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് യുഎഇ. ജനസംഖ്യയുടെ ആനുപാതിക കണക്കിൽ നിർമിതബുദ്ധി (എഐ) പ്രതിഭകളെ ആകർഷിക്കുന്നതിൽ രണ്ടാം സ്ഥാനവും രാജ്യം നേടി.
ബിസിനസ് വൈദഗ്ധ്യത്തിൽ പത്താം സ്ഥാനത്തും വ്യക്തിഗത-പെരുമാറ്റ വൈദഗ്ധ്യത്തിൽ പതിനൊന്നാം സ്ഥാനത്തുമാണ് യുഎഇ. സാങ്കേതികവിദ്യ-മാധ്യമം, പ്രഫഷനൽ സേവനങ്ങൾ, നിർമാണം എന്നീ മേഖലകളിലാണ് ഡിജിറ്റൽ വൈദഗ്ധ്യത്തിന്റെ സാന്നിധ്യം ഏറ്റവും ഉയർന്നത്. അതിവേഗം മാറുന്ന ഭാവിയിലെ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങൾ നേരിടാൻ യുഎഇയിലെ തൊഴിൽശക്തി ഒരുങ്ങുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎഇയിലെ തൊഴിൽശക്തിയിൽ യുവതലമുറയ്ക്കാണ് വലിയ സാന്നിധ്യം. മില്ലേനിയൽ തലമുറയും ജനറേഷൻ ഇസഡ് വിഭാഗവും പല മേഖലകളിലും തൊഴിലാളികളിൽ ഭൂരിപക്ഷമാണ്. താമസ-ആതിഥേയ മേഖല, ചില്ലറവ്യാപാരം, ആരോഗ്യരംഗം എന്നിവയിൽ യുവതലമുറയുടെ സാന്നിധ്യം പ്രത്യേകിച്ച് കൂടുതലാണ്. നവീകരണവും സാങ്കേതികവിദ്യ സ്വീകരിക്കുന്നതും വേഗത്തിലാക്കാൻ ഈ ജനസംഖ്യാ ഘടന സഹായിക്കുന്നു.
നേതൃത്വനിരയിൽ വനിതാ സാന്നിധ്യം ഉയർന്നു
തൊഴിൽ രംഗത്തെ വനിതാ പ്രാതിനിധ്യത്തിലും യുഎഇ മുന്നേറ്റം രേഖപ്പെടുത്തി. രാജ്യത്തെ നേതൃത്വ പദവികളിലെ വനിതാ പ്രാതിനിധ്യം 2015ലെ 18.8 ശതമാനത്തിൽനിന്ന് 2025ൽ 21.9 ശതമാനമായി ഉയർന്നു.
വനിതാ നേതൃത്വ പ്രാതിനിധ്യത്തിൽ വിദ്യാഭ്യാസ മേഖലയാണ് മുന്നിൽ. ആരോഗ്യരംഗവും വിനോദമേഖലയും പിന്നാലെയുണ്ട്. രാജ്യത്തിന്റെ തൊഴിൽ വിപണിയിൽ വനിതകളുടെ പങ്കാളിത്തവും നേതൃത്വനിരയിലെ സാന്നിധ്യവും വർധിക്കുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തിരിച്ചറിയാനും മുൻഗണന നൽകേണ്ട വൈദഗ്ധ്യ മേഖലകളിൽ നിക്ഷേപം നടത്താനും നയരൂപീകരണക്കാർക്കും വ്യവസായങ്ങൾക്കും ആവശ്യമായ വിവരങ്ങൾ നൽകുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യം. രാജ്യാന്തര പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനൊപ്പം ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ച ശക്തമാക്കി ആഗോള പ്രതിഭാ കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.