ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്ന യുഎഇ പൗരന്മാർക്കുള്ള രജിസ്ട്രേഷൻ ഈ ദിവസം മുതൽ തുടങ്ങും

539563

ദുബൈ: ഈ വർഷത്തെ ഹജ്ജ് (Hajj 2027) തീർഥാടനത്തിനു പുറപ്പെടാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 14ന് ആരംഭിക്കും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്സ് ആൻഡ് സകാത്താണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 25 വരെ രജിസ്ട്രേഷൻ നടത്താം.

അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകുക. ഓട്ടോമേറ്റഡ് സ്ക്രീനിങ് സംവിധാനത്തിലൂടെയായിരിക്കും തീർഥാടകരെ തിരഞ്ഞെടുക്കുക.

APPLY NOW FOR THE LATEST VACANCIES

തിരഞ്ഞെടുപ്പ് നടപടികൾ ഒക്ടോബർ ഒമ്പതോടെ പൂർത്തിയാക്കും. അന്ന് യോഗ്യത നേടിയ തീർഥാടകരുടെ പട്ടിക പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി അധികൃതർ നേരിട്ട് ബന്ധപ്പെടും.

ഹജ്ജ് രജിസ്ട്രേഷൻ, തീർഥാടകരുടെ തിരഞ്ഞെടുപ്പ്, വിവിധ സേവനങ്ങൾ എന്നിവയ്ക്കുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് നേരത്തേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. 

മുൻ ഹജ്ജ് സീസണുകളിൽ യുഎഇ തീർഥാടകകാര്യ ഓഫിസ് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് 2027ലെ ഒരുക്കങ്ങളും മുന്നോട്ടുപോകുന്നത്. സേവനങ്ങളുടെ നിലവാരം നിരന്തരം വിലയിരുത്തുക, പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ തീർഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

2027ലെ ഹജ്ജ് സീസണിലും യുഎഇ പൗരന്മാർക്ക് സുഗമവും സുരക്ഷിതവും സൗകര്യപ്രദവുമായ തീർഥാടനം ഉറപ്പാക്കുന്നതിനാണ് അധികൃതർ മുൻഗണന നൽകുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്

അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്. 

രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.

മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്. 

ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി. 

കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *