
UAE weather forecast : ഷാർജ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്നു. ശനിയാഴ്ച ഷാർജയിലെ സെൻട്രൽ മേഖലയിലെ അൽ മദാം പ്രദേശത്ത് മഴ ലഭിച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
വെള്ളിയാഴ്ച അൽ ഖൈറിലും അബുദാബി–അൽ ദഫ്ര റോഡിലും ഉൾപ്പെടെ യുഎഇയിലെ പല പ്രദേശങ്ങളിലും മിതമായതും ശക്തമായതുമായ മഴ ലഭിച്ചിരുന്നു. ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു.
കിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമർദവും ദുർബലമായ മുകളിലത്തെ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരാനാണ് സാധ്യത.
ശനിയാഴ്ച പൊതുവേ ആകാശം മേഘാവൃതമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും ചില ഉൾനാടൻ പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. പൊടിയും മണലും ഉയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് NCMയുടെ പ്രവചനം. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ തുടരാനും ചില ഉൾനാടൻ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കാനും സാധ്യതയുണ്ട്.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റും മഴയും കാരണം ദൃശ്യപരത കുറയുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
യുഎഇയിലെ കൊടുംചൂട് എന്ന് കുറയും ; ദേ ഈ ദിവസം മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകും
UAE Greeshma Staff Editor — August 8, 2026 · 0 Comment

UAE summer heat : അബുദാബി, ഓഗസ്റ്റ് 8: യുഎഇയിൽ തുടരുന്ന കൊടുംചൂടിന് ക്രമേണ ശമനം ഉണ്ടാകുന്നതിന്റെ സൂചനകൾ ലഭിക്കുന്നതായി ജ്യോതിശാസ്ത്ര വിദഗ്ധർ. ഓഗസ്റ്റ് 11 മുതൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് യുഎഇയും അറേബ്യൻ ഉപദ്വീപും കടക്കുമെന്ന് എമിറാത്തി ജ്യോതിശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 3 വരെയുള്ള കാലയളവ് വേനൽക്കാലത്തിന്റെ അവസാന ഘട്ടമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ കാലയളവിന്റെ തുടക്കത്തിലും കടുത്ത ചൂട് തുടർന്നേക്കാം. ഭൂമിയിലും അന്തരീക്ഷത്തിലും മുൻ ആഴ്ചകളിൽ ശേഖരിച്ച ചൂട് കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണം.
APPLY NOW FOR THE LATEST VACANCIES
ഓഗസ്റ്റ് 24 നിർണായകം
ഓഗസ്റ്റ് 24ന് സുഹൈൽ (കാനോപ്പസ്) നക്ഷത്രം പുലർച്ചെ തെക്കുകിഴക്കൻ ആകാശത്ത് ദൃശ്യമാകുന്നതോടെ കാലാവസ്ഥയിൽ ക്രമേണ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
അറേബ്യൻ ഉപദ്വീപിൽ തലമുറകളായി സുഹൈലിന്റെ ഉദയം വേനൽക്കാലത്തെ കടുത്ത ചൂട് കുറയുന്നതിന്റെ പ്രധാന സൂചനയായി കണക്കാക്കിവരുന്നു.
സുഹൈൽ ദൃശ്യമാകുന്നതിന് പിന്നാലെ താപനിലയിൽ ക്രമേണ കുറവ്, ഈർപ്പം വർധിക്കൽ, പുലർച്ചെയുള്ള മൂടൽമഞ്ഞ്, പ്രത്യേകിച്ച് മരുഭൂമി മേഖലകളിൽ രാത്രിയിലെ ചൂട് കുറയൽ തുടങ്ങിയ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വേനൽച്ചൂട് ഉടൻ പൂർണമായി അവസാനിക്കില്ല
ഓഗസ്റ്റ് 11 മുതൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നാലും ഉടൻതന്നെ ചൂട് പൂർണമായി മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്തിന്റെ അവസാന ദിവസങ്ങളിലും ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ട്.
ഈ കാലഘട്ടത്തിന് അറേബ്യൻ ഉപദ്വീപിലെ പഴയ ബെഡൂയിൻ പാരമ്പര്യങ്ങളുമായി ബന്ധമുണ്ട്. കടുത്ത ചൂടും ദാഹവും അനുഭവപ്പെടുന്ന വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തെ സൂചിപ്പിക്കുന്നതിനാണ് ഈ കാലയളവിന് പ്രത്യേക പേരുകൾ ഉപയോഗിച്ചിരുന്നത്.
ശരത്കാലത്തിലേക്ക് മാറ്റം
സുഹൈലിന്റെ ഉദയത്തിന് പിന്നാലെ കാലാവസ്ഥയിൽ ക്രമേണ മാറ്റങ്ങൾ ഉണ്ടാകുകയും ഏകദേശം 45 ദിവസങ്ങൾക്ക് ശേഷം പകലും രാത്രിയും ഏതാണ്ട് തുല്യ ദൈർഘ്യത്തിലെത്തുകയും ചെയ്യും. ഇത് ശരത്കാല സാഹചര്യങ്ങളുടെ വരവിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തിന് ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് പരമ്പരാഗതമായി ശൈത്യകാലം ആരംഭിക്കുന്നതെന്നും അൽ ജർവാൻ പറഞ്ഞു.
അറേബ്യൻ ഉപദ്വീപിലെ ജനങ്ങൾ പണ്ടുകാലം മുതൽ സുഹൈൽ പോലുള്ള നക്ഷത്രങ്ങളുടെ ഉദയം നിരീക്ഷിച്ചാണ് കാലാവസ്ഥയിലെ മാറ്റങ്ങളും മഴക്കാലത്തിന്റെ വരവും ചൂട് കുറയുന്നതും തണുപ്പ് ആരംഭിക്കുന്നതും കണക്കാക്കിയിരുന്നത്.
ഇന്നും ഈ നക്ഷത്രങ്ങളുടെ ഉദയം അറബ് മേഖലയിലെ ജ്യോതിശാസ്ത്ര-സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമായാണ് കണക്കാക്കുന്നത്.
പുതിയ അധ്യയന വർഷം ; സ്കൂൾ ഷോപ്പിങ്ങിന് മുമ്പ് വില താരതമ്യം ചെയ്യണം; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി അധികൃതർ
Jobs Greeshma Staff Editor — August 8, 2026 · 0 Comment
Dubai shopping offers : ദുബൈ : പുതിയ അധ്യയന വർഷത്തേക്കുള്ള ഷോപ്പിങ്ങിനായി സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പരസ്യത്തിൽ കാണിക്കുന്ന കിഴിവ് ശതമാനം മാത്രം നോക്കാതെ അന്തിമ വില, ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, ആവശ്യത്തിനനുസരിച്ചുള്ള ഉപയോഗം എന്നിവ കൂടി പരിഗണിക്കണം.
വ്യത്യസ്ത റീട്ടെയിൽ സ്ഥാപനങ്ങളിലെ വിലകൾ താരതമ്യം ചെയ്തതിന് ശേഷം മാത്രം വാങ്ങൽ നടത്തുന്നതാണ് നല്ലതെന്ന് അൽ അഹ്ലി പറഞ്ഞു. കിഴിവ് കൂടുതലാണെന്ന് തോന്നുന്നതിന് പകരം യഥാർത്ഥത്തിൽ ലഭിക്കുന്ന വിലയും ഉൽപ്പന്നത്തിന്റെ നിലവാരവുമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
APPLY NOW FOR THE LATEST VACANCIES
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഔദ്യോഗിക വാറന്റിയുണ്ടോ എന്ന് പരിശോധിക്കണം. വാറന്റിയുടെ കാലാവധി, നിബന്ധനകൾ, അംഗീകൃത സർവീസ് സെന്ററുകളുടെ വിവരങ്ങൾ എന്നിവയും മനസ്സിലാക്കണം.
വാങ്ങിയ ശേഷം ആവശ്യമായി വന്നേക്കാവുന്ന വാറന്റി ക്ലെയിമുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഇൻവോയ്സ്, രസീത് തുടങ്ങിയ വാങ്ങൽ രേഖകൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
ഓൺലൈൻ ഷോപ്പിങ്ങിലും ജാഗ്രത
ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവർ വിശ്വസനീയമായ റീട്ടെയിലർമാരെ മാത്രം തിരഞ്ഞെടുക്കണം. ഉൽപ്പന്നത്തിന്റെ വിവരണം ശ്രദ്ധാപൂർവം വായിക്കുകയും ഉപഭോക്താക്കളുടെ റേറ്റിങ്ങുകളും അഭിപ്രായങ്ങളും പരിശോധിക്കുകയും വേണം.
പണമടയ്ക്കുന്നതിന് മുമ്പ് ഉൽപ്പന്നം മാറ്റുന്നതിനും തിരികെ നൽകുന്നതിനുമുള്ള നിബന്ധനകൾ മനസ്സിലാക്കണം. സുരക്ഷിതമായ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുകയും ഓർഡർ സ്ഥിരീകരണവും ഇലക്ട്രോണിക് രസീതും സൂക്ഷിക്കുകയും ചെയ്യണം.
വാറന്റി ക്ലെയിം, ഉൽപ്പന്നം മാറ്റൽ, ഉപഭോക്തൃ പരാതി തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻവോയ്സ് പ്രധാന രേഖയായതിനാൽ അത് നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും നിർദേശിച്ചു.
ഓഫറുകളുടെ നിബന്ധനകൾ പരിശോധിക്കണം
മൾട്ടി-ബൈ ഓഫറുകൾ, ഷോപ്പിങ് വൗച്ചറുകൾ, റിവാർഡ് പോയിന്റുകൾ തുടങ്ങിയ പ്രമോഷനുകൾ ഉപയോഗിക്കുമ്പോൾ അവയുടെ നിബന്ധനകളും വ്യവസ്ഥകളും ആദ്യം വായിക്കണം.
ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് അതിന്റെ ഗുണനിലവാരം, വാറന്റി, വിൽപ്പനാനന്തര സേവനം എന്നിവയെക്കുറിച്ച് ആവശ്യമായ ചോദ്യങ്ങൾ ചോദിക്കാനും ഉപഭോക്താക്കളോട് നിർദേശിച്ചു.
കുട്ടികളെയും ഷോപ്പിങ്ങിൽ ഉൾപ്പെടുത്താം
സ്കൂൾ സാധനങ്ങൾ വാങ്ങുമ്പോൾ കുട്ടികളെയും ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെടുത്തണമെന്ന് മാതാപിതാക്കളോട് നിർദേശിച്ചു. ഇതിലൂടെ ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് മനസ്സിലാക്കാനും ഉത്തരവാദിത്തത്തോടെ പണം ചെലവഴിക്കുന്ന ശീലം വളർത്താനും സഹായിക്കും.
സ്കൂൾ സാധനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കണം.
നേരത്തെ ഷോപ്പിങ് നടത്തുന്നത് ഗുണം ചെയ്യും
അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷോപ്പിങ് നടത്തുന്നത് കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്നും അൽ അഹ്ലി പറഞ്ഞു.
സീസണിന്റെ തുടക്കത്തിൽ വാങ്ങുമ്പോൾ കൂടുതൽ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ സാധിക്കും. തിരക്ക് ഒഴിവാക്കാനും ആവശ്യമായ സാധനങ്ങൾ പിന്നീട് ലഭ്യമാകാതെ പോകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
അതിനാൽ സ്കൂൾ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുമ്പോൾ വില, ഗുണനിലവാരം, വാറന്റി, വിൽപ്പനാനന്തര സേവനം എന്നിവ പരിശോധിച്ച ശേഷം മാത്രം വാങ്ങൽ നടത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
UAE Nazia Staff Editor — August 8, 2026 · 0 Comment

ദുബൈ: വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ദുബൈ, അബുദബി, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ നടപടിക്രമങ്ങൾക്കായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതാണ് സുരക്ഷിതം.
ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ തുടരുന്നുണ്ടെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എമിറേറ്റ്‌സ് തങ്ങളുടെ വിപുലമായ ശൃംഖലയിൽ ഭൂരിഭാഗം സർവീസുകളും തടസ്സമില്ലാതെ നടത്തുന്നുണ്ടെങ്കിലും കുവൈത്ത്, ബഹ്‌റൈൻ റൂട്ടുകളിലെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
APPLY NOW FOR THE LATEST VACANCIES
ഫ്ലൈദുബൈ സർവീസുകൾ നിലവിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുമ്പോൾ, എയർ അറേബ്യയുടെ കുവൈത്ത്, ബഹ്‌റൈൻ, സഊദിയിലെ അബഹ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
മേഖലയിലെ അനിശ്ചിതത്വം കാരണം പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 31 വരെയും, സിംഗപ്പൂർ എയർലൈൻസ്, കാത്തേ പസഫിക്, ഫിൻഎയർ എന്നിവ ഒക്ടോബർ 24 വരെയും ദുബൈയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ലുഫ്താൻസ സെപ്റ്റംബർ 13 വരെ സർവീസുകൾ നിർത്തിവെച്ചപ്പോൾ, എയർ കാനഡ തങ്ങളുടെ ദുബൈ സർവീസുകൾ പുനരാരംഭിക്കുന്നത് 2027 ജനുവരി പകുതി വരെ നീട്ടിയിരിക്കുകയാണ്.
അതേസമയം ഖത്തർ എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചത് മേഖലയിലെ വ്യോമയാന രംഗത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ വിമാന ടിക്കറ്റ് എടുത്ത യാത്രക്കാർ എയർലൈൻ ആപ്പുകൾ വഴിയോ വെബ്‌സൈറ്റ് വഴിയോ സമയം ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര തിരിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക!!
UAE August 8, 2026

യുഎഇ; ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
APPLY NOW FOR THE LATEST VACANCIES
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നും ഇത് 40 കിലോമീറ്റർ വരെ ഉയരാൻ സാദ്ധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യുഎയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിൽ 45 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
അതേസമയം, വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച കിഴക്ക്, തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ചൊവ്വാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നുമാണ് പ്രവചനം.