
ദുബൈ: കടുത്ത വേനൽക്കാലത്ത് ദുബൈയിൽ വൈദ്യുതി, ജല ഉപഭോഗം കുത്തനെ ഉയരുന്നത് പതിവാണ്. പ്രത്യേകിച്ച് എയർ കണ്ടീഷനിംഗ്, കൂളിംഗ് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് പ്രതിമാസ ചെലവ് വർദ്ധിപ്പിക്കും. എന്നാൽ കൃത്യമായ നിരീക്ഷണത്തിലൂടെയും ഉപഭോഗ രീതികളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) ബിൽ തുക ഗണ്യമായി കുറയ്ക്കാൻ കഴിയും. വേനൽക്കാല യൂട്ടിലിറ്റി ചെലവുകൾ ഫലപ്രദമായി നിയന്ത്രിക്കാനുള്ള 9 പ്രായോഗിക വഴികൾ താഴെ നൽകുന്നു.
APPLY NOW FOR THE LATEST VACANCIES
1. യാത്രകളിൽ DEWA ‘എവേ മോഡ്’ ഉപയോഗിക്കുക
അവധി ദിവസങ്ങളിലോ ദീർഘകാലത്തേക്കോ വീടുപൂട്ടി പുറത്തുപോകുമ്പോൾ ഉപഭോഗം നിരീക്ഷിക്കാൻ DEWA-യുടെ ‘എവേ മോഡ്’ (Away Mode) സജീവമാക്കാം. വെബ്സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴി സ്മാർട്ട് മീറ്ററുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ദിവസേനയോ ആഴ്ചയിലോ ഉപഭോഗ വിവരങ്ങൾ ഇമെയിലിൽ ലഭിക്കും.
DEWA അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ‘എവേ മോഡ്’ തിരഞ്ഞെടുക്കുക. നിരീക്ഷണ കാലയളവും അപ്ഡേറ്റ് ഫ്രീക്വൻസിയും നൽകി ക്രമീകരിക്കാം. വീടുകളിൽ ആളില്ലാത്ത സമയത്ത് അസാധാരണമായ ചോർച്ചയോ ഉപഭോഗമോ ഉണ്ടായാൽ ഇതുവഴി തിരിച്ചറിയാം.
2. DEWA ആപ്പിലൂടെ ഉപഭോഗം ട്രാക്ക് ചെയ്യുക
‘സ്മാർട്ട് ലിവിംഗ്’ സംരംഭം വഴി ഉപഭോക്താക്കൾക്ക് സ്വയം ഉപഭോഗം നിരീക്ഷിക്കാം.
ബിൽ വിശകലനം: ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ഉപയോഗം കുറയ്ക്കേണ്ട മേഖലകൾ കണ്ടെത്താം.
ഹൈ വാട്ടർ യൂസേജ് അലേർട്ട്: വെള്ളത്തിന്റെ അസാധാരണമായ ഒഴുക്കോ ചോർച്ചയോ ഉണ്ടായാൽ ഉടനടി സന്ദേശം ലഭിക്കും.
താരതമ്യവും വിലയിരുത്തലും: സമാനമായ മറ്റ് വീടുകളിലെ ഉപഭോഗവുമായി സ്വന്തം ഉപയോഗം താരതമ്യം ചെയ്യാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
3. തിരക്കേറിയ സമയങ്ങളിൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക
വേനലിൽ വൈദ്യുതി ആവശ്യകത ഉയരുന്ന ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാൻ DEWA നിർദ്ദേശിക്കുന്നു. വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, ഇലക്ട്രിക് ഓവൻ, വാട്ടർ ഹീറ്റർ എന്നിവ രാവിലെയോ വൈകുന്നേരമോ ഉപയോഗിക്കുക. ഇത് മൊത്തത്തിലുള്ള ഊർജ്ജ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കും.
4. എസിയുടെ താപനില 24°C ആയി ക്രമീകരിക്കുക0
വേനൽക്കാല ബില്ലിൽ പ്രധാന പങ്ക് എസിക്കാണ്. തെർമോസ്റ്റാറ്റ് 24°C-ൽ നിലനിർത്താനും ‘ഓട്ടോമാറ്റിക് മോഡ്’ ഉപയോഗിക്കാനും ശ്രദ്ധിക്കുക. താപനില ഒരു ഡിഗ്രി കുറച്ചാൽ എസി ഉപഭോഗം ഏകദേശം 5% വർദ്ധിക്കും. ചൂടുള്ള മുറിയിൽ എത്തുമ്പോൾ താപനില പെട്ടെന്ന് ഘട്ടങ്ങളായി കുറയ്ക്കുന്നതിന് പകരം സാധാരണ നിലയിൽ തണുക്കാൻ സമയം നൽകുക.
5. ഊർജ്ജക്ഷമതയുള്ള എസി മോഡലുകൾ തിരഞ്ഞെടുക്കുക
10 വർഷത്തിലധികം പഴക്കമുള്ള എസികൾക്ക് പകരം പുതിയ ഊർജ്ജക്ഷമതയുള്ള മോഡലുകൾ സ്ഥാപിക്കുന്നത് തണുപ്പിക്കൽ ചെലവ് കുറയ്ക്കും. ESMA (എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി) 4 അല്ലെങ്കിൽ 5 സ്റ്റാർ റേറ്റിംഗ് നൽകിയ എസികൾ തിരഞ്ഞെടുക്കാൻ DEWA ശുപാർശ ചെയ്യുന്നു. ഇവ കൂളിംഗ് ഉപഭോഗം 25% വരെ കുറയ്ക്കും.
6. ഫാനുകൾ ഉപയോഗിക്കുക
സീലിംഗ്, പെഡസ്റ്റൽ ഫാനുകൾ മുറിയിലെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കും. എസിക്കൊപ്പം ഫാനുകൾ ഉപയോഗിക്കുന്നത് കുറഞ്ഞ വൈദ്യുതി ചെലവിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സഹായിക്കും.
7. എസി ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുക
ഫിൽട്ടറുകളിൽ പൊടി അടിഞ്ഞുകൂടുന്നത് വായുപ്രവാഹം തടസ്സപ്പെടുത്തുകയും എസി കൂടുതൽ ഊർജ്ജം ഉപയോഗിക്കാൻ ഇടയാക്കുകയും ചെയ്യും. വേനൽക്കാലത്ത് മാസത്തിലൊരിക്കലെങ്കിലും എസി ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് കാര്യക്ഷമത കൂട്ടും.
8. വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് തടയുക
ചൂട് കൂടിയ സമയങ്ങളിൽ കർട്ടനുകളും ബ്ലൈന്റുകളും അടച്ചിടുക. ജനൽ ഗ്ലാസുകളിലൂടെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് തടയുന്നത് മുറിക്കുള്ളിലെ താപനില കുറയ്ക്കാനും എസിയുടെ ജോലിഭാരം കുറയ്ക്കാനും സഹായിക്കും.
9. വാട്ടർ ലീക്കുകൾ പരിശോധിച്ച് പരിഹരിക്കുക
ചെറിയ ജലചോർച്ച പോലും വലിയ ബില്ലിന് കാരണമാകാം. വാട്ടർ ടാങ്കുകൾ, വാഷിംഗ് മെഷീൻ കണക്ഷനുകൾ, അടുക്കളയിലെ പൈപ്പുകൾ, ടാപ്പുകൾ, ബാത്ത്റൂം ഹീറ്ററുകൾ, പുറത്തെ പൈപ്പ് ലൈനുകൾ എന്നിവ ഇടയ്ക്കിടെ പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പാക്കുക. അസാധാരണമായ ജല ഉപഭോഗം കണ്ടെത്തിയാൽ DEWA-യുടെ അലേർട്ട് സംവിധാനവും പ്രയോജനപ്പെടുത്താം.
യുഎഇ നിവാസികൾ അറിയാൻ; ഇനി നോ ടെൻഷൻ!! പാസ്പോർട്ട് അപേക്ഷകളിൽ ഇനികാലതാമസം ഇല്ല:പുതിയ മാറ്റം ഇങ്ങനെ
UAE August 6, 2026

ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഈ ആഴ്ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് മാറിയതിന്റെ തുടക്കത്തിൽ ചില സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചു.
ഇന്ത്യയിലെ നിയമപരമായ തടസ്സങ്ങളെ തുടർന്ന് ആഴ്ചകളോളം സേവനങ്ങൾ തടസപ്പെട്ട ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യുഎഇയിലെ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ കമ്പനി യുഎഇയിലുടനീളമുള്ള 16 ഐസിഎസി കേന്ദ്രങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്കുള്ള ഇടക്കാല സേവനദാതാവായി പ്രവർത്തിക്കുകയാണ്.
സാധാരണ പാസ്പോർട്ട് അപേക്ഷകൾ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ തത്കാൽ അപേക്ഷകളിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് അപേക്ഷകളിലെ കാലതാമസം പൂർണമായും ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കാൻ കോൺസുലേറ്റ് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തത്കാൽ പദ്ധതി, അടിയന്തരമായി പുതിയ പാസ്പോർട്ട് ലഭിക്കുകയോ പാസ്പോർട്ട് പുതുക്കുകയോ ചെയ്യേണ്ടവർക്ക് ഇന്ത്യ സർക്കാർ നൽകുന്ന അതിവേഗ സേവനമാണ്. ഇതിനായി അപേക്ഷകർ സാധാരണയേക്കാൾ ഉയർന്ന ഫീസ് അടയ്ക്കണം. ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫീസ് പ്രകാരം, മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായും, 60 പേജുള്ള പാസ്പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായും ഉയർത്തി.
തത്കാൽ പദ്ധതിയിൽ 36 പേജുള്ള പാസ്പോർട്ടിന് 900 ദിർഹവും, 60 പേജുള്ള പാസ്പോർട്ടിന് 1080 ദിർഹവും ഫീസ് ഈടാക്കും. മുമ്പ് ഇവ യഥാക്രമം 855 ദിർഹവും 950 ദിർഹവും ആയിരുന്നു. യഥാർഥ അടിയന്തര സാഹചര്യം തെളിയിക്കാൻ കഴിയുന്ന അപേക്ഷകർക്ക് ഇപ്പോഴും അതേ ദിവസം തന്നെ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കി നൽകുന്ന സംവിധാനം കോൺസുലേറ്റിൽ തുടരുന്നുണ്ടെന്ന് കോൺസൽ ജനറൽ അറിയിച്ചു.
തത്കാൽ സേവനത്തെ ഒരു സൗകര്യസേവനമായി കാണരുതെന്നും, അത് യഥാർഥ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ട് അപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് (സാധുവായ പാസ്പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാരേഖ) ആവശ്യമായവർ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.