യുഎഇയിലെതുള്‍പ്പെടെ ഗള്‍ഫ് വിമാന സര്‍വീസുകളില്‍ മാറ്റം; പുറപ്പെടും മുമ്പ് സ്റ്റാറ്റസ് പരിശോധിക്കണം

UAE Flight Ticket Price
UAE Flight Ticket Price


ദുബൈ: യുഎഇയില്‍ നിന്ന് ഇന്ന് വിമാനയാത്ര നടത്തുന്നവര്‍ പുറപ്പെടും മുമ്പ് വിമാനത്തിന്റെ സര്‍വീസ് നില പരിശോധിക്കണമെന്ന് വിമാനക്കമ്പനികളുടെ നിര്‍ദേശം. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യവും ചില വ്യോമപാതകളിലെ താല്‍ക്കാലിക നിയന്ത്രണങ്ങളും തുടരുന്നതിനിടെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈദുബൈ, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

APPLY NOW FOR THE LATEST VACANCIES

യുഎഇയില്‍ നിന്നുള്ള ഭൂരിഭാഗം വിമാന സര്‍വീസുകളും സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക ചാനലുകളിലൂടെ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം.

എമിറേറ്റ്‌സ്

ദുബൈയില്‍ നിന്ന് ദമ്മാം, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ എമിറേറ്റ്‌സ് റദ്ദാക്കി.

റദ്ദാക്കിയ സര്‍വീസുകള്‍:

* EK823 – ദുബൈ– ദമ്മാം
* EK835 – ദുബൈ– ബഹ്‌റൈന്‍
* EK837 – ദുബൈ– ബഹ്‌റൈന്‍
* EK839 – ദുബൈ– ബഹ്‌റൈന്‍
* EK853 – ദുബൈ– കുവൈത്ത്
* EK855 – ദുബൈ– കുവൈത്ത്
* EK857 – ദുബൈ– കുവൈത്ത്
* EK859 – ദുബൈ– കുവൈത്ത്

ഇത്തിഹാദ്

ഇത്തിഹാദ് ചില സര്‍വീസുകള്‍ തുടരെ നിര്‍ത്തിവച്ചിരിക്കുകയാണ്. അബുദൈബി- ബഹ്‌റൈന്‍ റൂട്ടിലെ സര്‍വീസുകള്‍ക്ക് പുറമെ അബുദൈബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള EY653, കുവൈത്തില്‍ നിന്ന് അബുദൈബിയിലേക്കുള്ള EY654 സര്‍വീസുകളും റദ്ദാക്കി.

കുവൈത്ത്, ബഹ്‌റൈന്‍ സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് പകരം യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ഇത്തിഹാദ് അറിയിച്ചു.

ഫ്‌ലൈദുബൈ

താഴെ പറയുന്ന സര്‍വീസുകളാണ് ഫ്‌ലൈദുബൈ റദ്ദാക്കിയത്:

* FZ711A – ദുബൈ–ടിബിലിസി
* FZ811A – ദുബൈ–അബ്ഹ
* FZ033 – ദുബൈ–സലാല

എയര്‍ അറേബ്യ

ഷാര്‍ജയില്‍ നിന്നും അബുദൈബിയില്‍ നിന്നും കുവൈത്ത്, ബഹ്‌റൈന്‍, ദോഹ, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ എയര്‍ അറേബ്യയും റദ്ദാക്കി.
റദ്ദാക്കിയ സര്‍വീസുകള്‍

മറ്റു ഗള്‍ഫ് വിമാനക്കമ്പനികളിലും മാറ്റം

ഖത്തര്‍ എയര്‍വേയ്‌സ് ബഹ്‌റൈന്‍, എര്‍ബില്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകളുടെ താല്‍ക്കാലിക വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. സാങ്കേതിക പ്രശ്‌നങ്ങളും ചില വ്യോമപാതകളിലെ താല്‍ക്കാലിക നിയന്ത്രണങ്ങളും ഒമാന്‍ എയറിന്റെ സര്‍വീസുകളെയും ബാധിക്കുന്നുണ്ട്. ഇതുമൂലം ചില വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാരെ വാട്‌സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ എന്നിവ വഴി അറിയിക്കുന്നുണ്ടെന്നും സാധ്യമാകുന്നിടത്ത് മറ്റു വിമാനങ്ങളില്‍ യാത്ര പുനഃക്രമീകരിക്കുന്നുണ്ടെന്നും ഒമാന്‍ എയര്‍ അറിയിച്ചു.

പുതുക്കിയ പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മുമ്പ് വിമാനത്താവളത്തിലെത്തേണ്ടതില്ലെന്ന് ജസീറ എയര്‍വേയ്‌സും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസുകളിലും നിയന്ത്രണം

മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനിടെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 18 വരെ എയര്‍ ഫ്രാന്‍സ് നിര്‍ത്തിവച്ചു. റിയാദിലേക്കുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 14 വരെയും നിര്‍ത്തിവച്ചിട്ടുണ്ട്.

ലുഫ്താന്‍സ ഗ്രൂപ്പ് ദുബൈ, അബുദൈബി, ബഹ്‌റൈന്‍, റിയാദ്, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, കാതേ പസഫിക്, ഫിന്നെയര്‍, ഐടിഎ എയര്‍വേയ്‌സ് എന്നിവയും ദുബൈ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.

ദുബൈ, അബുദൈബി സര്‍വീസുകള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് പുനരാരംഭിച്ചെങ്കിലും ഇറാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കുക.
* പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തുക.
* റോഡ് ഗതാഗതം, ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, ഇമിഗ്രേഷന്‍ എന്നിവയ്ക്കായി അധിക സമയം കണക്കാക്കുക.
* സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം ഉപയോഗിക്കുക.
* വിമാനക്കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴി അറിയിപ്പുകള്‍ പരിശോധിക്കുക.
* വിമാനക്കമ്പനിയില്‍ നല്‍കിയ ഫോണ്‍ നമ്പറും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും പുതുക്കിയതാണെന്ന് ഉറപ്പാക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

526710

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.

കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.

മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദി‌ർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *