
ദുബൈ: ദുബൈയിലെ വാഹനം ഉപയോഗിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമായി ട്രാഫിക് പിഴകൾ പലിശരഹിത തവണകളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കി ദുബൈ പൊലിസ്. നിയമലംഘനങ്ങൾ മൂലമുള്ള വലിയ തുകകൾ ഒറ്റയടിക്ക് അടച്ചുതീർക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും.
കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ 3, 6, അല്ലെങ്കിൽ 12 മാസത്തെ ഗഡുക്കളായി വീതിച്ച് അടയ്ക്കാനാണ് ദുബൈ പൊലിസ് അവസരമൊരുക്കുന്നത്. എന്നാൽ ഈ സൗകര്യം ലഭിക്കുന്നതിന് ചില പ്രധാന നിബന്ധനകളുണ്ട്:
APPLY NOW FOR THE LATEST VACANCIES
- കുറഞ്ഞ പിഴ തുക: മൊത്തം ട്രാഫിക് പിഴ തുക കുറഞ്ഞത് 3,000 ദിർഹം ആയിരിക്കണം.
- ദുബൈ പൊലിസ് ചുമത്തിയ പിഴകൾ മാത്രം: ദുബൈ പൊലിസ് ചുമത്തിയ പിഴകൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ (മറ്റ് ഇമാറാത്തുകളിലെ പിഴകൾക്ക് ഇതിൽ ഇളവ് ലഭിക്കില്ല).
- പങ്കെടുക്കുന്ന ബാങ്കുകൾ: എമിറേറ്റ്സ് എൻ.ബി.ഡി (Emirates NBD), ഫസ്റ്റ് അബുദബി ബാങ്ക് (FAB), അബുദബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) തുടങ്ങിയ യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡയറക്ട് ഡെബിറ്റ് സംവിധാനം വഴി പലിശയില്ലാതെ ഗഡുക്കൾ ക്രമീകരിക്കാം.
- കാലാവധി: എല്ലാ തിരിച്ചടവുകളും പരമാവധി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
ദുബൈ പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.dubaipolice.gov.ae) വഴി വാഹന ഉടമകൾക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. ട്രാഫിക് ഫൈൻ പേയ്‌മെന്റ് വിഭാഗത്തിൽ വാഹന പ്ലേറ്റ് നമ്പറോ ലൈസൻസ് നമ്പറോ നൽകി കുടിശ്ശിക പരിശോധിക്കുക. തുടർന്ന് “ഡയറക്ട് ഡെബിറ്റ്/ഇൻസ്റ്റാൾമെന്റ്” ഓപ്ഷൻ തിരഞ്ഞെടുത്ത് എമിറേറ്റ്സ് ഐഡിയും ബാങ്ക് വിവരങ്ങളും നൽകാം.
അപേക്ഷ സമർപ്പിച്ച ശേഷം ബന്ധപ്പെട്ട ബാങ്ക് പരിശോധിച്ചു അനുമതി നൽകുന്നതോടെ മാസം തോറുമുള്ള തിരിച്ചടവ് ആരംഭിക്കും. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനും വാഹന രജിസ്ട്രേഷൻ സംബന്ധമായ തടസ്സങ്ങൾ മാറ്റാനും ഇത് ഡ്രൈവർമാരെ സഹായിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ