
അബുദാബി: അന്താരാഷ്ട്ര അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ കൂട്ടത്തില്‍ യുഎഇ ലൈസന്‍സ് സ്ഥാനം മെച്ചപ്പെടുത്തുകയാണ്. യുഎഇ ലൈസന്‍സുള്ള പൗരന്മാര്‍ക്ക് ഇനി 34 രാജ്യങ്ങളില്‍ വാഹനം ഓടിക്കാന്‍ കഴിയും. ഡ്രൈവിങ് ലൈസന്‍സുകളുടെ അംഗീകാരവും കൈമാറ്റവും നിയന്ത്രിക്കുന്ന ‘മുര്‍ഖൂസ്’ സംരംഭത്തിലൂടെ വിദേശത്തുള്ള യുഎഇ പൗരന്മാര്‍ക്ക് വാഹനം ഓടിക്കുന്നതിനായുള്ള ഇളവുകള്‍ യുഎഇ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
APPLY NOW FOR THE LATEST VACANCIES
34 രാജ്യങ്ങളില്‍ താമസിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് അവരുടെ യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഒരു പ്രാദേശിക ലൈസന്‍സായി മാറ്റാന്‍ കഴിയും. കൂടാതെ, പുതിയ ലൈസന്‍സ് ഇല്ലാതെ തന്നെ ആ 33 സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുമ്പോഴോ യാത്ര നടത്തുമ്പോഴോ യുഎഇ ലൈസന്‍സ് ഉപയോഗിച്ച് നിയമപരമായി വാഹനമോടിക്കാം.
എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന,ഹംഗറി, ഗ്രീസ്, യുക്രെയ്ന്‍,ബള്‍ഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ,സെര്‍ബിയ, സൈപ്രസ്, ലാത്വിയ,ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട,ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, ഇസ്രയേല്‍, അസര്‍ബൈജാന്‍, ബെലാറസ്,ഉസ്ബക്കിസ്ഥാന്‍, യുകെ, ഓസ്ട്രിയ,ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, ഫിന്‍ലാന്‍ഡ്, ക്രൊയേഷ്യ,യുഎസിലെ ടെക്‌സസ്, വടക്കന്‍ മാസിഡോണിയ, കൊസോവോ,കിര്‍ഗിസ്ഥാന്‍, ദക്ഷിണ കൊറിയ. രാജ്യങ്ങളിലാണ് ഈ സൗകര്യം ലഭിക്കുക. ദക്ഷിണ കൊറിയ നിലവില്‍ യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ താമസക്കാര്‍ക്ക് മാത്രമേ കൈമാറ്റം ചെയ്യാന്‍ അനുവദിക്കൂ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ