
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിൽ സാധാരണക്കാരനായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഷാങ്ഹായ് മി റെസ്റ്റോറന്റിൽ ലളിതമായ വേഷത്തിൽ എത്തിയ അദ്ദേഹം, ജീവനക്കാരോടും പൊതുജനങ്ങളോടും സൗഹൃദപരമായി ഇടപഴകി. അദ്ദേഹത്തിന്റെ ഈ ജനകീയ ശൈലി ഏറെ പ്രശംസ നേടുന്നു.
APPLY NOW FOR THE LATEST VACANCIES
ലണ്ടൻ: യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിൽ സാധാരണക്കാരിലൊരാളായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ്, തന്റെ വേനൽ അവധിക്കാലത്തോടനുബന്ധിച്ച് ലണ്ടനിലെ പ്രശസ്തമായ ‘ഷാങ്ഹായ് മി’ റെസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനെത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഔദ്യോഗിക തിരക്കുകളിൽ നിന്ന് മാറി വളരെ ലളിതമായി വേഷം ധരിച്ച് എത്തിയ അദ്ദേഹത്തെ റെസ്റ്റോറന്റിലെ ജീവനക്കാരും സന്ദർശകരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. റെസ്റ്റോറന്റിലെ ജീവനക്കാരെയും അതിഥികളെയും അഭിവാദ്യം ചെയ്തു. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ശേഷവും അവിടെയുണ്ടായിരുന്ന ആളുകളോടും ജീവനക്കാരോടും പുഞ്ചിരിയോടെ കുശലാന്വേഷണം നടത്താനും ഫോട്ടോകൾക്ക് നിൽക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ലണ്ടനിലെ മേഫെയറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാങ്ഹായ് മി, പാൻ -ഏഷ്യൻ വിഭവങ്ങൾക്ക് പേരു കേട്ടതാണ്. ശൈഖ് മുഹമ്മദിന്റെ പ്രിയപ്പെട്ട ഭക്ഷണശാലകളിൽ ഒന്നാണിത്. ലണ്ടനിലെ ഈ ശാഖ കൂടാതെ ദുബായിലെ ഷാങ്ഹായ് മി ശാഖകളിലും അദ്ദേഹം മുൻപും പലതവണ എത്തിയിട്ടുണ്ട്.
https://www.instagram.com/reel/C-mbopSRwd8/?igsh=MWNkMWc4OHM5cm1pcQ==
(വീഡിയോ കടപ്പാട്; ഗൾഫ് ന്യൂസ് )
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ