
പെറുവിലെ പ്രശസ്തമായ നസ്ക ലൈൻസ് കാണാനായി പുറപ്പെട്ട ചെറുവിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് മരിച്ചത്.
APPLY NOW FOR THE LATEST VACANCIES
മരിച്ചവരിൽ ഏഴ് ഇറ്റാലിയൻ സഞ്ചാരികളും ജർമനി, സ്പെയിൻ സ്വദേശികളും ഉൾപ്പെടുന്നു. എയറോഡിയാനയുടെ സെസ്ന ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പെറു സർക്കാർ അന്വേഷണം ആരംഭിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ ഇനി ജീവിതച്ചെലവേറും, പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം
UAE August 2, 2026

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലിചെയ്യുന്ന സ്ഥലമാണ് ദുബായ്. ദുബായിൽ നിലവിൽ വന്ന പുതിയ താമസനിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയരുന്നു. ഫ്ലാറ്റുരൾ ഷെയർ ചെയ്തും ബെഡ്സ്പേസ് വാടകയ്ക്കെടുത്തും ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികൾക്കാണ് പുതിയ താമസന നിയമം തിരിച്ചടിയാകുന്നത്. ഇനി മുതൽ ഇത്തരം പങ്കുവയ്ക്കലുകൾക്ക് സർക്കാരിന്റെയും ഫ്ലാറ്റ് ഉടകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാക്കി. നിയമവിരുദ്ധമായ ബെഡ് സ്പേസുകൾ, അനധികൃത പങ്കുവയ്ക്കലുകൾ , കെട്ടിടങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് നീക്കം. പങ്കുവച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമപരമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇനി ഇതനുവദിക്കൂ.
വാടകക്കാരരൻ മറ്റൊരാൾക്ക് മുറിയോ ബെഡ് സ്പേസോ മറ്റൊരാൾക്ക് മറിച്ച് നൽകുന്നത് പുതിയ നിയമപ്രകാരം പൂർണമായി നിരോധിച്ചു.
ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആൾക്ക് കെട്ടിട ഉടമയുടെ രേഖാമൂലമുല്ള സമ്മത പത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. പ്രധാന കരാറിൽ തന്നെ സബ് ലെറ്റിംഗിവ് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസ സൗകര്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി , ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേക പെർമിറ്റ് ലഭിച്ചിരിക്കണം.
ഓരോ മുറിയിലും താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ പരിധിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകൾ വച്ച് താത്കാലികമായി നിർമ്മിക്കുന്ന മുറികൾ പൂർണമായി നിരോധിച്ചു. തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ, ശുചിത്വം, കാറ്റും വെളിച്ചവും ഉറപ്പാക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ പെർമിറ്റ് ലഭിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരിൽ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ലംഘനത്തിന്റെ തോത് അനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.