
ദുബൈ: യു.എ.ഇയില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന പ്രവാസി ഇന്ത്യക്കാരില്‍ പലര്‍ക്കും അപ്പോയിന്റ്മെന്റ് സ്ലോട്ടുകള്‍ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘നോ സ്ലോട്ട്സ് അവൈലബിള്‍’ എന്ന സന്ദേശമാണ് പലര്‍ക്കും ലഭിക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അപ്പോയ്മെന്റ് കിട്ടാതെ ആളുകള്‍ വലയുന്നു. അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കുമാണ് ഏറെ പ്രയാസം. പാസ്പോര്‍ട്ടിന്റെ കാലാവധി അടുത്തെത്തിയവരും ജോലി, വിസ പുതുക്കല്‍, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടവരും ഇതോടെ ആശങ്കയിലായി.
ഔട്ട്സോഴ്സിങ് കമ്പനിയായ അല്‍ഹിന്ദ് യു.എ.ഇയിലുടനീളം 16 കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. അബൂദബിയില്‍ ആറും ദുബൈയില്‍ രണ്ടും (ബര് ദുബൈ യു.ഡബ്ല്യു മാള്‍, ഡി.ഐ.പി) ഷാര്‍ജയില്‍ രണ്ടും (അല്‍ മജാസ്, റോള), വടക്കന്‍ എമിറേറ്റുകളില്‍ ആറും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ബര് ദുബൈ ബുര്‍ജ്മാന്‍ സെന്ററിനടുത്തെ യു.ഡബ്ല്യു മാളിലെ കേന്ദ്രത്തില്‍ എപ്പോഴും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പോയിന്റ്മെന്റ് കിട്ടാക്കനിയായതോടെ പലര്‍ക്കും ഇരട്ടി തുക നല്കി തത്കാല്‍ അപേക്ഷ നല്‍കേണ്ടി വരുന്നു. 36 പേജുള്ള സാധാരണ പാസ്പോര്‍ട്ട് പുതുക്കുന്നതിന് ആകെ 477 ദിര്‍ഹവും തത്കാല്‍ അപേക്ഷകള്‍ക്ക് 927 ദിര്‍ഹവുമാണ് നിരക്ക്.
സേവനങ്ങള്‍ക്കായി consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. ദിവസവും രാവിലെ 9നും രാത്രി 9നും പുതിയ സ്ലോട്ടുകള്‍ തുറക്കുന്നുണ്ടെങ്കിലും അവ നിമിഷങ്ങള്‍ക്കകം ബുക്ക് ചെയ്യപ്പെടുന്നതായി അപേക്ഷകര്‍ പറയുന്നു. അപ്പോയിന്റ്മെന്റ് ലഭിച്ചാലും സേവനകേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്നതിനാല് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായും ചിലര്‍ പറയുന്നു.
സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചും അടിയന്തര ആവശ്യക്കാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയും പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം. പഴയത് പോലെ എത് സമയത്തും അപ്പോയിന്റ്മെന്റ് എടുക്കാനുള്ള രീതി പുനരാരംഭിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ