യുഎഇയിലുടനീളമുള്ള പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഈ മാസം ഔദ്യോഗിക അവധി ലഭിക്കും.
APPLY NOW FOR THE LATEST VACANCIES
ഇസ്ലാമിക കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-ാം ദിവസവുമായി ബന്ധപ്പെട്ട് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച ആയിരിക്കും ഇത്. കൃത്യമായ തീയതിയും മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് വിധേയമായി തുടരും.
യുഎഇയുടെ പതിവ് പൊതു അവധി ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ബാധകമാക്കിയാല്‍, താമസക്കാര്‍ക്ക് ദൈര്‍ഘ്യമേറിയ വാരാന്ത്യം നല്‍കുന്നതിന് മതപരമായ ആഘോഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കും, പൊതു അവധി ഒരു ദിവസം മുമ്പ്, ഓഗസ്റ്റ് 24 തിങ്കളാഴ്ചയായിരിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ