പ്രവാസികൾക്ക് ഇന്ന് മുതൽ ചെലവ് കൂടും; നിർണായക പ്രഖ്യാപനവുമായി യുഎഇ

Emiratisation Emirati working 188d7b666da large

ദുബായ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. തൊഴിൽ സുരക്ഷയും ഉയർന്ന ശമ്പളവും ഉള്ളതിനാൽത്തന്നെ പലരും കുടുംബമായാണ് യുഎഇയിൽ താമസിക്കുന്നത്. നമ്മുടെ നാടിനെ അപേക്ഷിച്ച് യുഎഇയിൽ ജീവിതച്ചെലവ് കൂടുതലാണ്. ഇപ്പോഴിതാ ഈ മാസം പ്രവാസികൾക്ക് അധിക ചെലവുണ്ടാക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 20 ഫിൽസ് വരെ വർദ്ധിച്ചിരിക്കുകയാണ്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് (നാളെ) മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.60 ദിർഹമാണ് ഈ മാസത്തെ വില. ജൂലായിൽ ഇത് 3.40 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായും ഇ – പ്ലസ് പെട്രോൾ ലിറ്ററിന് 3.21 ദിർഹത്തിൽ നിന്ന് 3.41 ദിർഹമായും ഉയർന്നു. ഡീസൽ വില ലിറ്ററിന് 3.60 ദിർഹമായാണ് ഉയർന്നത്.

APPLY NOW FOR THE LATEST VACANCIES


എല്ലാ മാസവും അവസാനത്തോടെ യുഎഇയിൽ ഇന്ധനവില പുനർനിർണയിക്കാറുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ മുൻനിർത്തിയാണ് വില നിർണയിക്കുന്നത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ 60 ശതമാനത്തോളം വർദ്ധന രേഖപ്പെടുത്തിയിരുന്നു. നാലുമാസത്തെ തുടർച്ചയായ വിലവർദ്ധനവിന് ശേഷം ജൂലായിൽ ചെറിയ രീതിയിൽ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റിൽ വീണ്ടും ഉയരുകയായിരുന്നു.
നിലവിൽ അമേരിക്ക – ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായത് ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളെയും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളെയും ഈ ഇന്ധനവില വർദ്ധന ബാധിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികൾക്ക് യുഎഇയുടെ ‘വീസ സർപ്രൈസ്’;‘250 ദിർഹം മാത്രം!’: പക്ഷേ ഇക്കാര്യം നിർബന്ധം!

UAE August 1, 2026

Stock Travel 192d79ae17d original ratio 2

ദുബായ്∙ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് യാത്രയ്ക്ക് മുൻപായി ഇലക്ട്രോണിക് വീസയ്ക്ക് (ഇ-വീസ) ഓൺലൈനായി അപേക്ഷിക്കാം. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് പരമ്പരാഗത വീസ നടപടികളുടെ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ഈ സംവിധാനം വഴിയൊരുക്കും

APPLY NOW FOR THE LATEST VACANCIES

യാത്ര തിരിക്കും മുൻപ് തന്നെ വീസ അംഗീകാരം നേടിയിരിക്കണം. 30 ദിവസത്തെ സന്ദർശനാനുമതിയാണ് ഇതിലൂടെ ലഭിക്കുക. ആവശ്യമാണെങ്കിൽ അനുമതിയോടെ ഈ വീസ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടിയെടുക്കാം.

∙ആർക്കൊക്കെ അപേക്ഷിക്കാം? നിബന്ധനകൾ അറിയാം

ജിസിസി രാജ്യങ്ങളിൽ സാധുതയുള്ള റസിഡന്റ് വീസയുള്ള വിദേശികൾക്കാണ് യുഎഇ ഇ-വീസയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. എന്നാൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

1. ജിസിസി റസിഡന്റ് വീസയ്ക്ക് കുറഞ്ഞത് ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കണം.

2. പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.

3. യുഎഇ അധികൃതർ അംഗീകരിച്ച തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരായിരിക്കണം. (അപേക്ഷ നൽകുമ്പോൾ തൊഴിൽ പരിശോധിക്കപ്പെടും).

4. യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് വിലക്കുകൾ ഉണ്ടാകരുത്.

ആവശ്യമായ രേഖകൾ

1. സാധുതയുള്ള പാസ്‌പോർട്ട്.

2. തൊഴിലും റസിഡൻസി കാലാവധിയും വ്യക്തമാക്കുന്ന ജിസിസി റസിഡന്റ് വീസയുടെയോ ഐഡിയുടെയോ പകർപ്പ്.

3. വെളുത്ത പശ്ചാത്തലത്തിലുള്ള പുതിയ പാസ്‌പോർട്ട് സൈസ് ചിത്രം.

അപേക്ഷിക്കുന്നതിന് മുൻപായി, തങ്ങളുടെ രാജ്യക്കാർക്ക് യുഎഇ ‘വീസ ഓൺ അറൈവൽ’ സൗകര്യം നൽകുന്നുണ്ടോ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷകർക്ക് പരിശോധിക്കാവുന്നതാണ്. എൺപതിലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ യുഎഇ ഈ സൗകര്യം നൽകുന്നുണ്ട്.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ദുബായ് സന്ദർശിക്കാനാണ് പദ്ധതിയിടുന്നതെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) സ്മാർട് സർവീസ് വെബ്‌സൈറ്റ് (smart.gdrfad.gov.ae) വഴി അപേക്ഷിക്കാം. പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അപേക്ഷ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ മതിയാകും. അംഗീകാരം ലഭിക്കുന്ന ഇ-വീസ റജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയച്ചുനൽകും.

അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, റാസൽഖൈമ തുടങ്ങിയ മറ്റ് എമിറേറ്റുകളിലേക്കാണ് യാത്രയെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) വെബ്‌സൈറ്റ് (smartservices.icp.gov.ae) വഴിയാണ് അപേക്ഷിക്കേണ്ടത്.

ഫീസും കാലാവധിയും
ജിസിസി പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റിന് 250 ദിർഹവും അഞ്ച് ശതമാനം മൂല്യവർധിത നികുതിയുമാണ് (വാറ്റ്) ഫീസ്. അപേക്ഷിക്കുന്ന രീതിക്കനുസരിച്ച് സേവന നിരക്കുകളിൽ ചെറിയ വ്യത്യാസം വന്നേക്കാം. വീസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസമാണ് ഇതിന്റെ കാലാവധി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *