
Dubai RTA Opens New Pedestrian and Cycling Bridge ദുബൈ:നഗരത്തിലെ സുസ്ഥിര ഗതാഗത ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കുമായി പുതിയ പാലം തുറന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അൽ മംസറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്ന 820 മീറ്റർ നീളമുള്ള പാലമാണ് പൊതുജനങ്ങൾക്ക് തുറന്നുനൽകിയത്.
APPLY NOW FOR THE LATEST VACANCIES
അൽ നഹ്ദ റോഡിന് മുകളിലൂടെ കടന്നുപോകുന്ന ഈ പാലം, പ്രധാന പാർപ്പിട മേഖലകളും വിനോദകേന്ദ്രങ്ങളും സുരക്ഷിതമായും തടസ്സമില്ലാതെയും ബന്ധിപ്പിക്കുന്നതാണ്. കാൽനടയാത്രയും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കുന്ന ദുബൈയുടെ ദീർഘകാല നഗരവികസന പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പുതിയ പാലം നിലവിലുള്ള അൽ ഖവാനീജ്, അൽ വർഖ സൈക്കിൾ ട്രാക്കുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈഹ് അൽ സലാം വരെ തടസ്സമില്ലാതെ സൈക്കിൾ യാത്ര നടത്താൻ കഴിയുന്ന തുടർച്ചയായ ഗതാഗത ഇടനാഴി രൂപംകൊണ്ടു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, താമസക്കാർക്കും സന്ദർശകർക്കും നഗരത്തിനകത്തെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർടിഎ അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Revised UAE Fuel Prices to Take Effect from August 1 ഫുൾ ടാങ്ക് അടിച്ചോളൂ; യുഎഇയിലെ പുതുക്കിയ ഇന്ധനവില ഓഗസ്റ്റ് ഒന്ന് മുതല്‍
UAE Drisya Staff Editor — July 31, 2026 · 0 Comment

Revised UAE Fuel Prices to Take Effect from August 1 ദുബൈ: യുഎഇയിലെ ഓഗസ്റ്റ് മാസത്തെ ഇന്ധനവില (UAE fuel prices August 2026) ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളിലെല്ലാം ലിറ്ററിന് 20 ഫില്‍സ് വീതമാണ് വില വര്‍ധിച്ചത്. സൂപ്പര്‍ 98 പെട്രോളിന് ഓഗസ്റ്റില്‍ ലിറ്ററിന് 3.60 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. സ്‌പെഷല്‍ 95 പെട്രോളിന്റെ വില 3.29 ദിര്‍ഹത്തില്‍ നിന്ന് 3.49 ദിര്‍ഹമായി ഉയര്‍ത്തി.
APPLY NOW FOR THE LATEST VACANCIES
ഇപ്ലസ് 91 പെട്രോളിന് ഓഗസ്റ്റില്‍ ലിറ്ററിന് 3.41 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈയില്‍ ഇത് 3.21 ദിര്‍ഹമായിരുന്നു. ഡീസലിന്റെ വിലയും 3.60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹമായി വര്‍ധിപ്പിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുകള്‍:
സൂപ്പര്‍ 98 പെട്രോള്‍: 3.60 ദിര്‍ഹം (ജൂലൈ: 3.40)
സ്‌പെഷല്‍ 95 പെട്രോള്‍: 3.49 ദിര്‍ഹം (ജൂലൈ: 3.29)
ഇപ്ലസ് 91 പെട്രോള്‍: 3.41 ദിര്‍ഹം (ജൂലൈ: 3.21)
ഡീസല്‍: 3.80 ദിര്‍ഹം (ജൂലൈ: 3.60)
ആഗോള ഊര്‍ജ വിപണിയിലെ വിലനിലവാരവും പ്രവണതകളും അടിസ്ഥാനമാക്കി യുഎഇ ഇന്ധനവില കമ്മിറ്റി ഓരോ മാസവും അവസാനം ഇന്ധനവില അവലോകനം ചെയ്ത് പുതുക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് മാസത്തേക്കുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Grants Loan Repayment Relief to Bank Customers അറിഞ്ഞോ? യുഎഇയില്‍ 1.35 ലക്ഷം പേര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതില്‍ ഇളവ്
UAE Drisya Staff Editor — July 31, 2026 · 0 Comment

UAE Grants Loan Repayment Relief to Bank Customers ദുബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വായ്പാ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്ന പദ്ധതിയുടെ ഭാഗമായി 1,35,031 പേർക്ക് വായ്പാ ഗഡു തിരിച്ചടവിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജൂലൈ 30 വരെ 13.5 ബില്യൺ ദിർഹം മൂല്യമുള്ള വായ്പകളാണ് തിരിച്ചടവ് ഇളവിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇളവ് ലഭിച്ചവരിൽ 1,27,753 പേർ വ്യക്തിഗത ഉപഭോക്താക്കളാണ്. കൂടാതെ 6,198 ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും (SMEs) 1,080 വലിയ കോർപറേറ്റ് സ്ഥാപനങ്ങളും പദ്ധതിയുടെ ആനുകൂല്യം നേടി.
APPLY NOW FOR THE LATEST VACANCIES
ആകെ 13.5 ബില്യൺ ദിർഹം വായ്പകളിൽ 9.1 ബില്യൺ ദിർഹം വലിയ കോർപറേറ്റ് സ്ഥാപനങ്ങളുടേയും, 2.4 ബില്യൺ ദിർഹം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടേയും, 2 ബില്യൺ ദിർഹം വ്യക്തിഗത വായ്പകളുടേയുംതാണ്. അതേസമയം, രാജ്യത്തെ ബാങ്കിങ് മേഖലയുടെ സാമ്പത്തിക ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 2026-ലെ രണ്ടാം പാദാവസാനത്തിൽ വായ്പാ തിരിച്ചടവ് മുടങ്ങിയവയുടെ (Non-Performing Loans) അനുപാതം 2.8 ശതമാനമായി കുറഞ്ഞു. 2020-ൽ ഇത് 8.2 ശതമാനമായിരുന്നു.
2026 ജൂൺ 30-ലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎഇ ബാങ്കിങ് മേഖലയിലെ ആസ്തികൾ 12.5 ശതമാനവും, വായ്പകൾ 18.1 ശതമാനവും, നിക്ഷേപങ്ങൾ 14 ശതമാനവും വർധിച്ചു.നിഷ്‌ക്രിയ വായ്പകളുടെ ആകെ തുകയും ഗണ്യമായി കുറഞ്ഞു. 2026 രണ്ടാം പാദാവസാനത്തിൽ ഇത് 76 ബില്യൺ ദിർഹമായി. ആദ്യ പാദാവസാനത്തിൽ 84 ബില്യൺ ദിർഹമായിരുന്ന തുക മൂന്ന് മാസത്തിനിടെ കുറഞ്ഞതാണിത്. 2020-ൽ നിഷ്‌ക്രിയ വായ്പകളുടെ ആകെ തുക 142 ബില്യൺ ദിർഹമായിരുന്നു.
വായ്പകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ബാങ്കുകളിൽ വ്യാപക പരിശോധന, ആസ്തി ഗുണനിലവാര വിലയിരുത്തൽ, റിസ്‌ക് മാനേജ്മെന്റ് ചട്ടങ്ങൾ ശക്തിപ്പെടുത്തൽ, നിഷ്‌ക്രിയ വായ്പകൾ തിരിച്ചുപിടിക്കാനും എഴുതിത്തള്ളാനുമുള്ള പുതിയ മാർഗനിർദേശങ്ങൾ എന്നിവ നടപ്പാക്കിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Dubai pet shelter :ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ പെറ്റ് ഷെൽട്ടറിന് വൻ സ്വീകരണം; 20 മണിക്കൂറിനിടെ 18 പൂച്ചകൾക്ക് പുതിയ വീട്
UAE Greeshma Staff Editor — July 31, 2026 · 0 Comment

Dubai pet shelter:ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ച പുതിയ സംയോജിത വളർത്തുമൃഗ സംരക്ഷണ കേന്ദ്രത്തിന് (Pet Shelter) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേന്ദ്രം പ്രവർത്തനം ആരംഭിച്ച് ആദ്യ 20 മണിക്കൂറിനുള്ളിൽ തന്നെ 18 പൂച്ചകളെ ദത്തെടുത്തതായി അധികൃതർ അറിയിച്ചു.വാർസൻ 3-ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം തെരുവിൽ അലഞ്ഞുതിരിയുന്ന, പരിക്കേറ്റ, ഉപേക്ഷിക്കപ്പെട്ടതോ വഴിതെറ്റിപ്പോയതോ ആയ പൂച്ചകളെ സംരക്ഷിക്കാനാണ് ആരംഭിച്ചത്. ഉടമകളെ കണ്ടെത്താൻ കഴിയുന്നവയെ അവരുമായി വീണ്ടും ഒന്നിപ്പിക്കുകയും, ഉടമകളില്ലാത്ത പൂച്ചകൾക്ക് ചികിത്സയും വാക്സിനേഷനും നൽകി ദത്തെടുക്കാൻ ഒരുക്കുകയും ചെയ്യുന്നു.
APPLY NOW FOR THE LATEST VACANCIES
ദുബായ് മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ഡോക്ടർ ഡോ. അബ്ദുല്ല അബ്ദുല്ലത്തീഫ് അൽഹമ്മദി പറഞ്ഞു, ഓരോ പൂച്ചയുടെയും ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമാണ് ദത്തെടുക്കലിന് അനുവദിക്കുന്നത്. എല്ലാ പൂച്ചകൾക്കും ആരോഗ്യ രേഖകളും വാക്സിനേഷൻ വിവരങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ‘പാസ്‌പോർട്ടും’ നൽകുന്നുണ്ട്.ഏകദേശം 200 പൂച്ചകളെ ഒരേസമയം സംരക്ഷിക്കാനുള്ള സൗകര്യമാണ് ഈ കേന്ദ്രത്തിലുള്ളത്. ആരോഗ്യപരിശോധന പൂർത്തിയാകാത്ത പൂച്ചകളെ പ്രത്യേക വിഭാഗത്തിൽ സൂക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അവിടേക്ക് പ്രവേശനമില്ല.
കേന്ദ്രം തുറന്നതിന് പിന്നാലെ നിരവധി പേർ പൂച്ചകളെ ദത്തെടുക്കാൻ എത്തുന്നുണ്ട്. ദുബായ് സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് മുനിസിപ്പാലിറ്റി നടത്തുന്ന ഈ സംരംഭത്തെ പ്രശംസിക്കുന്നത്.പൂച്ചയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ താമസസൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. ദത്തെടുക്കൽ സൗജന്യമാണെങ്കിലും സേവനച്ചെലവായി 230 ദിർഹം നൽകേണ്ടതുണ്ട്.
കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ ഓരോ പൂച്ചയുടെയും ആരോഗ്യ വിവരങ്ങളും സ്വഭാവ സവിശേഷതകളും നൽകിയിട്ടുണ്ടെന്നും, ആളുകൾക്ക് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വളർത്തുമൃഗത്തെ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.വളർത്തുമൃഗത്തെ ദത്തെടുക്കുന്നത് വികാരാധീനമായ ഒരു തീരുമാനമാകരുതെന്നും, ദീർഘകാല ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായ ശേഷമേ അതിന് തീരുമാനിക്കാവൂ എന്നും ഡോ. അബ്ദുല്ല ഓർമ്മിപ്പിച്ചു. “ഒരു വളർത്തുമൃഗം കളിപ്പാട്ടമല്ല. അതിന് സ്നേഹവും പരിചരണവും ജീവിതകാല ഉത്തരവാദിത്തവും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.