Dubai Population Sees Significant Growthദുബൈ ജനസംഖ്യയിൽ 380 മടങ്ങ്​ വർധന; അറിയാം പുതിയ കണക്കുകൾ

population dubai e1785474365675

Dubai Population Sees Significant Growth ദുബൈ: ദുബൈയിലെ സ്ഥിരതാമസക്കാരുടെ എണ്ണം 45.8 ലക്ഷമായി ഉയർന്നതായി ഡിജിറ്റൽ ദുബൈ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024 അവസാനത്തിൽ 42.48 ലക്ഷമായിരുന്ന ജനസംഖ്യ 2025 അവസാനത്തോടെ 3.32 ലക്ഷം വർധിച്ച് 45.8 ലക്ഷത്തിലെത്തിയതോടെ 7.5 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

APPLY NOW FOR THE LATEST VACANCIES

പ്രവാസികളടക്കമുള്ള സ്ഥിരതാമസക്കാരുടെ കണക്കാണിത്. എന്നാൽ ജോലി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന മറ്റ് എമിറേറ്റുകളിൽ നിന്ന് എത്തുന്നവരെയും ഉൾപ്പെടുത്തിയാൽ പകൽ സമയത്ത് ദുബൈയിലെ ജനസംഖ്യ ശരാശരി 63.92 ലക്ഷമായി ഉയരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പരമ്പരാഗത സെൻസസ് രീതിക്ക് പകരമായി, തത്സമയ ജനസംഖ്യാ വിവരങ്ങൾ ലഭ്യമാക്കുന്ന ‘Dubai Population Now’ എന്ന എ.ഐ അധിഷ്ഠിത സംവിധാനവും ഡിജിറ്റൽ ദുബൈ അവതരിപ്പിച്ചു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ജനസംഖ്യാ കണക്കുകൾ പ്രകാരം, ദുബൈയിലെ 45.8 ലക്ഷം നിവാസികളിൽ 69 ശതമാനവും പുരുഷന്മാരാണ്, വനിതകളുടെ എണ്ണം 14.42 ലക്ഷം. പ്രതിദിനം 18.12 ലക്ഷം പേർ ജോലി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലെത്തുന്നതിനാലാണ് പകൽ സമയത്ത് ജനസംഖ്യ 63.92 ലക്ഷത്തിലെത്തുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രായാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, 14 വയസ്സിൽ താഴെ ഏകദേശം 6 ലക്ഷം കുട്ടികൾ ദുബൈയിലുണ്ട്. 15 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർ 20.69 ലക്ഷം, 36 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർ 17.67 ലക്ഷം, 60 വയസ്സിന് മുകളിലുള്ളവർ 1.4 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

അതേസമയം, 1881-ൽ വെറും 12,000 പേരാണ് ദുബൈയിൽ താമസിച്ചിരുന്നത്. 144 വർഷത്തിനിടെ ജനസംഖ്യ 380 മടങ്ങിലേറെ വർധിച്ച് ഇന്ന് 45 ലക്ഷം പിന്നിട്ടത് നഗരത്തിന്റെ അതിവേഗ വളർച്ചയുടെ തെളിവാണെന്ന് ഡിജിറ്റൽ ദുബൈ ചൂണ്ടിക്കാട്ടി.

Rain Expected to Continue Across the UAE in the Coming Daysയു.എ.ഇയിൽ അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

UAE Drisya Staff Editor — July 31, 2026 · 0 Comment

uae weather

Rain Expected to Continue Across the UAE in the Coming Days ദുബൈ: കനത്ത വേനൽച്ചൂടിനിടയിലും യു.എ.ഇയിൽ ആശ്വാസമായി വരുംദിവസങ്ങളിൽ മഴക്ക്​ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ആഗസ്റ്റ് മൂന്നുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാം.

APPLY NOW FOR THE LATEST VACANCIES

പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപനില വ്യതിയാനമായ ‘എൽ നിനോ’ പ്രതിഭാസമാണ് ഈ വേനൽക്കാലത്ത് അന്തരീക്ഷ ഈർപ്പവും മഴമേഘ രൂപീകരണവും വർധിപ്പിക്കാൻ കാരണം. കനത്ത മഴ പെയ്യുമ്പോൾ അരുവികളിലും വാദികളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കണമെന്നും, റോഡുകളിൽ നിർദിഷ്ട വേഗപരിധി പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തിങ്കൾ വരെയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിലേക്കാണോ യാത്ര… എങ്കിൽ ടൂറിസ്റ്റ് വിസയിലെ ഈ ഇളവുകൾ നിങ്ങൾ അറിയാതെ പോകരുത്

UAE Nazia Staff Editor — July 31, 2026 · 0 Comment

517477

ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ ആനുകൂല്യം ബാധകമാണ്

APPLY NOW FOR THE LATEST VACANCIES

എന്നാൽ കുട്ടിയുടെ വിസ പൂർണമായും സൗജന്യമാകണമെന്നില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. വിസ അപേക്ഷാ ഫീസ് ഒഴിവാക്കുമെങ്കിലും, ട്രാവൽ ഇൻഷുറൻസ്, അപേക്ഷ പ്രോസസ് ചെയ്യുന്ന ഏജൻസിയുടെ സർവീസ് ചാർജ് തുടങ്ങിയവ നൽകേണ്ടി വരാം. കുട്ടിയുടെ വിസ അപേക്ഷയും കൂടെ വരുന്ന മാതാപിതാവിന്റെ ടൂറിസ്‌റ്റ് വിസ അപേക്ഷയോടൊപ്പം തന്നെ സമർപ്പിക്കണംമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതായത്, യുഎഇയിൽ താമസിക്കുന്ന ഒരാൾ തന്റെ കുട്ടിക്കായി സന്ദർശക വിസ എടുക്കുമ്പോൾ ഈ ഇളവ് ലഭിക്കില്ല. കുടുംബമായി വിദേശത്ത് നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് ഈ ആനുകൂല്യം. കുട്ടിയോടൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രം യാത്ര ചെയ്‌താലും ഇളവ് ലഭിക്കും. എന്നാൽ കുട്ടി അമ്മയോടോ അച്ഛനോടോ മാത്രം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ അണ്ടർടേക്കിംഗ് ലെറ്റർ ആവശ്യമായി വരാം.

ആവശ്യമായ രേഖകൾ അപേക്ഷ കൈകാര്യം ചെയ്യുന്ന ട്രാവൽ ഏജൻസിക്ക് നൽകണം. പണം അടയ്ക്കുന്നതിന് മുമ്പ്, വേനൽക്കാല വിസ ഫീസ് ഇളവിന് കീഴിലാണ് അപേക്ഷിക്കുന്നതെന്ന് ഏജൻസിയെ അറിയിക്കുകയും വേണം. സാധാരണയായി ഒരു കുട്ടിയുടെ ഒരു മാസത്തെ ടൂറിസ്‌റ്റ് വിസയ്ക്ക് ഏകദേശം 250 മുതൽ 350 ദിർഹം വരെ ചെലവാകാം.

എന്നാൽ അർഹരായ കുട്ടികൾക്ക് വേനൽക്കാലത്ത് ഈ അപേക്ഷാ ഫീസ് ഒഴിവാക്കും. അതേസമയം, ഏജൻസിയുടെ സർവീസ് ചാർജും ഇൻഷുറൻസ് ചെലവും പ്രത്യേകം ഈടാക്കാം. ഈ അധിക ചെലവുകൾ ഒരു കുട്ടിക്ക് ഏകദേശം 120 ദിർഹം വരെ വരാം. ഇത് ഏജൻസിയെയും എടുക്കുന്ന ഇൻഷുറൻസിനെയും ആശ്രയിച്ചിരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

രണ്ട് കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബത്തിന് വിസ അപേക്ഷാ ഫീസിൽ 500 മുതൽ 700 ദിർഹം വരെ ലാഭിക്കാം. എന്നാൽ രണ്ട് കുട്ടികൾക്കുമായി ഇൻഷുറൻസിനും സർവീസ് ചാർജിനുമായി 240 ദിർഹം വരെ നൽകേണ്ടി വരും. അപേക്ഷ ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഇളവ് കാലയളവിൽ തന്നെ സമർപ്പിക്കണം.

ഔദ്യോഗിക നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 18 വയസ് പൂർത്തിയായ വ്യക്തിയോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് ബാധകമായ വിസ ഫീസ് ട്രാവൽ ഏജൻസിയോട് പരിശോധിക്കണം. നിലവിൽ 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾ രണ്ടുതവണ വരെ നീട്ടാൻ കഴിയും. ഇതിനായി അധിക ഫീസ് നൽകേണ്ടി വരുമെന്ന് മാത്രം.

നിലവിൽ യുഎഇയിൽ ബന്ധുക്കൾ ഉള്ള മലയാളികൾക്ക് അടക്കം മികച്ച നേട്ടമാണ് ഈ ഫീസിളവിലൂടെ ലഭിക്കുക. അതല്ലാതെ ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും കുട്ടികളുടെ യാത്ര ചിലവിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് യുഎഇയിലേക്ക് പറക്കാനുള്ള അവസരവും ഇതിലൂടെ വന്നുചേരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *