
ദുബായ്: ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞേക്കുമെന്ന് സൂചന. എന്നാൽ ആഗോള വിപണിയിലെ വിലയിടിവിന് അനുസരിച്ചുള്ള വലിയ കുറവ് പമ്പുകളിൽ ഉണ്ടായേക്കില്ല. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളും പ്രവാസികളുടെ പ്രതിമാസ ബഡ്ജറ്റിനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ജൂലായ് മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ എണ്ണവിലയിൽ ചെറിയ ഇടിവുണ്ടാവുമെങ്കിലും, പെട്രോൾ വിലയിലുള്ള കുറവ് വളരെ സാവധാനത്തിലായിരിക്കും. ജൂലായിലെ എണ്ണവിലയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വില തുടർച്ചയായി രണ്ടാം മാസവും കുറയാൻ സാദ്ധ്യതയുണ്ട്. ഇതനുസരിച്ച് സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഏകദേശം 3.13 ദിർഹമായും സൂപ്പർ 98 പെട്രോൾ 3.24 ദിർഹമായും കുറഞ്ഞേക്കാം. കഴിഞ്ഞ മാസം സൂപ്പർ 98ന് 3.40 ദിർഹവും, സ്‌പെഷ്യൽ 95ന് 3.29 ദിർഹവും, ഇപ്ലസിന് 3.21 ദിർഹവുമായിരുന്നു വില. ഡീസൽ വില 3.60 ദിർഹവുമാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇന്ധനവിലയിൽ ഉണ്ടായ കയറ്റിറക്കങ്ങൾ പ്രവാസികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിരുന്നു. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ തുടർന്ന് കഴിഞ്ഞ മാസം വിലയിൽ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും, വിപണിയിലെ നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലാണ്.
ആഗോള വിപണിയിലെ രാഷ്ട്രീയ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന തടസങ്ങളും കാരണം എണ്ണവില എപ്പോൾ വേണമെങ്കിലും വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്. ഓഗസ്റ്റിൽ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളറിനും മുകളിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സംഘർഷങ്ങൾ രൂക്ഷമായാൽ ഇത് 100 ഡോളറിന് മുകളിലേക്ക് പോകാനും ഇടയുണ്ട്.
APPLY NOW FOR THE LATEST VACANCIES
ഇന്ധനവിലയിലുള്ള ചെറിയ ഇടിവുകൾ പ്രവാസികൾക്ക് ആശ്വാസമാകുമെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം കാരണം ഭാവിയിൽ ജീവിതച്ചെലവും യാത്രാക്കൂലിയും വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗൾഫ് മേഖലയിലെ ചെറിയൊരു മാറ്റം പോലും ഇന്ധന വിലയെ പെട്ടെന്ന് സ്വാധീനിക്കുമെന്നതിനാൽ, പ്രവാസികൾ വരും ദിവസങ്ങളിൽ തങ്ങളുടെ മാസം തോറുമുള്ള പണച്ചെലവുകൾ കൂടുതൽ കരുതലോടെ ക്രമീകരിക്കേണ്ടതുണ്ട്.
ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഇന്ധന വില നിരക്കുകൾക്കായി ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. ചെറിയ രീതിയിൽ ആശ്വാസം ലഭിക്കാമെങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രവാസികളുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
UAE July 29, 2026

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന്‍ എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.
മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.