അബുദാബി: യുദ്ധപശ്ചാത്തലത്തിലും പശ്ചിമേഷ്യയിൽ വിമാനസർവീസുകൾ പൂർവസ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും അനേകം യുഎഇ നിവാസികൾ യാത്രകൾ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, പ്രാദേശിക സംഘർഷങ്ങളിലെ അസ്ഥിരത, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. അവധിക്കാല ബുക്കിംഗുകളുടെ ഡിമാൻഡിൽ ഇടിവ് വന്നതായാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
അടിയന്തരമായുള്ള കുടുംബ സന്ദർശനങ്ങൾക്കും വിസ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് കൂടുതൽപ്പേരും അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി. അവധിക്കാല ബുക്കിംഗുകൾക്ക് നിരക്ക് വർദ്ധനവുണ്ടായി. നാലുപേരടങ്ങുന്ന കുടുംബത്തിന് 8000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ടിക്കറ്റിന് നൽകേണ്ടി വരുന്നത്.
APPLY NOW FOR THE LATEST VACANCIES
ജൂൺ അവസാനവാരത്തോടെ ടിക്കറ്റ് ഡിമാൻഡ് വീണ്ടും ഉയർന്നെങ്കിലും സംഘർഷം കനത്തതോടെ ഇടിയുകയായിരുന്നു. വിമാനയാത്രകളേക്കാൾ കൂടുതൽപ്പേരും റോഡുമാർഗമാണ് തിരഞ്ഞെടുക്കുന്നതെന്നും ഏജൻസികൾ പറയുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ ഉടൻ കുറയാൻ സാദ്ധ്യതയില്ല. പശ്ചിമേഷ്യ വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കുകയാണെന്നും പല അന്താരാഷ്ട്ര വിമാനക്കമ്പനികളും പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കി.
ഉയർന്ന എണ്ണവിലയും പ്രവർത്തനച്ചെലവും കാരണമാണ് വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ കുറയ്ക്കാത്തത്. ഓഗസ്റ്റ് അവസാനത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് മടക്കയാത്രകൾ വർദ്ധിക്കുമെന്നതും വിമാനക്കമ്പനികൾക്ക് ലാഭം നൽകുന്നു. ഇക്കാരണത്താലും നിരക്കുകൾ ഉയർന്ന നിലയിൽ തന്നെയായിരിക്കും. സെപ്റ്റംബർ മൂന്നാം വാരത്തോടെ മാത്രമേ വിലയിൽ കുറവ് ഉണ്ടാകൂവെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം; വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട 5 നിയമങ്ങൾ ഇവയൊക്കെ:ജാഗ്രതാ നിർദ്ദേശം
UAE July 30, 2026

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പിനെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം. ദുബൈ, അബുദബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ പൊടിപടലങ്ങൾ കാരണം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പൊടിക്കാറ്റിലും അസ്ഥിരമായ കാലാവസ്ഥയിലും സുരക്ഷിതമായി വാഹനമോടിക്കാൻ പാലിക്കേണ്ട 5 പ്രധാന നിയമങ്ങൾ താഴെ നൽകുന്നു:
1. ഹെഡ്‌ലൈറ്റുകളുടെ പ്രവർത്തനം ഉറപ്പാക്കുക
യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാറിന്റെ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് നിങ്ങളുടെ സാന്നിധ്യം മനസ്സിലാക്കാൻ ഇത് അത്യാവശ്യമാണ്.
2. വേഗത കുറയ്ക്കുക, അകലം പാലിക്കുക
മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള പൊടിപടലങ്ങൾ കാരണം റോഡിലെ കുഴികളോ വളവുകളോ പെട്ടെന്ന് കാണാൻ കഴിഞ്ഞേക്കില്ല. അതിനാൽ വാഹനത്തിന്റെ വേഗത കുറയ്ക്കുകയും മുന്നിലെ വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം (Safe distance) പാലിക്കുകയും ചെയ്യുക.
3. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കരുത്
പൊടിക്കാറ്റുള്ള സമയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഫോട്ടോകളോ വീഡിയോകളോ പകർത്തി ശ്രദ്ധ തിരിക്കരുത്. റോഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വേണം വാഹനമോടിക്കാൻ.
4. ‘ഹസാർഡ് ലൈറ്റുകൾ’ ഉപയോഗിക്കരുത്
വാഹനം പൂർണ്ണമായും നിർത്തിയിടുന്ന സാഹചര്യങ്ങളിലല്ലാതെ, ഓടിക്കുന്ന സമയത്ത് ഹസാർഡ് ലൈറ്റുകൾ (Four-way flashers) ഇടരുത്. ഇത് പുറകിലുള്ള ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും നിങ്ങൾ ഇൻഡിക്കേറ്റർ ഇടുന്നത് കാണാതിരിക്കാൻ കാരണമാവുകയും ചെയ്യും. പകരം സാധാരണ ഹെഡ്‌ലൈറ്റുകൾ മാത്രം ഉപയോഗിക്കുക.
5. വിൻോഗ പൂർണ്ണമായും അടച്ചിടുക
വാഹനത്തിന്റെ ജനാലകൾ പൂർണ്ണമായി അടച്ച് എയർ കണ്ടീഷണർ (AC) ഉപയോഗിക്കുക. ഇത് കാറിനുള്ളിലേക്ക് പൊടിയും മണലും കയറുന്നത് തടയുകയും, കണ്ണ് ചൊറിച്ചിൽ, ശ്വാസതടസ്സം എന്നിവ ഒഴിവാക്കി ശ്രദ്ധയോടെ വാഹനമോടിക്കാൻ സഹായിക്കുകയും ചെയ്യും.