
ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കില്‍ പ്രവാസികള്‍. രൂപയുടെ മൂല്യം കുറഞ്ഞാല്‍ നാട്ടിലേക്ക് കൂടുതല്‍ തുക അയയ്ക്കാം എന്നതാണ് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നത്. നിലവില്‍ രൂപ ദിര്‍ഹത്തിനെതിരെ 26.23 രൂപ എന്ന പുതിയ താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇതാണ് പ്രവാസികള്‍ക്ക് പണമയക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കിയിരിക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിര്‍ഹത്തിന് 26.08 രൂപ എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. മുന്‍ദിവസത്തെ 26.19 രൂപയില്‍ നിന്നാണ് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞത്. പല കുടുംബങ്ങളും തങ്ങളുടെ പണമയക്കല്‍ നടപടികള്‍ പല ഘട്ടങ്ങളായി തിരിക്കുകയാണെന്ന് എക്സ്ചേഞ്ച് ഹൗസുകള്‍ പറയുന്നു. അതായത് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ അയക്കുകയാണ് പ്രവാസികള്‍.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിനിമയ നിരക്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ വന്നാല്‍ പ്രയോജനപ്പെടുത്താനായി ബാക്കി തുക മാറ്റിവെക്കുകയുമാണ് ഇവര്‍ ചെയ്യുന്നത് എന്ന എക്സ്ചേഞ്ച് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിലെ സാമ്പത്തിക മേഖലയ്ക്കും ഇറക്കുമതിക്കും വലിയ തിരിച്ചടിയാണ്. അതേസമയം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാണ്.
അതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇടിയണം എന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികള്‍. നിലവിലെ ഉയര്‍ന്ന വിനിമയ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളുടെ നീക്കം. അതേസമയം രൂപ കൂടാതെ മറ്റ് ഏഷ്യന്‍ കറന്‍സികളുടെയെല്ലാം മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുകയാണ്. ഫിലിപ്പീന് പെസോ, പാകിസ്ഥാന് രൂപ എന്നിവയെല്ലാം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകള്‍ക്ക് അടുത്താണ് വ്യാപാരം നടക്കുന്നത്.
ഫിലിപ്പൈന്‍ പെസോ ദിര്‍ഹത്തിനെതിരെ 16 നും 16.48 നും ഇടയിലാണ് വ്യാപാരം നടത്തുന്നത്. പ്രധാന കറന്‍സികള്‍ക്കെതിരെ, പ്രത്യേകിച്ച് യുഎസ് ഡോളറിനെതിരെ, പെസോ ദുര്‍ബലമാകാന്‍ കാരണമായ ആഗോള സമ്മര്‍ദ്ദങ്ങളുടെ സംയോജനമാണ് യുഎഇ വിനിമയ നിരക്കിലും പ്രതിഫലിപ്പിക്കുന്നത്. പാകിസ്ഥാന് രൂപ, ദിര്‍ഹത്തിനെതിരെ 75.67 എന്ന നിരക്കിലാണ്. പാകിസ്ഥാന് രൂപയ്ക്ക് നിരക്കില്‍ വ്യത്യാസമൊന്നും വന്നിട്ടില്ല.
വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിനിമയ നിരക്കില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസ്- ഇറാന് സംഘര്‍ഷത്തിന് പിറകെ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ദിര്‍ഹത്തിന് 25.80 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയരുകയും ചെയ്തിരുന്നു
യുഎഇ വേനൽക്കാല യാത്ര: പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു;വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; അറിയാം നിരക്കുകൾ

ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ ചെയ്യുന്ന പല കുടുംബങ്ങൾക്കും, യാത്ര പൂർത്തിയാകുമ്പോഴേക്കും ആകെയുള്ള ചെലവ് 10,000 ദിർഹത്തിനും മുകളിലേക്ക് കുതിക്കുന്നതാണ് നിലവിലെ കാഴ്ച.
ലഗേജ് ഫീസ്, വിസ നിരക്കുകൾ, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടുന്നതോടെയാണ് പ്രാരംഭ ബജറ്റിന്റെ പലമടങ്ങ് തുക താമസക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്.
വിസ, ഇൻഷുറൻസ് നിരക്കുകളിലെ വർധനവ്
അവധിക്കാല സീസൺ കടുത്തതോടെ വിസ, ഇൻഷുറൻസ് വിഭാഗത്തിലാണ് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കേറിയതോടെ ഷെങ്കൻ വിസയ്ക്കായുള്ള ഏജൻസി ഫീസുകളിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടായി.
യുഎസ് വിസ: ഉയർന്ന ആവശ്യകതയും എംബസികളിലെ അപ്പോയിന്റ്മെന്റ് പരിമിതികളും കാരണം യുഎസ് വിസ അപേക്ഷാ ചെലവ് 1,600 ദിർഹം മുതൽ 1,800 ദിർഹം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യാത്രാ ഇൻഷുറൻസ്: മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും മറ്റ് തടസ്സങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. വൻ തുക കവറേജുള്ള പ്രീമിയം ഇൻഷുറൻസ് പ്ലാനുകളുടെ നിരക്കിൽ 5 മുതൽ 8 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് 63% വരെ ഉയർന്നു
സ്കൂൾ അവധിക്കാലത്തെ തിരക്കും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർധനവുമാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം.
പ്രധാന റൂട്ടുകളിലെ നിരക്ക് മാറ്റങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡം (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്): മുൻപ് 1,350 – 1,500 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 2,090 – 2,440 ദിർഹത്തിലേക്ക് ഉയർന്നു (49% മുതൽ 63% വരെ വർധനവ്).
ഈജിപ്ത്: ടിക്കറ്റ് നിരക്ക് 1,980 ദിർഹത്തിൽ നിന്ന് 2,670 ദിർഹമായി (35% വർധനവ്).
മൊറോക്കോ: 1,800 ദിർഹത്തിൽ നിന്ന് നിരക്ക് 2,715 ദിർഹത്തിലെത്തി (50% വർധനവ്).
4 അംഗ കുടുംബത്തിന് യുകെ യാത്രയ്ക്ക് എത്ര ചെലവാകും?
മേയ്-ജൂൺ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാലംഗ കുടുംബത്തിന് ദുബൈയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഉണ്ടാകുന്ന അധിക ചെലവ്.
മടക്ക വിമാന ടിക്കറ്റ്: 6,500 – 7,000 ദിർഹത്തിൽ നിന്ന് 8,600 – 9,600 ദിർഹമായി വർദ്ധിച്ചു.
ഹോട്ടൽ താമസം (7 രാത്രികൾ): 6,800 ദിർഹത്തിൽ നിന്ന് 7,500 ദിർഹമായി ഉയർന്നു.
പ്രാദേശിക ഗതാഗതം: യാത്രാ ചെലവുകളിൽ 8 മുതൽ 12 ശതമാനം വരെ വർധനവ്.
വിലകുറഞ്ഞ വിമാന ടിക്കറ്റ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു യാത്ര ബജറ്റ് ഫ്രണ്ട്ലി ആകണമെന്നില്ലെന്ന് ട്രാവൽ ഏജൻസി വിദഗ്ധർ വ്യക്തമാക്കുന്നു. ലഗേജ് ചാർജ്, ഹോട്ടൽ നിരക്കുകൾ, പ്രാദേശിക യാത്രാച്ചെലവുകൾ എന്നിവ കൃത്യമായി കണക്കൂകൂട്ടി മൊത്തത്തിലുള്ള ബജറ്റ് നിശ്ചയിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉചിതം.