
ദുബൈ: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു. കൊടുങ്ങല്ലൂരിലെ എറിയാട് സ്വദേശിയും ദുബൈയില്‍ ഡ്രൈഡോക്ക് ജീവനക്കാരനുമായ അബി ഉത്തമനാണു മരിച്ചത്. 58 വയസായിരുന്നു. ദുബൈയിലെ ഇടത് കൂട്ടായ്മയായ ഓര്‍മയുടെ സജീവ പ്രവര്‍ത്തകനാണ്. പിതാവ് ഭാസ്കരന്. മാതാവ് ദമയന്തി. ഭാര്യ: മിനി. മകള്‍: അന.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അറിഞ്ഞോ???? വേഗം വേഗം ഒരു കാര്യമുണ്ട്!!!ദുബായിൽ സൗജന്യ ഈന്തപ്പഴ വിതരണം;വിതരണ സമയക്രമം അറിയാം

ദുബായ്∙ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് കാലമായ ‘അൽ ഖൈസ്’ സീസൺ ആരംഭിക്കാനിരിക്കെ, ദുബായിൽ ‘ഖറായെഫ് അൽ റതബ്’ ജീവകാരുണ്യ പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ദുബായ് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയാണ് (സിഡിഎ) ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വദേശി ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന ഗുണനിലവാരമുള്ള ഈന്തപ്പഴം ദുബായിലെ 5,000-ത്തിലേറെ കുടുംബങ്ങൾക്കും അർഹരായ മറ്റ് ആളുകൾക്കും സൗജന്യമായി വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ആയിരത്തിലേറെ എമിറാത്തി വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ ഫുഡ് ബാങ്ക്, ദുബായ് മുനിസിപ്പാലിറ്റി, സിഡിഎ, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ എന്നിവരും പദ്ധതിയിൽ പങ്കാളികളാണ്. എമിറാത്തി സംസ്കാരത്തിലും പൈതൃകത്തിലും ഈന്തപ്പനയ്ക്കുള്ള പ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും, പാരമ്പര്യവും സഹാനുഭൂതിയും പങ്കുവയ്ക്കുന്ന ‘ഖൈസ്’ സീസണിന് ജനങ്ങൾക്കിടയിൽ കൂടുതൽ ജനപ്രീതി നൽകാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിതരണം കമ്യൂണിറ്റി മജ് ലിസുകൾ വഴി: ദുബായിലെ പ്രമുഖ കമ്യൂണിറ്റി മജ്ലിസുകൾ വഴി ഈന്തപ്പഴ പെട്ടികൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.
വിതരണ സമയക്രമം അറിയാം:
ഇന്ന് (21): നദ്ദ് അൽ ഷെബ മജ്ലിസ്
22ന് : അൽ വർഖ മജ്ലിസ്
23ന്: അൽ ബർഷ മജ്ലിസ്
24ന്: അൽ ഖവാനീജ് മജ്ലിസ്
സീസൺ അവസാനിക്കുന്നത് വരെ ഈ മജ്ലിസുകൾ കേന്ദ്രീകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും തുടർന്നും സംഘടിപ്പിക്കും.