പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; ഇനി സ്വർണം വാങ്ങുമ്പോൾ വൻതുക ലാഭിക്കാം

i gold price
gold price

ദുബായ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ജോലി ചെയ്‌ത് കിട്ടുന്ന വരുമാനത്തിൽ ചെറിയൊരു തുകയായാലും അത് സ്വർണത്തിൽ നിക്ഷേപിക്കുന്നവരാണ് ഇവരിൽ ഏറെയും. നാട്ടിലെ സ്വർണവിലയെ അപേക്ഷിച്ച് യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് ലാഭമാണ്. നികുതി ഉൾപ്പെടെ താരതമ്യേന കുറവാണ്. ഇപ്പോഴിതാ വീണ്ടും കേരളത്തിൽ സ്വർണവില ഉയർന്നിരിക്കുകയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് മാത്രം പവന് 560 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് ഗ്രാമിന് 70 രൂപയുടെ വർദ്ധന. ഈ സാഹചര്യത്തിലും പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ സ്വർണവില കുറഞ്ഞിരിക്കുകയാണ്. ഗ്രാമിന് അഞ്ച് ദിർഹം (131 രൂപ) ആണ് കുറഞ്ഞിരിക്കുന്നത്. അതായത് പവന് ഏകദേശം ആയിരം രൂപയിലധികം കുറഞ്ഞു. യുഎസ് പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ, പ്രാദേശിക സംഘർഷങ്ങൾ എന്നിവയെല്ലാം കാരണം സ്വർണത്തിലുള്ള നിക്ഷേപം കുറഞ്ഞതാണ് വില ഇടിയാൻ കാരണം. സമീപകാലങ്ങളായി ഗൾഫ് രാജ്യങ്ങളിൽ സ്വർണത്തിന്റെ സ്ഥിതി ഇതുതന്നെയാണ്.

നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 483 ദിർഹം (12,690 രൂപ) ആണ് യുഎഇയിലെ വില. പവന് 3864 ദിർഹം (1,01,521 രൂപ). കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,05, 760 രൂപ നൽകണം. 4,239 രൂപയുടെ കുറവാണ് യുഎഇയിലുള്ളത്. ആഭരണമായി വാങ്ങുമ്പോൾ നികുതി കൂടി കണക്കാക്കിയാൽ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് വൻ തുക ലാഭിക്കാം.

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

അബുദബി: യുഎഇയുടെ ആദ്യത്തെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ജയ്‌വാൻ’ (Jaywan) രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളും വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

വരും മാസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ വഴി ഘട്ടം ഘട്ടമായി കാർഡുകൾ പൂർണ്ണതോതിൽ വിപണിയിലെത്തിക്കാനാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ തീരുമാനം. യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഡിജിറ്റൽ യുഗത്തിലെ നാഴികക്കല്ല്

രാജ്യത്തിന്റെ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്‌വാൻ കാർഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന ഈ പേയ്‌മെന്റ് സംവിധാനം, യുഎഇയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ ഒരു നിർണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്

കാർഡിന്റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും

എല്ലായിടത്തും സ്വീകാര്യത: കടകളിലെ പോയിന്റ്-ഓഫ്-സെയിൽ (POS) ടെർമിനലുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, എടിഎമ്മുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയിലെല്ലാം ജയ്‌വാൻ കാർഡുകൾ സ്വീകരിക്കും.

സ്മാർട്ട് ഫീച്ചറുകൾ: കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, ഓൺലൈൻ പർച്ചേസുകൾ, പണം പിൻവലിക്കലുകൾ എന്നിവ വളരെ സുരക്ഷിതമായി ഈ കാർഡ് വഴി നടത്താം.

ആഭ്യന്തര-അന്തർദേശീയ ഉപയോഗം: പ്രാദേശിക പേയ്‌മെന്റുകൾക്ക് പുറമേ, നിശ്ചിത മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി വിദേശ രാജ്യങ്ങളിലും ഈ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും.

തകർപ്പൻ ഓഫറുകൾ: യാത്ര, ഷോപ്പിംഗ്, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ എന്നീ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് ആകർഷകമായ ഓഫറുകളും പ്രത്യേക ആനുകൂല്യങ്ങളുമാണ് കാർഡ് ഉടമകൾക്കായി ഒരുക്കിയിരിക്കുന്നത്.

സുരക്ഷിതവും സംയോജിതവുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ ജയ്‌വാൻ വഴിയൊരുക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *