
: യുക്രെയ്നിലെ പ്രമുഖ തുറമുഖ നഗരമായ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.
‘ഗോൾഡൻ ലിയോ’ എന്ന ഗിനിയ-ബിസാവു പതാക ഘടിപ്പിച്ച ഭക്ഷ്യധാന്യക്കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം കപ്പലിൽ ഉണ്ടായിരുന്ന 17 പേരിൽ 8 പേരെ യുക്രെയ്ൻ നാവികസേന രക്ഷപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും സിറിയൻ പൗരന്മാരുമാണുള്ളത്. ഇവർക്ക് പുറമെ കപ്പലിലുണ്ടായിരുന്ന യുക്രെയ്ൻ സ്വദേശിയായ പൈലറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണം അതിരൂക്ഷമാണ്. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെ കിപ്പർ സ്ഥിരീകരിച്ചു. യുക്രെയ്ന്റെ കാർഷിക കയറ്റുമതിയുടെ വലിയൊരു പങ്കു നടക്കുന്നത് കരിങ്കടലിലെ ഈ പാത വഴിയാണ്. ജൂലൈ 20-നു ശേഷം മാത്രം പ്രദേശത്ത് 7 ചരക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് യുക്രെയ്നും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ജൂലൈയിൽ മാത്രം റഷ്യയുടെ 183 കപ്പലുകൾ ആക്രമിച്ചതായി യുക്രെയ്ന്റെ ഡ്രോൺ സൈനിക കമാൻഡർ റോബർട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. മോസ്കോ മേഖല ലക്ഷ്യമിട്ടെത്തിയ നാല്പതോളം ഡ്രോണുകൾ വെടിവച്ചിട്ടതായും പത്തുപേർക്ക് പരുക്കേറ്റതായും റഷ്യൻ അധികൃതർ വ്യക്തമാക്കി.
യുഎഇ- കുവൈത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; റദ്ദാക്കിയ സർവീസുകളുടെ വിവരങ്ങൾ ഇതാ
UAE July 20, 2026

ദുബൈ: ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷാവസ്ഥയും പ്രവര്‍ത്തനപരമായ വെല്ലുവിളികളും കാരണം യുഎഇയില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വീസുകള്‍ എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് കമ്പനികള്‍ അറിയിച്ചു.
എമിറേറ്റ്സ് സര്‍വീസുകള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി
എമിറേറ്റ്സ് പുറത്തിറക്കിയ ഫ്ലൈറ്റ് സ്റ്റാറ്റസ് വിവരമനുസരിച്ച് ഇന്നും നാളെയും (ജൂലൈ 20, 21) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള താഴെപ്പറയുന്ന സര്‍വീസുകളാണ് റദ്ദാക്കിയത്.
എയര്‍ അറേബ്യയും സര്‍വീസുകള്‍ നിര്‍ത്തിവച്ചു
എയര്‍ അറേബ്യയും ഷാര്‍ജ, അബുദാബി- കുവൈത്ത് റൂട്ടുകളിലെ നിരവധി സര്‍വീസുകള്‍ ഇന്നും നാളെയും (ജൂലൈ 20, 21) റദ്ദാക്കി.
റദ്ദാക്കിയ പ്രധാന സര്‍വീസുകള്‍:
ഷാര്‍ജ – കുവൈത്ത്:
G9068
G9124
G9121
കുവൈത്ത്- ഷാര്‍ജ:
G9069
G9125
G9122
അബുദാബി -കുവൈത്ത്:
3L020
3L022
കുവൈത്ത്- അബുദാബി:
3L021
3L023
യാത്രക്കാര്‍ക്ക് നിര്‍ദേശം
വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ അവസാന നിമിഷം വരെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ കസ്റ്റമര്‍ സര്‍വീസിലൂടെയോ ഫ്ലൈറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.