
Dubai Customs financial support : ദുബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യാപാര-ബിസിനസ് മേഖലയെ ശക്തിപ്പെടുത്താൻ ദുബൈ കസ്റ്റംസ് വൻ സാമ്പത്തിക സഹായ പദ്ധതികൾ നടപ്പാക്കി. ദുബൈ സർക്കാരിന്റെ പ്രത്യേക സാമ്പത്തിക പിന്തുണാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് 79 മില്യൺ ദിർഹത്തിലധികം പണലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. 2026 മാർച്ച് 1 മുതൽ ജൂൺ 30 വരെ നാല് മാസത്തിനിടെ 33.9 ബില്യൺ ദിർഹം മൂല്യമുള്ള വ്യാപാരം സുഗമമായി നടത്താൻ ഈ പദ്ധതികൾ സഹായിച്ചതായും ദുബൈ കസ്റ്റംസ് വ്യക്തമാക്കി.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കസ്റ്റംസ് പിഴകളിൽ 80 ശതമാനം വരെ ഇളവ് അനുവദിച്ചു. കസ്റ്റംസ് തീരുവകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യവും നൽകി. സസ്പെൻഡ് ചെയ്ത ഡ്യൂട്ടി കേസുകൾ തീർപ്പാക്കാൻ 120 ദിവസത്തെ അധിക സമയം അനുവദിച്ചതിലൂടെ 6,613 കമ്പനികൾക്ക് പ്രയോജനം ലഭിച്ചു.
കൂടാതെ ചരക്കുകളുടെ ട്രാൻസിറ്റ് കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി വർധിപ്പിച്ചു. ഇതോടെ ഖോർഫക്കാൻ, ഫുജൈറ തുറമുഖങ്ങൾ, ഹത്ത അതിർത്തി എന്നിവ വഴി ചരക്ക് ഗതാഗതം കൂടുതൽ എളുപ്പമായി. ഈ നടപടികളിലൂടെ 428 കമ്പനികളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ സമ്മർദ്ദം കുറയ്ക്കാൻ കഴിഞ്ഞതായി ദുബൈ കസ്റ്റംസ് അറിയിച്ചു.
ഭൗമരാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ‘ഗ്രീൻ കോറിഡോർ’ സംവിധാനവും നടപ്പാക്കി. നാല് മാസത്തിനിടെ 188 രാജ്യങ്ങളിൽ നിന്നുള്ള 2,03,242 കണ്ടെയ്നറുകളിലായി 3.16 ദശലക്ഷം ടൺ ചരക്കുകൾ ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്തു. ഇതിലൂടെ 33.9 ബില്യൺ ദിർഹം മൂല്യമുള്ള വ്യാപാരം വിജയകരമായി പൂർത്തിയാക്കി.
ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ; പരിക്കേറ്റവരെ സന്ദർശിച്ച് കുവൈത്ത് പ്രധാനമന്ത്രി
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Kuwait Prime Minister Visits the Injuredകുവൈത്ത് സിറ്റി: രാജ്യത്തെ സിവിലിയൻമാരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ് അൽ അദാൻ ആശുപത്രിയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് സന്ദർശിച്ചു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
അതിനിടെ, തങ്ങളുടെ രാജ്യത്തെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ ശത്രുരാജ്യത്തിന്റെ ഒട്ടേറെ വ്യോമലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടസ്സപ്പെടുത്തുകയും തകർക്കുകയും ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ സൈനിക വ്യൂഹങ്ങളും അതീവ ജാഗ്രതയിലാണെന്നും ബഹ്റൈൻ വ്യക്തമാക്കി.
Kuwait drone ownership transfer കുവൈത്തിൽ സഹേൽ ആപ്പിൽ പുതിയ സേവനം; ഡ്രോൺ ഉടമസ്ഥാവകാശം ഇനി ഓൺലൈനായി കൈമാറാം
Kuwait Greeshma Staff Editor — July 20, 2026 · 0 Comment

Kuwait drone ownership transfer : കുവൈറ്റ് സിറ്റി, ജൂലൈ 19: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സഹേൽ (Sahel) ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചു. ഇതിലൂടെ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഡ്രോണിന്റെ ഉടമസ്ഥാവകാശം ഡിജിറ്റലായി മറ്റൊരാളിലേക്ക് കൈമാറാൻ ഇനി സാധിക്കും.
പുതിയ സേവനം ഉപയോഗിച്ച് നിലവിലെ ഉടമയ്ക്കും പുതിയ ഉടമയ്ക്കും സഹേൽ ആപ്പിലൂടെ തന്നെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാകും. ഇതോടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ കഴിയുകയും സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഒഴിവാകുകയും ചെയ്യും.
ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ ഭരണനടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം
Kuwait Merlin Staff Editor — July 19, 2026 · 0 Comment

Kuwait new law to regulate places of worship കുവൈറ്റിലെ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം (ഡിക്രി ലോ നമ്പര്‍ 72/2026) പ്രാബല്യത്തില്‍ വന്നു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ മതപരമല്ലാത്ത മറ്റ് കാര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കുന്നത് തടയാനും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള പള്ളികള്‍ ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര-വിദേശ നയങ്ങളില്‍ ഇടപെടാനോ വര്‍ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കാനോ ആരാധനാലയങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
മറ്റ് മതങ്ങളെ അപമാനിക്കുന്നതും അനുമതിയില്ലാതെ പൊതുവഴികള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ചടങ്ങുകള്‍ നടത്തുന്നതും കുറ്റകരമാണ്. വിദേശ നയതന്ത്ര കാര്യാലയങ്ങളുമായി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ബന്ധപ്പെടുന്നത് ഉള്‍പ്പെടെ ഒമ്പത് തരം പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കുവൈറ്റ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ചാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നിലവിലുള്ള ആരാധനാലയങ്ങള്‍ക്ക് നിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടാകും. അടുത്ത ആറുമാസത്തിനുള്ളില്‍ ഇതിനാവശ്യമായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കും. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈറ്റില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുതിയ പ്രവൃത്തി സമയം; അറിയാം
Kuwait Merlin Staff Editor — July 19, 2026 · 0 Comment

Kuwait traffic department announces new working hours കുവൈറ്റിലെ വിവിധ ഗവര്ണറേറ്റുകളിലുള്ള ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. വാഹന പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ്, ലൈസന്‍സ് നടപടികള്‍, വാഹന രജിസ്ട്രേഷന്, ട്രാഫിക് നിയമലംഘനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം താഴെ നല്കുന്നു
സാങ്കേതിക പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗങ്ങള്‍
രാവിലെ: 7:30 മുതല്‍ 1:30 വരെ.
വൈകുന്നേരം: 1:30 മുതല്‍ 6:00 വരെ.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്, ട്രാഫിക് ലംഘന വിഭാഗങ്ങള്‍
രാവിലെ: 7:30 മുതല്‍ 1:30 വരെ.
വൈകുന്നേരം: 5:00 മുതല്‍ 9:30 വരെ.
രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ഈ പുതിയ സമയക്രമം ബാധകമായിരിക്കും. വിവിധ വിഭാഗങ്ങളുടെ വൈകുന്നേരത്തെ ജോലി സമയത്തില്‍ മാറ്റമുള്ളതിനാല്‍ സന്ദര്‍ശകര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകളും മറ്റ് ഇടപാടുകളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഓഫീസ് സമയം അവസാനിക്കുന്നതിന് മുന്‍പായി തന്നെ എത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വീണ്ടും ആക്രമണം; കുവൈത്തിലെ പ്രധാന വൈദ്യുതി പ്ലാന്റിൽ തീപിടിത്തം
Kuwait Greeshma Staff Editor — July 19, 2026 · 0 Comment
Kuwait Power Plant Attack കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് പ്ലാന്റിലെ ചില വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ വൈദ്യുതി ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തീപിടിത്തമുണ്ടായ ഉടൻ അഗ്നിശമന-അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തി. സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് പ്ലാന്റിന്റെ സുരക്ഷ ശക്തമാക്കാനും സാങ്കേതിക സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരാൻ സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും വൈദ്യുതി ഗ്രിഡിന്റെ സ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. സേവനങ്ങളിൽ ആഘാതം കുറയ്ക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിൽ 3.2 ടണ്ണിലധികം കേടായ മത്സ്യം പിടിച്ചെടുത്തു; വിൽപ്പന തടഞ്ഞ് അധികൃതർ
Kuwait Greeshma Staff Editor — July 19, 2026 · 0 Comment

കുവൈത്ത് സിറ്റി: കുവൈത്തിലെ കടൽത്തീര മത്സ്യ മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 3.2 ടണ്ണിലധികം മത്സ്യം അധികൃതർ പിടിച്ചെടുത്തു.
ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) ആഭ്യന്തര മന്ത്രാലയത്തോടൊപ്പം ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 3 ടൺ 237 കിലോഗ്രാം മത്സ്യം വിൽപ്പനയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തി പിടിച്ചെടുക്കുകയായിരുന്നു.പിടിച്ചെടുത്ത മത്സ്യങ്ങളിൽ നിറം, ആകൃതി, ദുർഗന്ധം എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും, ശക്തമായ ദുർഗന്ധം കാരണം അവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ലെന്ന് ഇൻസ്പെക്ടർമാർ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ആരോഗ്യത്തിന് അപകടകരമായ ഈ മത്സ്യങ്ങൾ വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്നതായും അധികൃതർ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികൾക്കെതിരെ നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തുടർനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.