
ദുബൈ: താമസമേഖലകൾ, വാണിജ്യ ഹബ്ബുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ദുബൈയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നു. ജൂലൈ 17 മുതൽ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നാല് പുതിയ പൊതു ബസ് റൂട്ടുകൾ ആരംഭിക്കും. ഇതിനൊപ്പം നിലവിലുള്ള 13 പ്രധാന ബസ് സർവീസുകൾ നവീകരിക്കുകയും ചെയ്യും.
യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാ രീതികളും വിശദമായി അവലോകനം ചെയ്ത ശേഷമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ബസുകളും ദുബൈ മെട്രോയും തമ്മിലുള്ള സംയോജനം കൂടുതൽ കാര്യക്ഷമമാക്കാനും യാത്ര സുഗമമാക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പുതിയ റൂട്ടുകൾ
റൂട്ട് 35: ഇന്റർനാഷണൽ സിറ്റിയെ ദുബായ് സിലിക്കൺ ഒയാസിസുമായി ബന്ധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും സർവീസ് ഉണ്ടാകും.
റൂട്ട് 85: അൽ ഖൂസിനെ (അൽ ഖൈൽ ഗേറ്റ്) ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റിലും സർവീസ് നടത്തും.
റൂട്ട് 37A: ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ദുബായ് സിലിക്കൺ ഒയാസിസ് തടാകം വരെ സർവീസ് നടത്തും. പീക്ക് അവറുകളിൽ 30 മിനിറ്റായിരിക്കും ഫ്രീക്വൻസി.
റൂട്ട് 37B: ദുബൈ സിലിക്കൺ ഒയാസിസ് തടാകത്തിനും ഇന്റർനാഷണൽ സിറ്റിക്കും ഇടയിൽ എതിർദിശയിൽ സർവീസ് നടത്തുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ലഭ്യമാകും.
നിലവിലുള്ള റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ
റൂട്ട് 27: അൽ സുകൂക്ക് സ്ട്രീറ്റിന് പകരം ഇനി മുതൽ അൽ മുസ്തക്ബാൽ സ്ട്രീറ്റ് വഴിയായിരിക്കും സർവീസ്. യാത്രക്കാർക്ക് ബദലായി റൂട്ട് 29 ഉപയോഗിക്കാം.
റൂട്ട് 36A, 36B: ഇന്റർനാഷണൽ സിറ്റിക്കും ദുബായ് സിലിക്കൺ ഒയാസിസിനും ഇടയിൽ ഈ സർവീസുകൾ നിർത്തലാക്കി. അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ റൂട്ടുകളായ 37A, 37B എന്നിവ പ്രയോജനപ്പെടുത്താം.
റൂട്ട് 67: ഇനി മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം ഔദ് മേത്ത ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. ഇത് മെട്രോ ഗ്രീൻ ലൈനിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി നൽകും.
റൂട്ട് 84: മാൾ ഓഫ് ദി എമിറേറ്റ്‌സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പിൽ (സൗത്ത് സൈഡ്) സർവീസ് അവസാനിപ്പിക്കും. ദുബൈ മറീനയ്ക്കും അൽ ഖൂസിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ റൂട്ട് 85 ഉപയോഗിക്കാം.
റൂട്ട് 88: അൽ ഷീഫ് സ്ട്രീറ്റിന് പകരം ONPASSIVE മെട്രോ ബസ് സ്റ്റോപ്പിൽ (വടക്ക് വശം) സർവീസ് അവസാനിപ്പിക്കും. ദുബൈ ഇന്റർനെറ്റ് സിറ്റിയിലേക്ക് പോകുന്നവർക്ക് റൂട്ട് 8 ഉപയോഗിക്കാവുന്നതാണ്.
റൂട്ട് 96, X94: യാത്രാ സമയം കുറയ്ക്കുന്നതിനായി അൽ ഖൂസിലേക്ക് പോകുന്ന ഈ സർവീസുകൾ എക്സ്പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്, ജബൽ അലി വഴി തിരിച്ചുവിടും.
റൂട്ട് X22: അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകുന്ന ഈ ബസ് ബിസിനസ് ബേ സ്റ്റോപ്പുകൾ ഒഴിവാക്കി, ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ്പിൽ നിന്ന് (സൗത്ത് സൈഡ് 1) ഷെയ്ഖ് സായിദ് റോഡ് വഴി നേരിട്ട് സർവീസ് നടത്തും. ബിസിനസ് ബേയിലേക്കുള്ള യാത്രക്കാർക്ക് F14, F41 റൂട്ടുകൾ ഉപയോഗിക്കാം.
മെട്രോ ലിങ്ക് ബസ് സർവീസുകളിലെ മാറ്റങ്ങൾ
മെട്രോ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന മെട്രോ ലിങ്ക് (F) സർവീസുകളിലും ആർടിഎ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്:
റൂട്ട് F06: നാദ് ഷമ്മയിലേക്ക് നീട്ടി.
റൂട്ട് F29: ഉം സുഖീം 3 ന് പകരം ഉം അൽ ഷീഫിലേക്ക് സർവീസ് നടത്തും.
റൂട്ട് F36: അൽ ബർഷ സൗത്ത് 2 ലേക്ക് നീട്ടി.
റൂട്ട് F47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലെ ജീവനക്കാരുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചു.
റൂട്ട് F49: ഡാന്യൂബ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഈ ബസ് ഇനി പാർക്കോ ഹൈപ്പർമാർക്കറ്റ് പരിസരത്ത് നിർത്തുകയില്ല. യാത്രക്കാർക്ക് ബദലായി 56, 95A, F47 അല്ലെങ്കിൽ F53 റൂട്ടുകൾ ഉപയോഗിക്കാം.
വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഫ്ലെയിം ഇന്റർസെക്ഷൻ 2 നും ഡിനാറ്റ 2 നും ഇടയിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റൂട്ട് C01-ലും ആർടിഎ പ്രവർത്തനപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനുമായി റൂട്ടുകൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ആർടിഎ വക്താക്കൾ വ്യക്തമാക്കി.
ഹാവു!!!അവസാനം കണ്ടു പിടിച്ചു!!!യുഎഇ ലോട്ടറിയുടെ കോടികൾ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച്
യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു.
52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്. ‘ ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ക്രമരഹിതമായ നമ്പറുകള്‍ക്ക് പകരം കുടുംബ തീയതികള്‍ തിരഞ്ഞെടുത്തു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതികള്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഞാന്‍ എന്റെ മകളുടെ ജന്മദിനത്തില്‍ നിന്നാണ് ആരംഭിച്ചത്, പിന്നീട് എന്റേതും പിന്നീട് എന്റെ ഭാര്യയുടെ ജന്മദിനവും ചേര്‍ത്തു’,’ അദ്ദേഹം പറഞ്ഞു.
സുഹൃത്തിനൊപ്പം വാങ്ങിയ ടിക്കറ്റിന് 100 ദിര്‍ഹമാണ് സുനിലിന് ആദ്യം ലഭിച്ചത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത നറുക്കെടുപ്പിനായി അവര്‍ മറ്റൊരു ടിക്കറ്റ് വാങ്ങി. ഇതാണ് 30 മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് നേടിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സുനിലിന് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്കിപ്പോള്‍ ഏഴ് വയസായി.
എന്റെ മകള്‍ ഇത് കാണുന്നുണ്ടെങ്കില്‍, അവള്‍ക്കായി ജീവിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവളുടെ അച്ഛനും അമ്മയും എന്ന് അവള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി അവളെ ഒരു ഡോക്ടറാക്കി കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം,’ അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
നറുക്കെടുപ്പിന് ശേഷം രാത്രി 9.45-ഓടെ ഞാന്‍ ഫോണ്‍ പരിശോധിച്ചു. ചെറിയൊരു സമ്മാനം മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,’ അദ്ദേഹം പറഞ്ഞു. കണ്ടത് വിശ്വസിക്കാന്‍ കഴിയാതിരുന്നതിനാല്‍, ഭാര്യയെ വിളിക്കുന്നതിന് മുന്‍പ് അദ്ദേഹം ആ ടിക്കറ്റ് ഒരു സുഹൃത്തിനെ കാണിച്ചു.
എന്റെ ഭാര്യയ്ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഈ തുക ലഭിച്ചപ്പോള്‍ നമ്മള്‍ ഇനി എന്ത് ചെയ്യും? എന്നാണ് അവള്‍ ചോദിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായതുകൊണ്ട്, മറ്റുള്ളവര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. വലിയൊരു തുക സമ്മാനമായി ലഭിച്ചിട്ടും, ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മകള്‍ക്കായി ഒരു സമ്മാനം വാങ്ങണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഒന്നു വിശ്രമിക്കാനും ഈ പണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുപ്പം മുതലേ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇനി ഞാന്‍ അല്പം വിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
വീടില്ലാത്ത ചിലരെ എനിക്കറിയാം, അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് നടക്കുന്നത്. 30 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 5 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, കൂടാതെ 50,000 ദിര്‍ഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാന്‍സ്’ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു