ഫോണ്‍ നിരന്തരം ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ചാര്‍ജ് കുറയുന്നുണ്ടോ?.. ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ നോക്കുമ്പോള്‍ പെട്ടുപോവുന്ന അവസ്ഥ വരാതിരിക്കാന്‍ ചില ടിപ്‌സുകളിതാ…
ഫോണില്‍ എപ്പോഴും 50%ത്തില്‍ താഴെമാത്രം ബ്രൈറ്റ്‌നസ് വയ്ക്കുക. സ്മാര്‍ട്ട് ഫോണില്‍ മാത്രമല്ല, സ്‌ക്രീന്‍ ഉള്ള എല്ലാ ഡിവൈസുകളുടെയും ബാറ്ററി ലാഭിക്കാനുള്ള ഒരു വഴിയാണിത്. കൂടാതെ നമുക്ക് സെറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു സെറ്റിങ്‌സാണ് സ്‌ക്രീന്‍ എപ്പോള്‍ ഓഫ് ആകണം എന്നത്. അതിന്റെ സമയം ക്രമീകരിക്കുന്നതും ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കും.
ഏതെങ്കിലും ആപ്പ് ഉപയോഗിക്കുമ്പോള്‍ ബാക്ക് എന്‍ഡില്‍ മറ്റ് ആപ്പുകള്‍ മിനിമൈസ് ചെയ്തിട്ടുണ്ടെങ്കിലും ക്ലോസ് ചെയ്തിട്ടുണ്ടാകില്ല. ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ ചാര്‍ജ്ജ് ധാരാളം ഉപയോഗിക്കും. ആന്‍ഡ്രോയിഡിന് ഒരു ഇന്‍ബിള്‍റ്റ് ബാറ്ററി മോണിറ്റര്‍ ഉണ്ട്. ഇതിലൂടെ നമുക്ക് ഈ പ്രശ്‌നം പരിഹരിക്കാം. സെറ്റിങ്‌സ്> ബാറ്ററി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്താം. ഇത്തരം ആപ്പുകളെ ഒഴിവാക്കുകും ഫോണ്‍ കാഷ് ക്ലിയര്‍ ചെയ്യുകയും ചെയ്യണം.
മറ്റൊന്ന് ബാറ്ററി സെര്‍വര്‍ മോഡ് ഓണാക്കുക. സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം ബ്ലൂടൂത്ത്,എന്‍എഫ്‌സി കണക്ടിവിറ്റികളാണ്. ഇവയിലൂടെ ചാര്‍ജ് ധാരാളം ചിലവാകും. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇവ ഓഫ് ചെയ്ത് വയ്ക്കുക
മൂവിംഗ് സ്‌ക്രീന്‍ സേവറുകള്‍, വോള്‍പേപ്പറുകള്‍ എന്നിവ ചാര്‍ജ് തിന്നു തീര്‍ക്കുന്നവയാണ്. ഓരോ തവണ നോട്ടിഫിക്കേഷന്‍ വരുമ്പോഴഉം അവ നിങ്ങളുടെ ചാര്‍ജ് ഇല്ലാതാക്കും. ഇരുണ്ട വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതാണ് ചാര്‍ജ് ലാഭിക്കാന്‍ നല്ലത്.
ജിപിഎസ് / ലൊക്കേഷന്‍ ട്രാക്കിംഗ് ഓഫാക്കുക ഗൂഗിള്‍ മാപ്‌സ്, സ്വോം, യെല്‍പ്പ് എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകള്‍ തത്സമയ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിക്കുന്നവയാണ്. ഇതിനായി ഫോണിലെ ജിപഎസ് മിക്കപ്പോഴും ഓണ്‍ ചെയ്തിട്ടിരിക്കുകയായിരിക്കും. ഇത് കൂടുതല്‍ ചാര്‍ജ്ജ് നഷ്ടം ഉണ്ടാക്കും. ഇത്തരം ആപ്പുകള്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ ആപ്പ് ക്ലോസ് ചെയ്യുന്നതിനൊപ്പം ലോക്കേഷന്‍ ഓഫ് ചെയ്യുക.
കടലിലേക്ക് അപകടകരമാം വിധം താഴ്ന്ന് വിമാനം ; നെഞ്ചിടിപ്പോടെയുള്ള നിമിഷങ്ങൾ;ഒടുവിൽ സംഭവിച്ചത്
October 20, 2025 by Nazia Staff Editor
air arabia flight emergency landing: സിസിലിയിലെ കറ്റാനിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ മെഡിറ്ററേനിയൻ കടലിന് സമീപം അപകടകരമാംവിധം താഴ്ന്നുപോയ എയർ അറേബ്യ വിമാനം. സംഭവത്തിൽ ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്, യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഇറ്റാലിയൻ ഏജൻസിയ നാസിയോണലെ പെർ ലാ സികുറെസ്സ ഡെൽ വോളോ (ANSV) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഒരു മാസം മുമ്പായിരുന്നു സംഭവം. ജോർദാനിലെ ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനം കറ്റാനിയ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ കടലിലേക്ക് കുത്തനെ താഴുകയായിരുന്നു. വിമാനം സമുദ്രോപരിതലത്തോട് അടുത്തപ്പോൾ, വിമാനത്തിലെ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം (GPWS) പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി.
ഇറ്റാലിയൻ അന്വേഷണത്തെക്കുറിച്ച് തങ്ങൾക്കറിയാമെന്ന് എയർ അറേബ്യ മാറോക് വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. “2025 സെപ്റ്റംബർ 20-ന് കറ്റാനിയയിൽ നിന്ന് അമ്മാനിലേക്ക് സർവിസ് നടത്തിയ എയർ അറേബ്യ മാറോക് വിമാനത്തെക്കുറിച്ച് (ഫെറി ഫ്ലൈറ്റ്) വന്ന റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. വിമാനത്തിൽ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം (GPWS) പ്രവർത്തിച്ചു എന്ന റിപ്പോർട്ടുകളാണിത്. എയർ അറേബ്യ മാറോക് സുരക്ഷയ്ക്കും സുതാര്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇറ്റാലിയൻ നാഷണൽ ഏജൻസി ഫോർ ഫ്ലൈറ്റ് സേഫ്റ്റിയുമായി (ANSV) ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നുണ്ട്,” എയർലൈൻ വക്താവ് വ്യക്തമാക്കി.
അതേസമയം, ഓപ്പറേറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം, ANSV സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അരുത് കുഞ്ഞുങ്ങളെ അരുത്!!! ഇത് സിനിമയല്ല ജീവിതമാണ്: ദുഷ്ട പാവകളെ കത്തിക്കുന്നു.. മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
Warn Against Burning Evil Dolls :യുഎഇ: സോഷ്യൽ മീഡിയയിലെ ഒരു പുതിയ ട്രെൻഡിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത്. ദുഷ്ട പാവകളെ കത്തിക്കുന്ന ട്രെൻഡ് ഇപ്പോൾ സോഷ്യൽ മീഡിയ സജീവമാണ് ഈ സാഹചര്യത്തിൽ മാതാപിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പാണ് പോലീസ് നൽകിയിട്ടുള്ളത്. കുട്ടികളും കൗമാരക്കാരും പാവകൾക്ക് തീയിടുന്ന ട്രെൻഡാണിത്.ഹൊറർ സിനിമകളിലെ രംഗങ്ങൾ അനുകരിക്കുന്നതിനായി ദുഷ്ട പാവകളെ കത്തിക്കുന്നതാണ് ഈ രീതി. ഈ ചലഞ്ച് ഇപ്പോൾ കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയയിൽ വർധിക്കുകയാണെന്നും അതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കൂടാതെ ഇത് കത്തിക്കുന്ന വീഡിയോ കുട്ടികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതായും പോലീസ് പറഞ്ഞു.
ഇത്തരം ഹൊറർ പാവകൾ പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, സിന്തറ്റിക് രോമങ്ങൾ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് നിർമിച്ചത്. അതിലെന്ത് പാവകൾ കത്തിക്കുന്നത് വലിയ തീപിടുത്തങ്ങൾക്ക് കാരണമാകുമെന്നും ജീവനും സ്വത്തിനും ഇത് ഭീഷണിയാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
കൂടാതെ കത്തുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് പുറത്തുവരുന്ന വിഷവാതകങ്ങൾ
ഗുരുതരമാകുമെന്നും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സധ്യതയുള്ളതായും അറിയിച്ചു. ഈ ചലഞ്ചുകൾ ശ്രദ്ധ ആകർഷിക്കുന്നതിനും, വിനോദമായും, ട്രെൻഡിനൊപ്പം എന്ന രീതിയിലാണ് കുട്ടികൾ അനുകരിക്കുന്നതാണെന്നും അറിയിച്ചു.
അതിനാൽ ഇങ്ങനെ കത്തിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും പൊതുജന സുരക്ഷയെക്കുറിച്ചും യാതൊരു ആശങ്കയുമില്ലെന്നും അധികൃതർ അഭിപ്രായപ്പെട്ടു. സൈബർ സുരക്ഷാ അവബോധ കാമ്പെയ്‌നിന്റെ ഭാഗമായും അധികൃതർ ഇത്തരം മുന്നറിയിപ്പുകൾ നൽകി. അതിനാൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം രക്ഷിതാക്കൾ നിരീക്ഷിക്കേണ്ടതുണ്ട്.
കൂടാതെ ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് രക്ഷിതാക്കൾ തന്നെ പറഞ്ഞു കൊടുക്കണം. ഈ കാര്യങ്ങൾ ചെയ്യുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടെന്നും സുരക്ഷയാണ് വലുതെന്നും മനസിലാക്കണം. അതേസമയം ഇത്തരം ട്രെൻഡുകൾ പ്രോത്സാഹിപ്പിക്കുന്നത് ഒരു ഭാഗത്ത് ഉയർന്നു കൊണ്ടിരിക്കുകയാണ്.
അതിനാൽ അപകടകരമായ ഇത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും രീതിയിലുള്ള പോസ്റ്റുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. അപകടകരമായ ഈ ട്രെൻഡ് റീപോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്
ദുബായിലെ മില്യണയർ ആകാം ; ആഡംബര വില്ലകൾ, സ്വകാര്യ ജെറ്റ് , റോൾസ് റോയ്സ് കാർ അങ്ങനെ അങ്ങനെ
ദുബായ്: 100 മില്യൺ ദിർഹം ലോട്ടറി – ഒരു സ്വപ്നം ജീവിതമായി മാറിയാൽ
ദുബായ് ഹിൽസിലെ ഒരു ആഡംബര വില്ലയ്ക്ക് 15 മുതൽ 18 മില്യൺ ദിർഹം വരെ വിലയുണ്ട്. അതിനാൽ വിജയിക്ക് ഇവിടെ ആറ് വരെ ആഡംബര വില്ലകൾ വാങ്ങാൻ കഴിയും.
പാം ജുമൈറയിലെ ബീച്ച് ഫ്രണ്ട് വില്ലകൾക്ക് വില 25 മുതൽ 30 മില്യൺ ദിർഹം വരെ എത്തും — അതായത് വിജയിക്ക് നാലു വില്ലകൾ എളുപ്പത്തിൽ സ്വന്തമാക്കാം.
പുതിയ വികസനമായ പാം ജെബൽ അലി പ്രോജക്റ്റിൽ 18 മില്യൺ ദിർഹം മുതലുള്ള വീടുകൾ ലഭ്യമാകുന്നുണ്ട്, അതിനാൽ ഇവിടെ അഞ്ച് മുതൽ ആറു വരെ ബീച്ച് ഫ്രണ്ട് വില്ലകൾ വാങ്ങാം.
സ്വർണം എപ്പോഴും മിഡിൽ ഈസ്റ്റിൽ സമ്പത്തിന്റെ പ്രതീകമാണ്. ഇപ്പോഴത്തെ വില പ്രകാരം (ഗ്രാമിന് 512 ദിർഹം), വിജയിക്ക് 195 കിലോഗ്രാം 24 കാരറ്റ് ശുദ്ധ സ്വർണം വാങ്ങാൻ കഴിയും.
ഇത് വെറും ആഡംബര നിക്ഷേപമല്ല — നിക്ഷേപ സുരക്ഷയും പണപ്പെരുപ്പ പ്രതിരോധവുമാണ്. സ്വർണം പണമായി എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതുകൊണ്ട് ദുബായിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്
സമുദ്രജീവിതം: സ്വപ്നങ്ങളുടെ യാച്ച്
ദുബായ് മറീന, ജുമൈറ ബീച്ച്, പാം ദ്വീപുകൾ എന്നിവിടങ്ങളിലായി യാച്ച് ജീവിതം എപ്പോഴും സമ്പന്നരുടെ സ്വപ്നമാണ്. 50-80 അടി നീളമുള്ള യാച്ചുകൾക്ക് 20 മില്യൺ ദിർഹം വിലവരും.
വാർഷിക പരിപാലനച്ചെലവ് 2.5 മില്യൺ ദിർഹം വരെ എത്തും, പക്ഷേ അതിന്റെ ആഡംബരവും സൗകര്യവും അതിന് തുല്യമായിരിക്കും.
ഒരു മിഡ്-സൈസ് പ്രൈവറ്റ് ജെറ്റിന് വില 50 മുതൽ 90 മില്യൺ ദിർഹം വരെ. ഇതിലൂടെ ദുബായിൽ നിന്ന് ലണ്ടൻ, പാരീസ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകൾ നടത്താം. വാർഷിക ചെലവുകൾ (പരിപാലനം, ഹാങ്ങർ ഫീസ്, ജീവനക്കാരുടെ ശമ്പളം) 2 മുതൽ 4 മില്യൺ ദിർഹം വരെയാകും.
പടെക് ഫിലിപ്പ്, റോളക്സ്, ഓഡമാർസ് പിഗ്വെറ്റ്, റിച്ചാർഡ് മില്ലെ തുടങ്ങിയ ബ്രാൻഡുകളുടെ വാച്ചുകൾക്ക് വലിയ ആവശ്യമാണ്.
ഒരു പടെക് ഫിലിപ്പ് നോട്ടിലസ് വാച്ചിന് 550,000 ദിർഹം മുതലും അപൂർവ മോഡലുകൾക്ക് 2.3 മില്യൺ ദിർഹം വരെയും വിലയുണ്ട്. വിജയിക്ക് 180 മിഡ് റേഞ്ച് വാച്ചുകളോ അല്ലെങ്കിൽ 40 അൾട്രാ എക്സ്ക്ലൂസീവ് വാച്ചുകളോ വാങ്ങാൻ കഴിയും.