Kuwait Weather 47°C Weekend കുവൈത്ത് ഈ വാരാന്ത്യം ചുട്ട് പൊള്ളും, പൊടിക്കാറ്റും തുടരും; താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാം

kuwait newww

Kuwait Weather 47°C Weekend കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റും കടുത്ത ചൂടുമുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിറാർ അൽ അലി വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ ഗതിയിൽ വീശുമെങ്കിലും ചില സമയങ്ങളിൽ ഇത് ശക്തി പ്രാപിച്ച് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാൻ കാരണമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിൽ ഇത് 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ട്. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തിരമാലകൾ ആറ് അടി വരെ ഉയർന്നേക്കാം.

ശനിയാഴ്ച ചൂട് വീണ്ടും വർധിച്ച് പകൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലെ താപനില 32 നും 34 നും ഇടയിലായിരിക്കും. കടുത്ത ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളും പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ വിസ ദുരുപയോഗം; സ്പോൺസർക്കും വിദേശി വനിതക്കും എട്ടിന്റെ പണി കിട്ടി

Kuwait Greeshma Staff Editor — July 10, 2026 · 0 Comment

COURT 1

Kuwait Domestic Worker Visa Misuse :കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെ ഗാർഹിക തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ വിസ ദുരുപയോഗം കണ്ടെത്തി. സ്വന്തം സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളെ പണം വാങ്ങി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്യാൻ അനുവദിച്ചതായി ഒരു കുവൈത്തി സ്പോൺസർ അന്വേഷണത്തിൽ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

ഗാർഹിക തൊഴിലാളികളെ ലക്ഷ്യമിട്ട് ‘ക്യാഷ് ഔട്ട് ലോൺ’ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് ഒരു വിദേശി വനിതയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്.

അന്വേഷണത്തിൽ, തൊഴിലാളികൾക്ക് ഗാർഹിക ഉപകരണങ്ങളും മൊബൈൽ ഫോണുകളും തവണ വ്യവസ്ഥയിൽ വാങ്ങാൻ സഹായിച്ച ശേഷം, അതേ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് തിരിച്ചുവാങ്ങി സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതിയുടെ രീതി എന്ന് കണ്ടെത്തി. ഇതുമൂലം നിരവധി തൊഴിലാളികൾ കടബാധ്യതയിലായതായും അധികൃതർ അറിയിച്ചു.

പ്രതിയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം തൊഴിലാളികളുടെ സ്പോൺസറിലേക്കും വ്യാപിച്ചത്. ഇയാളുടെ പേരിൽ ഏഴ് ഗാർഹിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസറെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ, സ്വന്തം സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെ പണം വാങ്ങി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്യാൻ അനുവദിച്ചതായി സ്പോൺസർ സമ്മതിച്ചു. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

അന്വേഷണം ശക്തമായതോടെ പിടിയിലാകുമെന്ന ഭയത്തിൽ, ബന്ധപ്പെട്ട തൊഴിലാളികൾ ഒളിച്ചോടിയെന്ന വ്യാജ പരാതി (Absconding) സ്പോൺസർ നൽകിയതായും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ സ്പോൺസർക്കും വിദേശി വനിതയ്ക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസി സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം; ജൂലൈ 19 വരെ അടിയന്തര സേവനങ്ങൾ മാത്രം

Kuwait Greeshma Staff Editor — July 10, 2026 · 0 Comment

KUWAIT 555

Kuwait Indian Embassy Services : കുവൈത്ത് സിറ്റി: ഭരണപരമായ കാരണങ്ങളാൽ കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ 19 വരെ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.

അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമാണ് ഈ കാലയളവിൽ സ്വീകരിക്കുക. ആവശ്യത്തിന്റെ അടിയന്തര സ്വഭാവം വ്യക്തമായി തെളിയിക്കുന്നവർക്കാണ് സേവനം ലഭിക്കുക.

ഈ സമയത്ത് ലഭ്യമാകുന്ന സേവനങ്ങൾ:

  • തത്കാൽ പാസ്‌പോർട്ട്
  • എൻആർഐ സർട്ടിഫിക്കറ്റുകൾ
  • കാലാവധി അവസാനിക്കാനിരിക്കുന്ന സിവിൽ ഐഡിയുള്ളവർക്ക് ഹ്രസ്വകാല പാസ്‌പോർട്ട്
  • എമർജൻസി സർട്ടിഫിക്കറ്റ്
  • ഇ-വിസ സേവനങ്ങൾ

അതേസമയം, സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, റെഗുലർ വിസ അപേക്ഷകൾ എന്നിവ ഈ കാലയളവിൽ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല.

കൂടാതെ, കുവൈത്തിലെ എല്ലാ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി വ്യക്തമാക്കി.

അടിയന്തര സേവനം ആവശ്യമുള്ളവർ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ മാത്രമേ എംബസിയുടെ കോൺസുലർ വിഭാഗം സന്ദർശിക്കാവൂ. ആവശ്യമായ രേഖകൾ സഹിതമുള്ള അടിയന്തര അപേക്ഷകൾ മാത്രമാണ് പരിഗണിക്കുക.

സേവനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രം പിന്തുടരണമെന്ന് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് എംബസി അഭ്യർഥിച്ചു.

കുവൈറ്റിൽ ഇനി റെസിഡൻസി തെളിവ് സർട്ടിഫിക്കറ്റും ഡിജിറ്റലായി; സഹേൽ ആപ്പിൽ പുതിയ സേവനം

Kuwait Greeshma Staff Editor — July 10, 2026 · 0 Comment

Kuwait Digital Residency Proof Certificate കുവൈറ്റ് സിറ്റി, ജൂലൈ 9: കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സഹേൽ (Sahel) ആപ്പിലൂടെ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇതിലൂടെ പ്രവാസികൾക്ക് താമസാനുമതിയുടെ (റെസിഡൻസി) തെളിവ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭ്യമാകും.

പുതിയ സേവനം ഉപയോഗിച്ച് സാധുവായ താമസാനുമതിയുടെ തെളിവ് സർട്ടിഫിക്കറ്റ് എപ്പോൾ വേണമെങ്കിലും മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ലഭ്യമാക്കാനും ആവശ്യമായ സമയത്ത് ഉപയോഗിക്കാനും കഴിയും.

സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകീകൃത സഹേൽ പ്ലാറ്റ്ഫോമിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം; ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണമെന്ന് നിബന്ധന

Kuwait Greeshma Staff Editor — July 9, 2026 · 0 Comment

CCTV

Kuwait CCTV Law കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. 

ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്‍റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.

ക്യാമറകളുടെ റെക്കോർഡിംഗുകൾ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ക്യാമറകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 25580888 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്, നാല് മിസൈലുകൾ തകർത്തു

Kuwait Greeshma Staff Editor — July 9, 2026 · 0 Comment

QATAR 4545

Iran Missile Attack on Kuwait കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ വ്യോമാക്രമണ ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂസ് മിസൈൽ, 10 അത്യാധുനിക ഡ്രോണുകൾ എന്നിവയാണ് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് വെടിവെച്ചിട്ടത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു.

മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ശത്രു ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞ് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു. പരിക്കേറ്റ വ്യക്തി ചികിത്സയിൽ കഴിയുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.

വ്യോമപ്രതിരോധ നടപടികൾക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്‌സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം വിവിധ സ്ഥലങ്ങളിലെത്തിയിരുന്നു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾ ആക്രമിച്ചതായി ഇറാൻ; ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

Kuwait Greeshma Staff Editor — July 9, 2026 · 0 Comment

Iran attacks US bases in Kuwait and Bahrain തെഹ്റാൻ, ജൂലൈ 9: അമേരിക്കയുടെ പുതിയ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെട്ടു.

കുവൈറ്റിലെ അരിഫ്ജാൻഅലി അൽ സലേം യുഎസ് താവളങ്ങളും ബഹ്റൈനിലെ ജുഫൈർഷെയ്ഖ് ഈസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഐആർഐബിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ മേഖലയിലെ മറ്റ് യുഎസ് സൈനിക താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.അതേസമയം, ഈ അവകാശവാദത്തെക്കുറിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ആക്രമണത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

മിസൈൽ അവശിഷ്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് സൈന്യം

Kuwait Greeshma Staff Editor — July 9, 2026 · 0 Comment

KUWAIT 888

Kuwait missile debris warning കുവൈത്ത് സിറ്റി, ജൂലൈ 9: മിസൈൽ തടയൽ നടപടികൾക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ വീണിട്ടുള്ള അവശിഷ്ടങ്ങളുടെയും ലോഹക്കഷണങ്ങളുടെയും സമീപത്തേക്ക് പോകരുതെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ കമാൻഡ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരം അവശിഷ്ടങ്ങൾ കാണാൻ പോകുകയോ അവയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സൈന്യം അറിയിച്ചു.

സുരക്ഷാ സംബന്ധമായ എല്ലാ നിർദേശങ്ങളും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും കുവൈത്ത് സൈന്യം അഭ്യർഥിച്ചു.

കുവൈറ്റിൽ വ്യോമ പ്രതിരോധം സജീവം; മിസൈൽ, ഡ്രോൺ ഭീഷണിക്കിടെ സൈറണുകൾ മുഴങ്ങി

Kuwait Greeshma Staff Editor — July 9, 2026 · 0 Comment

QATAR 4545

Kuwait air defense systems കുവൈറ്റ് സിറ്റി, ജൂലൈ 9: കുവൈറ്റിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.

വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതിനാലാണ് വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴക്കി.

സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. അനാവശ്യമായി പുറത്തുപോകാതെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കാനുമാണ് നിർദേശം.

ഇനി ലൈസൻസ് പോക്കറ്റിൽ കരുതണ്ട ; മൊബൈലിൽ മാത്രം മതി, കുവൈത്തിലെ ഈ പുതിയ ഡിജിറ്റൽ സേവനം ഉപയോ​ഗപ്പെടുത്തു

Kuwait Greeshma Staff Editor — July 8, 2026 · 0 Comment

SAHEL NEWW 1

Kuwait Digital Driving License കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പ് നേരിട്ട് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള പുതിയ സേവനം സഹേൽ (Sahel) ആപ്പിലൂടെ ലഭ്യമാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ യോഗ്യതയുള്ള വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിന്റെ ഇലക്ട്രോണിക് പതിപ്പ് സുരക്ഷിതമായി മൊബൈൽ ഫോണിൽ സൂക്ഷിക്കാനും ആവശ്യമായ സമയങ്ങളിൽ എളുപ്പത്തിൽ കാണിക്കാനും കഴിയും.

ഇനി ലൈസൻസിന്റെ ഫിസിക്കൽ കാർഡ് എല്ലായ്പ്പോഴും കൈവശം വയ്ക്കേണ്ട സാഹചര്യം കുറയും. ട്രാഫിക് പരിശോധനകളിലോ മറ്റ് ഔദ്യോഗിക ആവശ്യങ്ങളിലോ സഹേൽ ആപ്പിലുള്ള ഡിജിറ്റൽ ലൈസൻസ് ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനമായിരിക്കും ഇത്.

ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഇതിനകം തന്നെ നിരവധി രേഖകളും സേവനങ്ങളും സഹേൽ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഈ ആപ്പ് പൗരന്മാർക്കും പ്രവാസികൾക്കും വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനമായി മാറിയിരിക്കുകയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ഡ്രൈവിംഗ് ലൈസൻസിന് അർഹതയുള്ളവർ സഹേൽ ആപ്പിൽ ലോഗിൻ ചെയ്ത് പുതിയ ഡിജിറ്റൽ ലൈസൻസ് സേവനം ഉപയോഗപ്പെടുത്താം. ഡിജിറ്റൽ രേഖ സുരക്ഷിതമായി മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും ആവശ്യമായപ്പോൾ ഉടൻ തന്നെ പ്രദർശിപ്പിക്കാനും സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *