
യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില ഏരിയകളിൽ വാടക നിരക്കുകൾ കുത്തനെ ഇടിയുമ്പോൾ അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചർച്ചകൾ തുടരുകയാണ്. അബുദാബിയിൽ നേരത്തെ വൺ ബെഡ്‌റൂം ഫ്ലാറ്റിനൊക്കെ വൻ തുക വാടകയുണ്ടായിരുന്ന പ്രീമിയം ലൊക്കേഷനുകളിലാണ് ഇപ്പോൾ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ അത്ഭുതപെടുത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2026 ൽ അൽ റീം ദ്വീപിൽ 13.3 ശതമാനവും, യാസ് ദ്വീപിൽ 10.5 ശതമാനവും വാടകയും കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ചെറിയ കുറവല്ല മറിച്ച് വൻ വീഴ്ചയാണ് എന്നാണ് പറയുന്നത്. കൂടാതെ പ്രവാസികൾ ഏറെയുള്ള അബുദാബി കോർണിഷിലും അൽ റഹ ബീച്ചിലും 1 BHK ഫ്ലാറ്റുകൾക്ക് 8.4 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന അൽ ഖാലിദിയ, അൽ മുസഫ എന്നിവിടങ്ങളിലും 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ് വാടകയിൽ ഇളവ് വന്നിട്ടുള്ളത്. ഈ മേഖലകളിൽ പുതിയ ഫ്ലാറ്റുകളും റെസിഡൻഷ്യൽ പ്രോജക്ടുകളും വൻതോതിൽ വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായത്.
എന്നാൽ മുസഫ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്ക് താങ്ങാനാവുന്ന ഫ്ലാറ്റുകൾ ഈ വിലയിടിവിനെ ഒരു പരിധി വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. ഇനിയും ഈ മാറ്റം തുടർന്നാൽ അബുദാബി വിപണി വാടകക്കാരെ സംബന്ധിച്ച് കുറച്ചുകൂടി അനുകൂലമാകും. ഷാർജയിൽ വാടക വിപണിയിലും ചെറിയ ചാഞ്ചാട്ടങ്ങൾ കാണാം.
ഇവിടെ വാടക കുറയുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കൂടുന്നതായാണ് കാണുന്നത്. 2026 ൽ യുഎഇയിൽ തന്നെ ഏറ്റവും വലിയ വാടകയിടിവ് രേഖപ്പെടുത്തിയത് ഷാർജയിലെ അൽ ഖാനിലാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം എന്ന റെക്കോർഡ് ഇടിവാണ് വന്നിരിക്കുന്നത്.
അൽ താവൂനിൽ 11.8 ശതമാനം വരെ വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾ ധാരാളമുള്ള അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ഖാൻ തീരദേശങ്ങളിലെ ചെറിയ യൂണിറ്റുകൾക്ക് വില ഇടിഞ്ഞപ്പോൾ, അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയിൽ നേരിയ വർധനവോ അല്ലെങ്കിൽ വലിയ മാറ്റമോ ഉണ്ടായില്ല.
അബുദാബിയിലെ പ്രീമിയം ദ്വീപുകളിലോ ഷാർജയിലെ തീരദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ പുതിയ റൂം എടുക്കാനും നിലവിലെ വാടക കരാറുകൾ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ആവശ്യപ്പെടാനും പറ്റിയ നല്ല സമയം കൂടിയാണിത്. ഇനി അജ്മാനിലാണ് നിങ്ങളുടെ താമസമെങ്കിൽ ചെറിയ ബഡ്ജറ്റ് റൂമുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് എന്ന കാര്യം കൂടെ ഓർക്കണം.
ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു
UAE July 10, 2026

ദുബായ്∙ മലയാളി യുവാവ് ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ(41) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പതിവുപോലെ ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഹൃദയാഘാതം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സി.പി.ജോൺസൺ-ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്. ഭാര്യ-റിയ എലിസബത്ത്. മകൾ-ഇവലിന മറിയം രഞ്ജിൻ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ രഞ്ജിൻ മികച്ച ഗായകനുമാണ്.
ദുബായ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ ട്രഷററായും കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. പ്രവാസലോകത്തെ ആത്മീയ-സാമൂഹിക-കലാ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. എരുമേലി കനകപ്പാലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയാണ് മാതൃഇടവക. പ്രവാസജീവിതത്തിലെ ഏത് പൊതുപരിപാടികളിലും തന്റെ മധുരസ്വരം കൊണ്ട് വേദികളെ ആകർഷിച്ചിരുന്ന മികച്ചൊരു ഗായകനും കലാകാരനുമായിരുന്നു അദ്ദേഹം. സംഗീതത്തിലൂടെയും ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയങ്കരനായി മാറാൻ രഞ്ജിന് സാധിച്ചു. രഞ്ജിന്റെ വേർപാടിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിങ് ആദരാഞ്ജലികൾ അർപ്പിച്ചു.