
കറാച്ചി/ഷാർജ: യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ കാർഗോ വിമാനം അറേബ്യൻ കടലിൽ തകർന്നുവീണു. അഞ്ച് ജീവനക്കാരുമായി പറന്ന പാകിസ്ഥാൻ രജിസ്ട്രേഷനിലുള്ള ബോയിംഗ് 737 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പാക് പ്രധാനമന്ത്രി, അവർക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. കടലിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കാൻ പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, നാവികസേന, വ്യോമസേന എന്നിവർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് കെ2 എയർവേയ്സ് (K2 Airways) സർവീസ് നടത്തുന്ന 27 വർഷം പഴക്കമുള്ള ചരക്ക് വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കറാച്ചിയിലേക്ക് അടുക്കുന്നതിനിടെ വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
ലഭ്യമായ ആദ്യകാല ഫ്ലൈറ്റ് ഡാറ്റ പ്രകാരം, കറാച്ചിയുടെ തെക്കുപടിഞ്ഞാറൻ കടലിലേക്ക് വിമാനം കുത്തനെയ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് സൂചന. കറാച്ചി തീരത്തിനടുത്ത് വെച്ച് വിമാനം “വേഗത്തിൽ താഴേക്ക് ഇറങ്ങുന്നതായി” റഡാറിൽ വ്യക്തമായിരുന്നതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (PAA) സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ
വിമാനം കടലിൽ പതിച്ചതായി വ്യക്തമായതോടെ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് പാക് നാവികസേനയും വ്യോമസേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങളും ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.
അരുത് ചെയ്യരുത്!!!അബദ്ധത്തില്‍ ലംഘിച്ചാല്‍ പോലും കോടികള്‍ പിഴ; യുഎഇയിൽ പുതിയ ഫെഡറല്‍ നിയമത്തിന് അംഗീകാരം
UAE July 9, 2026

ദുബായ്: നിയമങ്ങള്‍ പരിഷ്കരിക്കുകയും അത് കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ ഒരുപടി മുന്നിലാണ് എല്ലാക്കാലത്തും ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോഴിതാ രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങളും അതോടൊപ്പം പുരാവസ്തുക്കളും സംരക്ഷിക്കുന്നതിനായി കര്‍ശന നിയമം നടപ്പിലാക്കുകയാണ് യുഎഇ. കര്‍ശനമായ വ്യവസ്ഥകളോടെയുള്ള പുതിയ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൈതൃകവസ്തുക്കള്‍ മനപൂര്‍വ്വം നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ, രാജ്യത്ത് നിന്ന് കടത്തുകയോ ചെയ്യുന്നവര്‍ക്ക് കഠിനതടവും ഒരു കോടി ദിര്‍ഹം (ഏതാണ്ട് 25 കോടിയിലേറെ ഇന്ത്യന്‍ രൂപ) വരെ വന്‍ പിഴയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വരും തലമുറയ്ക്ക് വേണ്ടി സാംസ്കാരിക പൈതൃകങ്ങള്‍ കൃത്യമായി നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സ്പര്ശിക്കാനാകുന്ന ഭൗതിക പൈതൃകങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍, പ്രകൃതിദത്ത പൈതൃകങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇതാദ്യമായി ‘ഡിജിറ്റല്‍ പൈതൃകവും’ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യമുള്ള ഡിജിറ്റല്‍ വിവരങ്ങളും രേഖകളുമാണ് ഡിജിറ്റല്‍ പൈതൃകമായി കണക്കാക്കുക.
കൂടാതെ, കടലിനടിയിലുള്ള പുരാവസ്തുക്കള്‍ക്കും കപ്പല്‍ അവശിഷ്ടങ്ങള്‍ക്കും ഈ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും. പൈതൃക സ്മാരകങ്ങളും പുരാവസ്തുക്കളും കരുതിക്കൂട്ടി നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കും, അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും, പുരാവസ്തുക്കള്‍ കടത്തുന്നവര്‍ക്കും തടവുശിക്ഷയും 5 ലക്ഷം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും ലഭിക്കും.