
അബൂദബി: യുഎഇ ഡ്രൈവിങ് ലൈസന്‍സിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചതോടെ, യുഎഇ പൗരന്മാര്‍ക്ക് ഇനി 34 രാജ്യങ്ങളില്‍ സ്വന്തം ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനോ, താമസമാക്കിയാല്‍ പ്രാദേശിക ലൈസന്‍സായി മാറ്റിയെടുക്കാനോ കഴിയും. യുഎഇ ആഭ്യന്തര മന്ത്രാലയം മുര്‍ഖൂസ്’ (Murkhoos) പദ്ധതിയിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
34 ലക്ഷ്യസ്ഥാനങ്ങളില്‍ താമസമാക്കുന്ന യുഎഇ പൗരന്മാര്‍ക്ക് പ്രാദേശിക ഡ്രൈവിങ് ലൈസന്‍സിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്. ഇതില്‍ 33 രാജ്യങ്ങളില്‍ സന്ദര്‍ശകരായോ വിനോദസഞ്ചാരികളായോ പോകുന്നവര്‍ക്ക് യുഎഇ ലൈസന്‍സ് ഉപയോഗിച്ച് പ്രത്യേകം ലൈസന്‍സ് എടുക്കാതെ തന്നെ വാഹനമോടിക്കാനും അനുമതിയുണ്ട്. ദക്ഷിണ കൊറിയയില്‍ നിലവില്‍ താമസമാക്കുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സ് കൈമാറ്റം അനുവദിച്ചിരിക്കുന്നത്.
യുഎഇയിലും വിദേശ ലൈസന്‍സ് കൈമാറ്റം
‘മുര്‍ഖൂസ്’ സേവനത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ താമസക്കാരാകുമ്പോള്‍ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷകളില്ലാതെ യുഎഇ ലൈസന്‍സാക്കി മാറ്റാനും അവസരമുണ്ട്. ഇവരില്‍ 52 രാജ്യങ്ങളിലെ ലൈസന്‍സ് ഉടമകള്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ വാഹനമോടിക്കാനും അനുമതിയുണ്ട്.
ലൈസന്‍സ് കൈമാറ്റത്തിനുള്ള നിബന്ധനകള്‍
യുഎഇയില്‍ ലൈസന്‍സ് കൈമാറ്റത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത രാജ്യത്ത് നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ്, യുഎഇ റസിഡന്‍സ് വിസ, നിയമപ്രകാരമുള്ള പ്രായപരിധി, കണ്ണ് പരിശോധന എന്നിവ നിര്‍ബന്ധമാണ്. ചില രാജ്യങ്ങളില്‍ പരസ്പര കരാറുകളുടെ അടിസ്ഥാനത്തില്‍ പഴയ ലൈസന്‍സ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറേണ്ടതുമുണ്ട്.
ആവശ്യമായ രേഖകള്‍
* യഥാര്‍ഥ വിദേശ ഡ്രൈവിങ് ലൈസന്‍സിന്റെ നിയമാനുസൃത വിവര്‍ത്തനം
* ലൈസന്‍സിന്റെ പകര്‍പ്പ്
* ആവശ്യമായ ഭരണനടപടികള്‍ പൂര്‍ത്തിയാക്കല്‍
* 600 ദിര്‍ഹം ഫീസ് അടയ്ക്കല്‍
യാത്രക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും നേട്ടം
യുഎഇ ഡ്രൈവിങ് ലൈസന്‍സിന് ലഭിച്ച വ്യാപകമായ അംഗീകാരം വിദേശയാത്ര, പഠനം, തൊഴില്‍, താമസം എന്നിവയ്ക്കായി പോകുന്ന എമിറാത്തി പൗരന്മാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള സമയവും ചെലവും കുറയുന്നതിനൊപ്പം, വാഹന വാടകയും യാത്രയും കൂടുതല്‍ എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കും.
ഡ്രൈവിംഗ് ലൈസൻസ് അംഗീകരിച്ച രാജ്യങ്ങൾ
എസ്റ്റോണിയ
അൽബേനിയ
പോർച്ചുഗൽ
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ൻ
ബൾഗേറിയ
സ്ലോവാക്യ
സ്ലോവേനിയ
സെർബിയ
സൈപ്രസ്
ലാത്വിയ
ലക്സംബർഗ്
ലിത്വാനിയ
മാൾട്ട
ഐസ്‌ലാൻഡ്
മോണ്ടിനെഗ്രോ
ഇസ്‌റാഈൽ
അസർബൈജാൻ
ബെലാറസ്
ഉസ്ബെക്കിസ്ഥാൻ
യുണൈറ്റഡ് കിങ്ഡം
ഓസ്ട്രിയ
ഡെൻമാർക്ക്
നെതർലാൻഡ്സ്
പോളണ്ട്
ഫിൻലാൻഡ്
ക്രൊയേഷ്യ
ടെക്സസ്
വടക്കൻ മാസിഡോണിയ
കൊസോവോ
കിർഗിസ്ഥാൻ
ശ്രദ്ധിക്കുക ഇന്നുമുതൽ ഈ പ്രധാന മാറ്റം ;പ്രവാസിക്ക് പൊള്ളുന്ന പാസ്പോർട്ട് !; ഇന്ന് മുതൽ ഗൾഫിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ നിരക്ക് കുത്തനെ ഉയരും
UAE July 1, 2026

ദുബൈ: ഇന്ന് മുതൽ ഗൾഫിലും ഇന്ത്യൻ പാസ്പോർട്ടിന് പൊള്ളുന്ന നിരക്ക്. കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 450 ദിർഹമായി ഉയർത്തി. അതായത്, പ്രവാസിക്ക് ഗൾഫിൽ പാസ്പോർട്ട് പുതുക്കാൻ 11,600 രൂപയോളം ചെലവഴിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസ് 2,500 രൂപയായി ഉയർത്തിയപ്പോൾ, ഗൾഫിൽ അതേ സേവനത്തിന് 11,600 രൂപയോളം ചെലവ് വരും. കുട്ടികളുടെ പാസ്പോർട്ടിന്റെ നിരക്ക് 190 ദിർഹത്തിൽ നിന്ന് 325 ദിർഹമായി വർധിക്കും. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നാശം നേരിടുകയോ ചെയ്താൽ അത് പുതുക്കി കിട്ടുന്നതിനുള്ള നിരക്ക് 570 ദിർഹത്തിൽ നിന്ന് 900 ദിർഹമായി വർധിപ്പിച്ചു.
60 പേജുള്ള പാസ്പോർട്ടാണെങ്കിൽ നിരക്ക് ഇതിലും കൂടും. തൽകാൽ സേവനങ്ങളുടെ നിരക്കും വർധിപ്പിപ്പിട്ടുണ്ട്. പൊള്ളുന്ന ഈ ഫീസ് നിരക്കിന് പുറമേ, ICWF ഫണ്ട്, പാസ്പോർട്ട് സേവനം നൽകുന്ന കമ്പനിക്കുള്ള സർവീസ് ചാർജ് എന്നിവ കൂടി നൽകി വേണം ഗൾഫിൽ പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ. പാസ്പോർട്ട് നിരക്കിന് പുറമേ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായും ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റിന്റെ നിരക്ക് 60 ദിർഹമായി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.