യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂടി

458416

ദുബൈ: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ മോഡലായ ഐഫോൺ 18 സീരീസിന് വിപണിയിൽ വില കൂടുതലായിരിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയിലെ സ്മാർട്ട്‌ഫോൺ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് മാസങ്ങൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രാദേശിക വിപണിയിൽ നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 17, ഐഫോൺ 16 എന്നിവയ്ക്ക് ആവശ്യക്കാർ ഏറുകയും വില കുത്തനെ ഉയരുകയും ചെയ്യുന്നതായാണ് വിവരം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതിയ ഫോൺ എത്തുന്നതിന് മുൻപ് തന്നെ പഴയ മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നതായി യുഎഇയിലെ മൊബൈൽ ഫോൺ വ്യാപാരികൾ വ്യക്തമാക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ ചില ഐഫോൺ 17 മോഡലുകൾക്ക് വിപണിയിൽ 200 ദിർഹം മുതൽ 300 ദിർഹം വരെ വില വർദ്ധിച്ചിട്ടുണ്ട്.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഏകദേശം 4,700 ദിർഹത്തിന് വിറ്റിരുന്ന ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ 4,900 ദിർഹത്തിനടുത്താണ് വില. ഡിമാൻഡ് ഇതേപടി തുടരുകയാണെങ്കിൽ ഇതിന്റെ വില 5,100 ദിർഹം വരെ കടക്കാൻ സാധ്യതയുണ്ട്,” ദെയ്റയിലെ ‘ഫോൺലൈൻ’ മൊബൈൽസ് പ്രതിനിധി മൊയ്ദീൻ മുസ്തഫ പറഞ്ഞു. സെക്കൻഡ് ഹാൻഡ് ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിലവിൽ 4,200 ദിർഹത്തിനടുത്താണ് വിലയെങ്കിലും, വരും ദിവസങ്ങളിൽ ഇതിനും വില കൂടിയേക്കാം. 256 ജിബി ശേഷിയുള്ള ഐഫോൺ 16 പ്രോ മാക്സിന് നിലവിൽ 4,000 ദിർഹമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഐഫോൺ 18-നെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ ഐഫോൺ 17 പ്രോ മാക്സിന് ചെറിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി ദെയ്റയിലെ ഗർഗാഷ് മാർക്കറ്റിലെ വ്യാപാരിയായ സമദ് ഹസ്സൻ വ്യക്തമാക്കി. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 1TB മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ‘സിൽവർ’ നിറത്തിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലും ഇതേ ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് മാർക്കറ്റിലെ മറ്റൊരു വ്യാപാരിയായ അഷ്‌റഫ് ഹുസൈൻ വിലയിരുത്തുന്നു. ആപ്പിൾ പുതിയ ഐഫോൺ 18 ഔദ്യോഗികമായി പുറത്തിറക്കുന്ന സെപ്റ്റംബർ മാസം വരെ ഐഫോൺ 17 പ്രോ മാക്സിന്റെ വില ഉയർന്നേക്കുമെന്നും ലോഞ്ചിന് ശേഷം മാത്രമേ വിലയിൽ നേരിയ കുറവുണ്ടാകൂ എന്നുമാണ് വിപണിയിലെ പൊതുവേയുള്ള വിലയിരുത്തൽ. സ്റ്റോക്ക് പരിമിതമാവുക കൂടി ചെയ്താൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

ഐഫോൺ 18 സീരീസിന്റെ ഔദ്യോഗിക വിലവിവരങ്ങൾ ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ ഫോണിന് വില കൂടുമെന്ന ആശങ്കയാണ് ഉപഭോക്താക്കളെ പെട്ടെന്ന് തന്നെ ഐഫോൺ 17, 16 സീരീസുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ഐഫോൺ വിപണിയിലെത്തുന്നത് വരെ ദുബൈ സ്മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

യുഎഇ ഡ്രൈവിങ് ലൈസന്‍സിന് 34 രാജ്യങ്ങളില്‍ അംഗീകാരം; വിദേശത്ത് ലൈസന്‍സ് മാറാനും വാഹനമോടിക്കാനും കൂടുതല്‍ സൗകര്യം

UAE July 1, 2026

How to convert Omani driving licence to UAE one 176478c308d large

അബൂദബി: യുഎഇ ഡ്രൈവിങ് ലൈസന്‍സിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചതോടെ, യുഎഇ പൗരന്മാര്‍ക്ക് ഇനി 34 രാജ്യങ്ങളില്‍ സ്വന്തം ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനോ, താമസമാക്കിയാല്‍ പ്രാദേശിക ലൈസന്‍സായി മാറ്റിയെടുക്കാനോ കഴിയും. യുഎഇ ആഭ്യന്തര മന്ത്രാലയം മുര്‍ഖൂസ്’ (Murkhoos) പദ്ധതിയിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

34 ലക്ഷ്യസ്ഥാനങ്ങളില്‍ താമസമാക്കുന്ന യുഎഇ പൗരന്മാര്‍ക്ക് പ്രാദേശിക ഡ്രൈവിങ് ലൈസന്‍സിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്. ഇതില്‍ 33 രാജ്യങ്ങളില്‍ സന്ദര്‍ശകരായോ വിനോദസഞ്ചാരികളായോ പോകുന്നവര്‍ക്ക് യുഎഇ ലൈസന്‍സ് ഉപയോഗിച്ച് പ്രത്യേകം ലൈസന്‍സ് എടുക്കാതെ തന്നെ വാഹനമോടിക്കാനും അനുമതിയുണ്ട്. ദക്ഷിണ കൊറിയയില്‍ നിലവില്‍ താമസമാക്കുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സ് കൈമാറ്റം അനുവദിച്ചിരിക്കുന്നത്.

യുഎഇയിലും വിദേശ ലൈസന്‍സ് കൈമാറ്റം

‘മുര്‍ഖൂസ്’ സേവനത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ താമസക്കാരാകുമ്പോള്‍ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷകളില്ലാതെ യുഎഇ ലൈസന്‍സാക്കി മാറ്റാനും അവസരമുണ്ട്. ഇവരില്‍ 52 രാജ്യങ്ങളിലെ ലൈസന്‍സ് ഉടമകള്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ വാഹനമോടിക്കാനും അനുമതിയുണ്ട്.

യുണൈറ്റഡ് കിങ്ഡം

ഓസ്ട്രിയ

ഡെൻമാർക്ക്

നെതർലാൻഡ്സ്

പോളണ്ട്

ഫിൻലാൻഡ്

ക്രൊയേഷ്യ

ടെക്സസ്

വടക്കൻ മാസിഡോണിയ

കൊസോവോ

കിർഗിസ്ഥാൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *