വിസ,പാസ്‌പോർട്ട് പുതുക്കാൻ പ്ലാനുണ്ടോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വീണ്ടും നിർണായക അറിയിപ്പ്

455481

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സാധാരണ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളുന്നു. സാധാരണ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ച നടപടി ജൂലൈ 1 വരെ നീട്ടിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ കാലയളവിൽ അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അത്യാവശ്യ ഘട്ടങ്ങളിലുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സേവന ദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ഈ താൽക്കാലിക തടസ്സം. ജൂലൈ 2 മുതലുള്ള സാധാരണ സർവീസുകളെയും അപ്പോയിന്റ്മെന്റുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബിഎൽഎസിന് പകരം ഇനി ‘അൽഹിന്ദ്’

യുഎഇയിലുടനീളമുള്ള ഔട്ട്‌സോഴ്‌സ് ചെയ്ത ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ വിതരണം 2026 ജൂലൈ 1 മുതൽ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി’ ഏറ്റെടുക്കുകയാണ്.

ഈ മാറ്റത്തിന്റെ ഭാഗമായി, നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), അറ്റസ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 25-ഓടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് സാധാരണ സേവനങ്ങൾ നിർത്തിവയ്ക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും ഇപ്പോഴത് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അടിയന്തര സഹായങ്ങൾക്ക് എങ്ങനെ ബന്ധപ്പെടാം?

പാസ്‌പോർട്ട്, വിസ പുതുക്കൽ തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര സഹായം ആവശ്യമുള്ള പ്രവാസികൾക്കായി ഇരു മിഷനുകളും പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ യാത്രക്കാർക്ക് ബന്ധപ്പെടാം:

  • ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
  • വാട്‌സ്ആപ്പ് നമ്പർ: +971 54 309 0571

സാധാരണ അപ്പോയിന്റ്മെന്റുകൾ കൃത്യമായി എപ്പോൾ മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ, വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക എംബസി, കോൺസുലേറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ജീവൻ പോലും അപകടത്തിലാകാം;പ്രവാസികൾ ചെയ്യുന്ന വലിയ തെറ്റ്, ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു

UAE June 30, 2026

UAE 3

അബുദാബി: ഓരോ തവണ നാട്ടിൽ വരുമ്പോഴും ധാരാളം സമ്മാനങ്ങളുമായി എത്തുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികളുള്ളവരാണെങ്കിൽ അവർക്കായി കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ, നിങ്ങൾ സന്തോഷത്തോടെ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവർക്ക് ദോഷമായാലോ? കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ഷാർജയിൽ താമസിക്കുന്ന അഞ്ച് വയസുകാരന്റെ കുടലിൽ കാന്തങ്ങളടങ്ങിയ 52 മുത്തുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.

നിലവിൽ കുട്ടി സുഖം പ്രാപിച്ചെങ്കിലും ഇത്തരം കളിപ്പാട്ടങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ യുഎഇയിലും മറ്റ് രാജ്യങ്ങളിലും വിപണിയിൽ സജീവമാണ്. എന്നാൽ, ഈ ചെറിയ കാന്തങ്ങൾ കുട്ടികൾ വിഴുങ്ങിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിയില്ല. നാണയങ്ങളോ മറ്റ് വസ്‌തുക്കളോ വിഴുങ്ങുന്നതിൽ നിന്ന് വ്യത്യസ്‌തമായി ആന്തരികമായി ഗുരുതര പരിക്കുണ്ടാകാൻ ഇവ കാരണമാകുന്നു.

ബിൽഡിംഗ് കിറ്റുകൾ, കാന്തങ്ങളടങ്ങിയ ബോളുകൾ, മുത്തുകൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതിലും ശക്തിയേറിയ നിയോഡൈമിയം കാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തീരെ ചെറുതും ആകർഷകവുമായതിനാൽ കുട്ടികൾ വിഴുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കുട്ടികൾ ഒന്നിലധികം കാന്തങ്ങൾ വിഴുങ്ങിയാൽ അവ കുടലിന്റെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ആകർഷിക്കും. ഇതോടെ രക്തപ്രവാഹം തടസപ്പെടും. ആന്തരികമായി മുറിവുണ്ടാകാനും കാരണമാകും. ഇത് മൂലം കുടലിൽ ദ്വാരങ്ങളുണ്ടാകാനും അണുബാധയുണ്ടാകാനും മരണം പോലും സംഭവിച്ചേക്കാനും സാദ്ധ്യതയുണ്ട്.

ഒന്നോ രണ്ടോ കാന്തങ്ങൾ പോലും വളരെ അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലക്ഷണങ്ങൾ ഉടൻ പ്രത്യക്ഷപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉത്തമം

Related Posts

Leave a Reply

Your email address will not be published. Required fields are marked *