വിധിയുടെ ക്രൂരത…അനിയന്റെ ഓർമദിനത്തിൽ ജ്യേഷ്ഠനും യാത്രയായി;മലയാളികളുടെ വിയോഗത്തിൽ തേങ്ങി പ്രവസ ലോകം:കണ്ണീരടക്കാനാകാതെ കുടുംബം

453701

ദമാം സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  

ദമാമിൽ 20 വർഷത്തിലേറെയായി സ്വന്തമായി വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന സജീമിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് സ്വദേശി യുവാവിന്റെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു.

പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സജീം സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർദ്ധരാത്രി കഴിഞ്ഞിട്ടും ഇരുവരും താമസസ്ഥലത്ത് എത്താതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പൊലീസിൽ നിന്നും മരണവിവരം അറിയുന്നത്. നിലവിൽ ഇരുവരുടേയും മൃതദേഹങ്ങൾ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

സജീമിന്‍റെ മൃതദേഹം ദമാമിൽത്തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ. അഡ്വ.റുഹാലത്ത്, മക്കൾ: ആദിൽ, ഹുസൈൻ, അമൽ. ഇതിനായി മാതാപിതാക്കളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ദമാമിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.

സൗദിയെ ഞെട്ടിച്ച് ദുരന്തം, ഹെലികോപ്റ്റർ തകർന്നു വീണു; 18 മരണം

Latest June 28, 2026

453421

സൗദി അറേബ്യയിലെ റാസ് തനൂറയിൽ ഹെലികോപ്റ്റർ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. സൗദിയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘സൗദി ആരാംകോ’യുടെ (Saudi Aramco) ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകർന്നുവീണത്. സൗദി ഊർജ്ജ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ SPA ആണ് വിവരം പുറത്തുവിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു

Air India express Kuwait service will be delayed യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്; യാത്രക്കാര്‍ ആശങ്കയില്‍

AIR INDIA

Air India express Kuwait service will be delayed കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലുണ്ടായ അനിശ്ചിതത്വം യാത്രക്കാരെ വലയ്ക്കുന്നു. ജൂണ്‍ 15-ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സര്‍വീസുകള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ജൂലൈ ഒന്നുമുതല്‍ യാത്ര പ്ലാന്‍ ചെയ്ത് നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി കുടുംബങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വിമാന സര്‍വീസ് വൈകുമെന്ന സൂചനകളെത്തുടര്‍ന്ന് ഇവര്‍ വലിയ ആശങ്കയിലാണ്.

ടിക്കറ്റ് തുക തിരികെ ലഭിക്കുമെങ്കിലും, നിലവില്‍ അവധിക്കാലമായതിനാല്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാനും ഉയര്‍ന്ന നിരക്ക് നല്‍കാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ, യാത്രാ ലക്ഷ്യസ്ഥാനം മാറ്റുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കുന്നില്ല. കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ഇതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടെര്‍മിനല്‍ 4-ല്‍ നിന്ന് മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൗനം യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *