
ദുബൈ: യുഎഇയിൽ താമസിക്കുന്ന വിദേശികളിൽ ബഹുഭൂരിപക്ഷവും വരും വർഷങ്ങളിലും രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ ഫലം. എന്നാൽ, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ‘നികുതി രഹിത വരുമാനം’ മാത്രമല്ല പ്രവാസികളെ യുഎഇയിൽ നിലനിർത്തുന്ന പ്രധാന ഘടകം. മികച്ച ജീവിത നിലവാരം, തൊഴിൽ അവസരങ്ങൾ, ഉയർന്ന സുരക്ഷ എന്നിവയാണ് യഎഇയിൽ തുടരാൻ പ്രവാസികൾ തിരഞ്ഞെടുക്കുന്ന ഏറ്റവും വലിയ കാരണങ്ങളെന്ന് യുഎഇ എക്സ്പാറ്റ് മോണിറ്റർ സർവേ വ്യക്തമാക്കുന്നു.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ക്വസ്റ്റ്യൻപ്രോയുമായി സഹകരിച്ച് ആർസെറ്റ് ഗ്ലോബൽ നടത്തിയ സർവേയിലാണ് യുഎഇയിലെ പ്രവാസി സമൂഹത്തിന്റെ മാറിയ മുൻഗണനകൾ വ്യക്തമാക്കുന്ന കണ്ടെത്തലുകളുള്ളത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും രാജ്യത്ത് തുടരാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ, 87 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങളുടെ മാതൃരാജ്യത്തേക്കാൾ കൂടുതൽ അവസരങ്ങൾ യുഎഇ നൽകുന്നുണ്ടെന്നാണ്.
മാറിമറിയുന്ന മുൻഗണനകൾ; ഒന്നാമത് സുരക്ഷയും ജീവിത നിലവാരവും
പ്രവാസികൾ യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്ന കാരണങ്ങളിൽ ‘നികുതി രഹിത വരുമാനം’ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് സർവേയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരും ജീവിത നിലവാരവും തൊഴിലവസരങ്ങൾക്കുമാണ് ഒന്നാം സ്ഥാനം നൽകിയത്. 87 ശതമാനം പേർ സുരക്ഷിതത്വത്തെയാണ് പ്രധാന ഘടകമായി റാങ്ക് ചെയ്തത്. 81 ശതമാനം പേർ മാത്രമാണ് നികുതി രഹിത വരുമാനത്തെ രാജ്യത്ത് തുടരാനുള്ള പ്രധാന കാരണമായി തിരഞ്ഞെടുത്തത്.
സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും യുഎഇ സുരക്ഷിതവും സുസ്ഥിരവുമായ താമസസ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗം പ്രവാസികളും തങ്ങളുടെ സ്വന്തം രാജ്യങ്ങളിലെ സർക്കാരുകളേക്കാൾ കൂടുതൽ യുഎഇയിലെ ഭരണാധികാരികളെ വിശ്വസിക്കുന്നതായി വ്യക്തമാക്കി. ഏഴ് വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്നവരിൽ ഈ വിശ്വാസം 75 ശതമാനത്തോളമാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ വലിയ രീതിയിലുള്ള നവീകരണവും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകുമെന്ന് 87 ശതമാനം പേർ പ്രതീക്ഷിക്കുന്നു. വിദേശ പ്രതിഭകൾക്ക് യുഎഇ ഇപ്പോഴും വലിയ സാധ്യതകളും വളർച്ചയും നൽകുന്നുണ്ടെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നതായി ആർസെറ്റ് ഗ്ലോബൽ സിഇഓ മാർക്ക് ഹാമിൽ പറഞ്ഞു. പണം സമ്പാദിക്കുന്നതിനപ്പുറം സമാധാനപരമായ അന്തരീക്ഷവും മികച്ച പൊതുസേവനങ്ങളും കുടുംബത്തോടൊപ്പം സുഖകരമായി ജീവിക്കാനുള്ള സാഹചര്യവുമാണ് തങ്ങളെ ഇവിടെ നിലനിർത്തുന്നതെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു.
യുഎഇ സന്ദർശിക്കണോ? 70-ലേറെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാം; പുതുക്കിയ പട്ടിക പുറത്ത്
UAE June 28, 2026

ദുബൈ: ആകാശമുട്ടുന്ന അംബരചുംബികളും മനോഹരമായ കടൽത്തീരങ്ങളും കൊണ്ട് ലോക സഞ്ചാരികളെ ആകർഷിക്കുന്ന യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്നവർക്ക് മികച്ച വാർത്ത. യുഎഇയുടെ എളുപ്പത്തിലുള്ള വിസ നയങ്ങൾ കാരണം ലോകത്തിലെ എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂട്ടി വിസയെടുക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാം.
1. വിസ ആവശ്യമില്ലാത്ത ജിസിസി (GCC) പൗരന്മാർ
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിലേക്ക് വരാൻ മുൻകൂട്ടി വിസയോ മറ്റ് നിബന്ധനകളോ ആവശ്യമില്ല. സ്വന്തം രാജ്യത്തെ പാസ്‌പോർട്ടോ ദേശീയ ഐഡി കാർഡോ (National ID) ഉപയോഗിച്ച് ഇവർക്ക് യുഎഇയിൽ പ്രവേശിക്കാം.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
2. 90 ദിവസത്തെ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങൾ
താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 180 ദിവസത്തെ റോളിംഗ് വിൻഡോയ്ക്കുള്ളിൽ പരമാവധി 90 ദിവസം വരെ വിസയില്ലാതെ യുഎഇയിൽ താമസിക്കാം. ഒന്നിലധികം തവണ വരാനും പോകാനും അനുവാദമുണ്ട്. ഇതിന് വിസ ഫീസോ പ്രവേശന ഫീസോ ഇല്ല. എന്നാൽ ഈ വിസയിൽ ജോലി ചെയ്യാൻ അനുവാദമില്ല.
രാജ്യങ്ങൾ: അൻഡോറ, അർജന്റീന, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെന്മാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹോണ്ടുറാസ്, ഹംഗറി, ഐസ്‌ലാന്റ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, കിരിബതി, ലാത്വിയ, ലിച്ചെൻ്സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാൾട്ട, മൊണാക്കോ, നൗറു, നെതർലാൻഡ്സ്, നോർവേ, പരാഗ്വേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സാൻ മരീനോ, സിംഗപ്പൂർ, സ്ലോവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ സിറ്റി, ഉറുഗ്വേ.
3. 30 ദിവസത്തെ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങൾ
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ എത്തുമ്പോൾ 30 ദിവസത്തെ വിസ ലഭിക്കും. മിക്ക കേസുകളിലും ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും.
രാജ്യങ്ങൾ: ഓസ്ട്രേലിയ, ബഹാമാസ്, ബാർബഡോസ്, ബ്രൂണൈ, കാനഡ, ചിലി, ചൈന (ഹോങ്കോങ്, മക്കാവു ഉൾപ്പെടെ), കൊളംബിയ, ഇക്വഡോർ, ഗ്വേൺസി, ഹോണ്ടുറാസ്, ഐൽ ഓഫ് മാൻ, ജപ്പാൻ, ജേഴ്‌സി, കസാക്കിസ്ഥാൻ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മെക്സിക്കോ, ന്യൂസിലാന്റ്, പെറു, റഷ്യ, സെന്റ് വിൻസെന്റും ഗ്രനേഡൈൻസും, സീഷെൽസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ
4. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 60 ദിവസത്തെ വിസ ഓൺ അറൈവൽ
യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുതുക്കിയ നിയമപ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക് ചില നിബന്ധനകളോടെ വിസ ഓൺ അറൈവൽ ആനുകൂല്യം വിപുലീകരിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കൈവശം യുഎസ് (US), യുകെ (UK), യൂറോപ്യൻ യൂണിയൻ (EU), സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് അല്ലെങ്കിൽ കാനഡ എന്നീ രാജ്യങ്ങളിലേതെങ്കിലും ഒന്നിന്റെ റസിഡൻസ് പെർമിറ്റോ (ഗ്രീൻ കാർഡ്/റസിഡൻസി വിസ) അല്ലെങ്കിൽ സന്ദർശക വിസയോ ഉണ്ടായിരിക്കണം.
ഈ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങൾ
- ഇന്ത്യ
- ഇന്തോനേഷ്യ
- കെനിയ
- ഫിലിപ്പീൻസ്
- ദക്ഷിണാഫ്രിക്ക
- തായ്ലൻഡ്
- വിയറ്റ്നാം
അപേക്ഷകന്റെ താല്പര്യപ്രകാരം 14 ദിവസത്തെയും 60 ദിവസത്തെയും കാറ്റഗറിയിലുള്ള വിസകൾ വിമാനത്താവളങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. വിസ നിയമങ്ങളിൽ അതത് സമയങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് യുഎഇ ഐസിപി (ICP) വെബ്‌സൈറ്റോ അല്ലെങ്കിൽ ദുബൈയിലേക്കാണ് യാത്രയെങ്കിൽ ജിഡിആർഎഫ്എ (GDRFA) ഔദ്യോഗിക പോർട്ടലോ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.