പാസ്‌പോർട്ട് നഷ്ടമായോ?ഇല്ലെങ്കിൽ കേട് വന്നോ?? ഒരു ചെറിയ അശ്രദ്ധ മതി, പ്രവാസികൾക്ക് കാത്തിരിക്കുന്നത് വലിയ കുരുക്ക്!

passport

ദുബായ് /ജിദ്ദ ∙ രാജ്യാന്തര തലത്തിൽ ഇന്ത്യ പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ വർധിപ്പിച്ചത് ഗൾഫ് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ 2026 വഴി വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിൽ സാധാരണ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് നിരക്ക് 1,500 രൂപയിൽ നിന്ന് 2,500 രൂപയായും തത്കാൽ നിരക്ക് 3,500ൽ നിന്ന് 5,000 രൂപയായും ഉയർത്തി. 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് സാധാരണ വിഭാഗത്തിൽ 3,500 രൂപയും തത്കാലിന് 6,000 രൂപയുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനാണ് ഏറ്റവും വലിയ നിരക്ക് വർധനവ് വന്നിരിക്കുന്നത്. 36 പേജിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയുമാണ് പുതിയ നിരക്ക്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഔദ്യോഗിക ഫീസ് ഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ നിരക്ക് വർധനവിന് ആനുപാതികമായി വലിയ തുകയുടെ മാറ്റമുണ്ടാകും

സൗദിയിൽ വരാൻ സാധ്യതയുള്ള നിരക്കുകൾ
സൗദിയിലെ ഇന്ത്യൻ എംബസിയോ ജിദ്ദ കോൺസുലേറ്റോ ഔദ്യോഗിക റിയാൽ നിരക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും വിജ്ഞാപനത്തിന് ശേഷം വരാൻ സാധ്യതയുള്ള ഏകദേശ കണക്കുകൾ ഇങ്ങനെയാണ്:
36 പേജ് സാധാരണ പാസ്‌പോർട്ടിന് നിലവിലെ ഫീസ് 277 സൗദി റിയാലിൽ നിന്ന് ഏകദേശം 462 റിയാലായും തത്കാലിന് 829 റിയാലിൽ നിന്നും ഏകദേശം 1,106 റിയാലായും വർധിക്കും. 60 പേജ് സാധാരണ പാസ്‌പോർട്ടിന് നിലവിലെ ഫീസ് 369 റിയാലിൽ നിന്ന് ഏകദേശം 646 റിയാലാകും. പ്രായപൂർത്തിയാകാത്തവർക്കുള്ള സാധാരണ പാസ്‌പോർട്ടിന് നിലവിലെ 185 റിയാലിൽ നിന്ന് ഏകദേശം 323 റിയാലായി ഉയർന്നേക്കും.

നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടിന് (36 പേജ്) നിലവിലെ 553 റിയാലിൽ നിന്ന് ഏകദേശം 923 റിയാലായും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) നിലവിലെ 93 റിയാലിൽ നിന്ന് ഏകദേശം 138 റിയാലായും ഉയർന്നേക്കും. അതേസമയം, എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

യുഎഇയിൽ പുതിയ ഏജൻസിയും മാറ്റങ്ങളും
35 ലക്ഷത്തിലേറെ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന യുഎഇയിലെ ഇന്ത്യൻ മിഷനുകളും പുതിയ നിരക്കുകൾ ഔദ്യോഗികമായി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. നിലവിൽ യുഎഇയിൽ സാധാരണ പാസ്‌പോർട്ടിന് വെൽഫെയർ ഫണ്ടും സർവീസ് ചാർജും ഉൾപ്പെടെ 302.50 ദിർഹമാണ് അപേക്ഷകർ നൽകുന്നത്.

കോൺസുലർ സേവനങ്ങളിൽ വലിയൊരു ഭരണപരമായ മാറ്റവും ജൂലൈ ഒന്നു മുതൽ നടപ്പിലാകുകയാണ്. നിലവിലുള്ള സേവന ദാതാക്കളെ മാറ്റി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ പുതിയ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളുടെ ചുമതല ഏറ്റെടുക്കും. ഒരു അപേക്ഷയ്ക്ക് എല്ലാ സേവനങ്ങളും ഉൾപ്പെടെ 19 ദിർഹം എന്ന കുറഞ്ഞ നിരക്കാണ് അൽഹിന്ദ് നിശ്ചയിച്ചിരിക്കുന്നത്

പ്രാങ്ക്’ ആണെന്ന് കരുതി… വിശ്വസിക്കാൻ മണിക്കൂറുകൾ എടുത്തു; ആദ്യ സോളോ ടിക്കറ്റിൽ മലയാളികൾക്ക് ബംപർ ഭാഗ്യം!

UAE June 27, 2026

450437

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ജൂണിലെ മൂന്നാമത് വാർഷിക ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം. വിജയിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതമാണ് സമ്മാനം ലഭിച്ചത്. അബുദാബി, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് ഈ ഭാഗ്യശാലികൾ.

കൂട്ടായ ശ്രമം വിട്ട് തനിയെ എടുത്തു; ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം
സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്ന പതിവ് നിർത്തി ആദ്യമായി തനിയെ വാങ്ങിയപ്പോഴാണ് ബഹ്റൈനിൽ താമസിക്കുന്ന മലയാളി അനന്തു ശാലിനി (34)യെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യമെത്തിയത്. 2017 മുതൽ ഭാര്യയോടൊപ്പം ബഹ്റൈനിലാണ് താമസം. അവിടെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. പ്രവാസികൾക്കിടയിൽ ബിഗ് ടിക്കറ്റ് അത്രമേൽ പരിചിതമായതിനാൽ എന്നാണ് ഇതിനെക്കുറിച്ച് ആദ്യമായി കേട്ടതെന്ന് കൃത്യമായി ഓർക്കാൻ കഴിയില്ലെന്ന് അനന്തു പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടയ്ക്കിടെ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് കൃത്യമായി പങ്കെടുത്തു തുടങ്ങിയത്. മുൻപ് ഗ്രൂപ്പായിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. 

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ലക്ഷങ്ങളുടെ സമ്മാനം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് അനന്തു പറഞ്ഞു. സമ്മാനത്തുക പൂർണമായും തനിക്ക് തന്നെ ലഭിക്കുന്നതിനാൽ ഇതിൽ ഒരു പങ്ക് നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുക്കാനും ബാക്കി തുക സമ്പാദ്യമായി മാറ്റിവയ്ക്കാനുമാണ് തീരുമാനം. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഭാഗ്യം പരീക്ഷിച്ചിട്ടും ലഭിക്കാത്ത സമ്മാനം ഒടുവിൽ തനിയെ എടുത്ത ആദ്യ ടിക്കറ്റിലൂടെ ഇളഞ്ചൂര്യൻ വിജയകുമാറിനെയും തേടിയെത്തി.  

കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. സുഹൃത്തുക്കൾ വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. മുൻപൊക്കെ കൂട്ടായാണ് ടിക്കറ്റുകൾ എടുത്തിരുന്നതെങ്കിലും ഇത്തവണ തികച്ചും അപ്രതീക്ഷിതമായാണ് സ്വന്തം പേരിൽ ഒരു ടിക്കറ്റ് എടുത്തത്. യാതൊരു പ്രത്യേകതയുമില്ലാതെ തിരഞ്ഞെടുത്ത നമ്പറിലൂടെയാണ് ആദ്യമായി ഭാഗ്യദേവത കൺതുറന്നത്.

സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തിയപ്പോൾ വലിയ സന്തോഷവും അത്ഭുതവുമാണ് തോന്നിയതെന്ന് വിജയകുമാർ പറഞ്ഞു. വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ലഭിച്ച ഈ സമ്മാനം നാട്ടിലെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. ആദ്യമായി സമ്മാനം ലഭിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായെന്നും ഭാവിയിലും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  

∙  സമ്മാനവിവരം അറിഞ്ഞപ്പോൾ പ്രാങ്ക് ആണെന്ന് കരുതി; ലക്ഷങ്ങൾ നേടിയ സന്തോഷത്തിൽ റിസാൽ
ലക്ഷങ്ങൾ സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ ആരോ തമാശ ഒപ്പിച്ചതാണെന്ന് കരുതിയെന്ന് വിജയികളിലൊരാളായ മലയാളി യുവാവ് റിസാൽ മുഹമ്മദ്(31). സഹപ്രവർത്തകർക്കൊപ്പം  ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. അബുദാബിയിൽ ജിയോടെക്നിക്കൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. മുൻപ് നാല് വർഷത്തോളം ദുബായിലും പിന്നീട് കുറച്ചുകാലം സൗദി അറേബ്യയിലും ജോലി ചെയ്തിരുന്നു. നിലവിൽ കുടുംബം നാട്ടിലാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. മുൻപും ചിലപ്പോഴൊക്കെ കൂട്ടായി ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് ഇപ്പോൾ ഭാഗ്യം തേടിയെത്തിയത്.

058718 എന്ന ടിക്കറ്റ് നമ്പർ കണ്ടപ്പോൾ പ്രത്യേകമായി തോന്നിയതിനാലാണ് അത് തിരഞ്ഞെടുത്തതെന്ന് റിസാൽ പറഞ്ഞു. ഫോൺ കോൾ വന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ചുവെന്ന കാര്യം വിശ്വസിക്കാനായതെന്നും പിന്നീട് വലിയ ആവേശമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കേണ്ടതിനാൽ സ്വന്തം വിഹിതം എന്തുചെയ്യണമെന്ന് റിസാൽ തീരുമാനിച്ചിട്ടില്ല. ഈ വിജയം നൽകിയ ആത്മവിശ്വാസത്തോടെ അടുത്ത തവണ 25 ദശലക്ഷം ദിർഹത്തിന്റെ ബമ്പർ സമ്മാനം നേടുകയാണ് ലക്ഷ്യം.  

പത്തു സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള പ്രാർഥന; സൗദി മലയാളി കൂട്ടായ്മയ്ക്ക് സമ്മാനം
നീണ്ട ഒരു വർഷത്തെ കൂട്ടായ കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിൽ സൗദിയിലെ മലയാളി കൂട്ടായ്മയ്ക്ക് ലക്ഷങ്ങളുടെ സമ്മാനം. 10 സുഹൃത്തുക്കൾ ചേർന്നു ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് 25,000 ദിർഹം ഇവരെ തേടിയെത്തിയത്. ഗ്രൂപ്പിലെ അംഗമായ മലയാളി യുവാവ് ജയകൃഷ്ണൻ കണ്ണനാ(31)ണ് സമ്മാനവിവരത്തിന്റെ സന്തോഷം പങ്കുവച്ചത്.

കഴിഞ്ഞ നാല് വർഷമായി സൗദി അറേബ്യയിൽ റിഗ്ഗറായി ജോലി ചെയ്യുന്ന  ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. സുഹൃത്തുക്കൾ വഴിയും പിന്നീട്  വാർത്തകളിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ജയകൃഷ്ണൻ അറിയുന്നത്. തുടർന്ന് ഒരു വർഷം മുൻപാണ് സുഹൃത്തുക്കളായ പത്തു പേർ ചേർന്ന് സ്ഥിരമായി ടിക്കറ്റെടുക്കാൻ തുടങ്ങിയത്.

ഇത്തവണ ഓൺലൈൻ വഴി എടുത്ത 039254 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇവരെ ഭാഗ്യശാലികളാക്കിയത്. സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തിയപ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും അത് വലിയ സന്തോഷ നിമിഷമായി മാറി. ലഭിച്ച സമ്മാനത്തുക പത്തു പേരും തുല്യമായി വീതം വച്ചെടുക്കും. ആദ്യമായി ലഭിച്ച ഈ ഭാഗ്യത്തിന്റെ ആത്മവിശ്വാസത്തിൽ വരും മാസങ്ങളിലും ഒരുമിച്ച് തന്നെ ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത് തുടരാനാണ് സുഹൃത്തുക്കളുടെ തീരുമാനം.

∙  അടുത്ത മാസം കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം
ജൂണിലെ ഭാഗ്യശാലികൾക്കായുള്ള 25 ദശലക്ഷം ദിർഹത്തിന്റെ (64 കോടിയിലേറെ ഇന്ത്യൻ രൂപ) ബമ്പർ നറുക്കെടുപ്പ് ജൂലൈ മൂന്നിന് നടക്കും. ഒന്നാം സമ്മാനത്തിന് പുറമെ അഞ്ച് പേർക്ക് ഒരു ദശലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും. ഇതോടൊപ്പം ബിഎംഡബ്ല്യു എക്സ്6,  മസറത്തി ഗ്രെകെയ്ൽ(Maserati Grecale) തുടങ്ങിയ ആഡംബര കാറുകളും സമ്മാനമായി നൽകുന്നുണ്ട്. ജൂൺ മാസത്തെ അവസാന വാര നറുക്കെടുപ്പ് ജൂലൈ ഒന്നിന് നടക്കും. ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *