‘പ്രാങ്ക്’ ആണെന്ന് കരുതി… വിശ്വസിക്കാൻ മണിക്കൂറുകൾ എടുത്തു; ആദ്യ സോളോ ടിക്കറ്റിൽ മലയാളികൾക്ക് ബംപർ ഭാഗ്യം!

450437

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ജൂണിലെ മൂന്നാമത് വാർഷിക ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം. വിജയിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതമാണ് സമ്മാനം ലഭിച്ചത്. അബുദാബി, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് ഈ ഭാഗ്യശാലികൾ.

കൂട്ടായ ശ്രമം വിട്ട് തനിയെ എടുത്തു; ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം
സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്ന പതിവ് നിർത്തി ആദ്യമായി തനിയെ വാങ്ങിയപ്പോഴാണ് ബഹ്റൈനിൽ താമസിക്കുന്ന മലയാളി അനന്തു ശാലിനി (34)യെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യമെത്തിയത്. 2017 മുതൽ ഭാര്യയോടൊപ്പം ബഹ്റൈനിലാണ് താമസം. അവിടെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. പ്രവാസികൾക്കിടയിൽ ബിഗ് ടിക്കറ്റ് അത്രമേൽ പരിചിതമായതിനാൽ എന്നാണ് ഇതിനെക്കുറിച്ച് ആദ്യമായി കേട്ടതെന്ന് കൃത്യമായി ഓർക്കാൻ കഴിയില്ലെന്ന് അനന്തു പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടയ്ക്കിടെ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് കൃത്യമായി പങ്കെടുത്തു തുടങ്ങിയത്. മുൻപ് ഗ്രൂപ്പായിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. 

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ലക്ഷങ്ങളുടെ സമ്മാനം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് അനന്തു പറഞ്ഞു. സമ്മാനത്തുക പൂർണമായും തനിക്ക് തന്നെ ലഭിക്കുന്നതിനാൽ ഇതിൽ ഒരു പങ്ക് നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുക്കാനും ബാക്കി തുക സമ്പാദ്യമായി മാറ്റിവയ്ക്കാനുമാണ് തീരുമാനം. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഭാഗ്യം പരീക്ഷിച്ചിട്ടും ലഭിക്കാത്ത സമ്മാനം ഒടുവിൽ തനിയെ എടുത്ത ആദ്യ ടിക്കറ്റിലൂടെ ഇളഞ്ചൂര്യൻ വിജയകുമാറിനെയും തേടിയെത്തി.  

കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. സുഹൃത്തുക്കൾ വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. മുൻപൊക്കെ കൂട്ടായാണ് ടിക്കറ്റുകൾ എടുത്തിരുന്നതെങ്കിലും ഇത്തവണ തികച്ചും അപ്രതീക്ഷിതമായാണ് സ്വന്തം പേരിൽ ഒരു ടിക്കറ്റ് എടുത്തത്. യാതൊരു പ്രത്യേകതയുമില്ലാതെ തിരഞ്ഞെടുത്ത നമ്പറിലൂടെയാണ് ആദ്യമായി ഭാഗ്യദേവത കൺതുറന്നത്.

സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തിയപ്പോൾ വലിയ സന്തോഷവും അത്ഭുതവുമാണ് തോന്നിയതെന്ന് വിജയകുമാർ പറഞ്ഞു. വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ലഭിച്ച ഈ സമ്മാനം നാട്ടിലെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. ആദ്യമായി സമ്മാനം ലഭിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായെന്നും ഭാവിയിലും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  

∙  സമ്മാനവിവരം അറിഞ്ഞപ്പോൾ പ്രാങ്ക് ആണെന്ന് കരുതി; ലക്ഷങ്ങൾ നേടിയ സന്തോഷത്തിൽ റിസാൽ
ലക്ഷങ്ങൾ സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ ആരോ തമാശ ഒപ്പിച്ചതാണെന്ന് കരുതിയെന്ന് വിജയികളിലൊരാളായ മലയാളി യുവാവ് റിസാൽ മുഹമ്മദ്(31). സഹപ്രവർത്തകർക്കൊപ്പം  ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. അബുദാബിയിൽ ജിയോടെക്നിക്കൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. മുൻപ് നാല് വർഷത്തോളം ദുബായിലും പിന്നീട് കുറച്ചുകാലം സൗദി അറേബ്യയിലും ജോലി ചെയ്തിരുന്നു. നിലവിൽ കുടുംബം നാട്ടിലാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. മുൻപും ചിലപ്പോഴൊക്കെ കൂട്ടായി ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് ഇപ്പോൾ ഭാഗ്യം തേടിയെത്തിയത്.

058718 എന്ന ടിക്കറ്റ് നമ്പർ കണ്ടപ്പോൾ പ്രത്യേകമായി തോന്നിയതിനാലാണ് അത് തിരഞ്ഞെടുത്തതെന്ന് റിസാൽ പറഞ്ഞു. ഫോൺ കോൾ വന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ചുവെന്ന കാര്യം വിശ്വസിക്കാനായതെന്നും പിന്നീട് വലിയ ആവേശമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കേണ്ടതിനാൽ സ്വന്തം വിഹിതം എന്തുചെയ്യണമെന്ന് റിസാൽ തീരുമാനിച്ചിട്ടില്ല. ഈ വിജയം നൽകിയ ആത്മവിശ്വാസത്തോടെ അടുത്ത തവണ 25 ദശലക്ഷം ദിർഹത്തിന്റെ ബമ്പർ സമ്മാനം നേടുകയാണ് ലക്ഷ്യം.  

∙  പത്തു സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള പ്രാർഥന; സൗദി മലയാളി കൂട്ടായ്മയ്ക്ക് സമ്മാനം
നീണ്ട ഒരു വർഷത്തെ കൂട്ടായ കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിൽ സൗദിയിലെ മലയാളി കൂട്ടായ്മയ്ക്ക് ലക്ഷങ്ങളുടെ സമ്മാനം. 10 സുഹൃത്തുക്കൾ ചേർന്നു ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് 25,000 ദിർഹം ഇവരെ തേടിയെത്തിയത്. ഗ്രൂപ്പിലെ അംഗമായ മലയാളി യുവാവ് ജയകൃഷ്ണൻ കണ്ണനാ(31)ണ് സമ്മാനവിവരത്തിന്റെ സന്തോഷം പങ്കുവച്ചത്.

കഴിഞ്ഞ നാല് വർഷമായി സൗദി അറേബ്യയിൽ റിഗ്ഗറായി ജോലി ചെയ്യുന്ന  ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. സുഹൃത്തുക്കൾ വഴിയും പിന്നീട്  വാർത്തകളിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ജയകൃഷ്ണൻ അറിയുന്നത്. തുടർന്ന് ഒരു വർഷം മുൻപാണ് സുഹൃത്തുക്കളായ പത്തു പേർ ചേർന്ന് സ്ഥിരമായി ടിക്കറ്റെടുക്കാൻ തുടങ്ങിയത്.

ഇത്തവണ ഓൺലൈൻ വഴി എടുത്ത 039254 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇവരെ ഭാഗ്യശാലികളാക്കിയത്. സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തിയപ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും അത് വലിയ സന്തോഷ നിമിഷമായി മാറി. ലഭിച്ച സമ്മാനത്തുക പത്തു പേരും തുല്യമായി വീതം വച്ചെടുക്കും. ആദ്യമായി ലഭിച്ച ഈ ഭാഗ്യത്തിന്റെ ആത്മവിശ്വാസത്തിൽ വരും മാസങ്ങളിലും ഒരുമിച്ച് തന്നെ ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത് തുടരാനാണ് സുഹൃത്തുക്കളുടെ തീരുമാനം.

∙  അടുത്ത മാസം കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം
ജൂണിലെ ഭാഗ്യശാലികൾക്കായുള്ള 25 ദശലക്ഷം ദിർഹത്തിന്റെ (64 കോടിയിലേറെ ഇന്ത്യൻ രൂപ) ബമ്പർ നറുക്കെടുപ്പ് ജൂലൈ മൂന്നിന് നടക്കും. ഒന്നാം സമ്മാനത്തിന് പുറമെ അഞ്ച് പേർക്ക് ഒരു ദശലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും. ഇതോടൊപ്പം ബിഎംഡബ്ല്യു എക്സ്6,  മസറത്തി ഗ്രെകെയ്ൽ(Maserati Grecale) തുടങ്ങിയ ആഡംബര കാറുകളും സമ്മാനമായി നൽകുന്നുണ്ട്. ജൂൺ മാസത്തെ അവസാന വാര നറുക്കെടുപ്പ് ജൂലൈ ഒന്നിന് നടക്കും. ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങാം.

കുട്ടികൾക്ക് സൗജന്യ യാത്രയും കോംബോ ഓഫറും; മുതിർന്നവർക്ക് വൻ ഇളവുകൾ, ഇത്തിഹാദ് റെയിൽ ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു

UAE June 27, 2026

rail

ദുബായ്: യുഎഇയുടെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതി ഇത്തിഹാദ് പാസഞ്ചർ റെയിൽ സർവീസ് ഈ മാസം തന്നെ ആരംഭിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ നൽകുന്നതായി അറിയിച്ചു. പ്രാരംഭ ഓഫർ എന്ന നിലയിലാണ് സ്റ്റാൻഡേർഡ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദാബിയെയും ഫുജൈറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ റൂട്ടാണ് ജൂൺ 30 ന് ആരംഭിക്കുക. കൂടാതെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു. ഉദ്ഘാടന ദിവസത്തേക്കുള്ള ടിക്കറ്റുകൾ പൂർണ്ണമായും വിറ്റു കഴിഞ്ഞു.

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷൻ വരെയുള്ള യാത്രയ്ക്ക് വെറും 1 മണിക്കൂർ 45 മിനിറ്റ് മാത്രമേ സമയം എടുക്കുകയുള്ളൂ.

ഓരോ പ്രായത്തിലുള്ള യാത്രക്കാർക്കായും ഇത്തിഹാദ് റെയിൽ പ്രത്യേകം തരംതിരിച്ച നിരക്കുകളാണ് തീരുമാനിച്ചിട്ടുള്ളത്. മുതിർന്നവർക്കായി കംഫർട്ട് ക്ലാസിൽ സിംഗിൾ വൺവേ ടിക്കറ്റിന് നിലവിൽ 55 ദിർഹമാണ് വില എന്നാൽ ഇത് യഥാർത്ഥ നിരക്കായ 109 ദിർഹത്തിൽ നിന്നാണ് കുറച്ചിരിക്കുന്നത്.

പ്രീമിയം ക്ലാസിൽ യഥാർത്ഥ വില 239 ദിർഹമാണ് എന്നാൽ ടിക്കറ്റ് നിരക്ക് 120 ദിർഹമായി കുറച്ചിരിക്കുകയാണ്. കൂടാതെ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല കാരണം അവർ ഒരു മുതിർന്ന വ്യക്തിക്കൊപ്പം തന്നെ യാത്ര ചെയ്യണമെന്നാണ് നിയമം.

കംഫർട്ട് ക്ലാസ് കോംബോയിൽ മുതിർന്ന ആളുടെ ടിക്കറ്റിനൊപ്പം കുട്ടിയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പേർക്ക് ഒരുമിച്ച് വൺവേ യാത്രയ്ക്ക് 83 ദിർഹം മാത്രമാണ് നിരക്ക് വരിക. ഇനി പ്രീമിയം ക്ലാസ് കോംബോയിൽ പ്രീമിയം ക്ലാസിൽ ഈ നിരക്ക് യഥാർത്ഥ വിലയായ 359 ദിർഹത്തിൽ നിന്ന് കുറച്ച് 180 ദിർഹമായും തീരുമാനിച്ചു.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മടിയിൽ ഇരിക്കുന്നതിനാൽ യാത്ര പൂർണ്ണമായും സൗജന്യമാണ്. ഇവർക്ക് പ്രത്യേക സീറ്റ് ആവശ്യമില്ല. അതിനാൽ മുതിർന്നയാൾക്ക് ഒരു കുട്ടിയെ ഇത്തരത്തിൽ സൗജന്യമായി കൂട്ടാം. എന്നാൽ ഒന്നിലധികം കുട്ടികളുമായി യാത്ര ചെയ്യുകയാണെങ്കിൽ ഓരോ അധിക കുട്ടിക്കും പ്രത്യേക ചൈൽഡ് ടിക്കറ്റ് എടുക്കേണ്ടി വരും.

60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നിരക്കിൽ വലിയ ഇളവുകൾ നൽകി വരുന്നു. കംഫർട്ട് ക്ലാസിൽ 88 ദിർഹത്തിന്റെ ടിക്കറ്റിന് പകരം 44 ദിർഹം മാത്രം നൽകിയാൽ മതി. പ്രീമിയം സീറ്റിംഗ് നിരക്ക് 192 ദിർഹമാണ് എന്നാൽ 96 ദിർഹത്തിന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉള്ളവർക്കും ട്രെയിനിൽ പ്രത്യേക സ്ഥലങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

അതേസമയം ഇത്തിഹാദ് റെയിൽ വെബ്‌സൈറ്റ് അലെങ്കിൽ മൊബൈൽ ആപ്പ്, സ്റ്റേഷൻ ടിക്കറ്റ് മെഷീനുകൾm കസ്റ്റമർ കോൺടാക്റ്റ് സെന്റർ എന്നിവ വഴി ടിക്കറ്റുകൾ മാറ്റാനോ റദ്ദാക്കാനോ സാധിക്കും. എന്നാൽ ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും മാറ്റാൻ സാധിക്കില്ല.

കൂടാതെ ടിക്കറ്റ് പുതുക്കുമ്പോൾ പുതിയ യാത്രാ ചെലവ് കൂടുതലാണെങ്കിൽ നിരക്കിൽ വ്യത്യാസം വരം ആ തുക യാത്രക്കാരൻ തന്നെ നൽകണം. ഒപ്പം ചെലവ് കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകില്ല എന്ന കാര്യം കൂടെ യാത്രക്കാർ ശ്രദ്ധിക്കണമെന്നും മാർഗനിർദേശത്തിൽ അധികൃതർ അറിയിച്ചു.

യുഎഇയിൽ മിസൈൽ ആക്രമണ ജാഗ്രതയുമായി എമർജൻസി അലേർട്ട് വന്നോ? സംഭവിച്ചതെന്ത്?അഭ്യന്തര മന്ത്രാലയം പറയുന്നു

UAE June 26, 2026

449871

ദുബായ്∙ യുഎഇയിൽ ഇന്ന് വൈകിട്ട് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ ജാഗ്രതയുമായി ബന്ധപ്പെട്ട് അടിയന്തര സന്ദേശം (എമർജൻസി അലേർട്ട് ) എത്തിയ സംഭവം സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. സന്ദേശം അവഗണിക്കാമെന്നും രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് വൈകിട്ട് 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്ന തരത്തിലുള്ള അടിയന്തര ജാഗ്രതാ സന്ദേശം എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സാഹചര്യങ്ങൾ പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ലഭിച്ച ജാഗ്രതാ നിർദേശം അവഗണിക്കണമെന്നും ജനങ്ങൾക്ക് സാധാരണ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് സന്ദേശം അയക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *