ദുബായിൽ സ്വർണ്ണവിലയിൽ നേരിയ കുറവ്: സ്വർണ്ണം വാങ്ങാൻ പറ്റിയ സമയമോ ഇത്? അറിയാം

gold

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 500.75 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 463.75 ദിർഹമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 444.75 ദിർഹം, 381.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce15,57515,552
24K500.75500.00
22K463.75463.00
21K444.75444.00
18K381.25380.50

സ്വപ്നങ്ങൾക്ക് ഇനി ചിറക്; കുറഞ്ഞ പലിശയിൽ വായ്പയുമായി പ്രവാസികൾക്ക് യുഎഇ ബാങ്കുകളുടെ മെഗാ ഓഫർ

UAE June 21, 2026

438857

Bank Loan ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാം. പലിശ നിരക്കു കുറച്ചു വായ്പകൾ നൽകാനൊരുങ്ങുകയാണ് യുഎഇയിലെ ബാങ്കുകൾ. സ്വദേശികൾക്കും വിദേശികൾക്കും കുറഞ്ഞ നിരക്കിൽ വായ്പ എടുക്കാൻ കഴിയും. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

വരുമാനം അനുസരിച്ചു 2.6 മുതൽ 4.5 ശതമാനം വരെയായിരിക്കും വാർഷിക പലിശ. ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് 6 മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വായ്പകൾക്കുള്ള ഇൻഷുറൻസിന്റെ അധിക നിരക്കും ഒഴിവാക്കി കൊടുക്കാൻ ബാങ്കുകൾ തയാറാണ്. ബാങ്കുകളുടെ വേനൽ, അവധിക്കാല സീസണുകളുമായി ബന്ധപ്പെട്ടാണ് പുതിയ പ്രമോഷനുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

പലിശ നിരക്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ബന്ധപ്പെട്ടവരുമായി സംസാരിച്ചു നിവാരണം ചെയ്ത ശേഷമായിരിക്കണം വായ്പകൾക്ക് അപേക്ഷ നൽകേണ്ടത്. ഇടപാടുകാരന്റെ വേതനത്തിന്റെ ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശ നിരക്കു നിശ്ചയിക്കുന്നത്. പലിശ നിരക്ക് സ്ഥിരമാണോ അടയും തോറും കുറയുന്നതാണോ എന്നതെല്ലാം വായ്പ എടുക്കും മുൻപ് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു. മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് തളർന്ന സാമ്പത്തിക രംഗത്തെ ഊർജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊർജിത വായ്പ മേള. ചില ബാങ്കുകൾ ആദ്യ അടവിന് ഏഴു മാസം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്

പ്രവാസികൾക്ക് വൻ അവസരം!നിങ്ങൾക്കായി ഇതാ യുഎഇ ഗവൺമെന്റിന്റെ സുരക്ഷിതമായ നിക്ഷേപ പദ്ധതി

UAE June 21, 2026

438774

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശികൾക്കും പ്രവാസികൾക്കും ഗവൺമെന്റിന്റെ നേരിട്ടുള്ള പിന്തുണയുള്ള സുരക്ഷിത സമ്പാദ്യ പദ്ധതികളിൽ പങ്കാളികളാകാൻ സുവർണ്ണാവസരം. യുഎഇ ധനകാര്യ മന്ത്രാലയം ചരിത്രത്തിലാദ്യമായി വ്യക്തിഗത നിക്ഷേപകർക്കായി അവതരിപ്പിക്കുന്ന ‘സോവറിൻ റീട്ടെയിൽ ടി-സുകുക്ക്’ (Sovereign Retail T-Sukuk) പദ്ധതിയുടെ ആദ്യ ഘട്ട വരിസംഖ്യ ജൂൺ 24 മുതൽ ആരംഭിക്കും. സാധാരണക്കാരായ പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ നിക്ഷേപ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേവലം 1000 യുഎഇ ദിർഹം എന്ന വളരെ കുറഞ്ഞ തുകയിൽ തുടങ്ങി ആർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. പൂർണ്ണമായും ശരീഅത്ത് നിയമങ്ങൾക്ക് വിധേയമായിട്ടാണ് ഈ സാമ്പത്തിക ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പൊതുജനങ്ങളിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുഎഇയുടെ ആഭ്യന്തര മൂലധന വിപണിയെ കൂടുതൽ ശക്തമാക്കുക എന്ന വിപുലമായ ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. യുഎഇ ഗവൺമെന്റ് പ്രഖ്യാപിച്ച 2026-ലെ ‘ഇയർ ഓഫ് ഫാമിലി’ എന്ന ലക്ഷ്യങ്ങളോട് പൂർണ്ണമായും നീതി പുലർത്തുന്നതാണ് ഈ നിക്ഷേപ പദ്ധതി. കുടുംബങ്ങളുടെയും വ്യക്തികളുടെയും ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്താനും ഇത് സഹായിക്കും. യുഎഇ ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള ബാധ്യതയിലുള്ള നിക്ഷേപമായതിനാലും, ലോകത്തെ മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ യുഎഇക്ക് ഉയർന്ന റേറ്റിംഗ് നൽകിയിട്ടുള്ളതിനാലും രാജ്യത്ത് നിലവിലുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളിൽ ഒന്നാണിത്.

കാലാവധിയും ലാഭവിഹിതവും

ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന ഈ റീട്ടെയിൽ ടി-സുകുക്കിന്റെ കാലാവധി കൃത്യം രണ്ട് വർഷമായിരിക്കും. നിക്ഷേപ കാലാവധിയിലുടനീളം മാറ്റമില്ലാത്ത ഒരു നിശ്ചിത ലാഭവിഹിത നിരക്കായിരിക്കും ഇതിന് ലഭിക്കുക. ഈ നിശ്ചിത നിരക്ക് സുകുക്ക് പുറത്തിറക്കുന്ന സമയത്ത് ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിക്ഷേപകർക്ക് വർഷത്തിൽ രണ്ട് തവണ വീതം രണ്ട് വർഷത്തെ കാലാവധിക്കുള്ളിൽ ആകെ നാല് തവണ ലാഭവിഹിതം ലഭിക്കുന്നതായിരിക്കും. ഈ ലാഭവിഹിതം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. നിലവിൽ യുഎഇയിൽ ഇത്തരം നിക്ഷേപ ലാഭങ്ങൾക്ക് നികുതി ബാധകമല്ലാത്തതിനാൽ, പ്രഖ്യാപിക്കുന്ന ലാഭവിഹിതം പൂർണ്ണമായും നികുതിരഹിതമായി തന്നെ നിക്ഷേപകർക്ക് ആസ്വദിക്കാൻ സാധിക്കും.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഈ പദ്ധതിയുടെ വരിസംഖ്യ സ്വീകരിക്കുന്നത്. നിക്ഷേപകർക്ക് ബാങ്കുകളുടെ ശാഖകൾ നേരിട്ട് സന്ദർശിക്കുകയോ ഭൗതികമായ രേഖകൾ സമർപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആദ്യ ഘട്ട നിക്ഷേപം 2026 ജൂൺ 24-ന് രാവിലെ 8:00 മണിക്ക് ആരംഭിച്ച് ജൂൺ 30-ന് വൈകിട്ട് 5:00 മണിക്ക് അവസാനിക്കും. അഞ്ച് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 ദിർഹവും അതിന് മുകളിലേക്ക് 1000-ന്റെ ഗുണിതങ്ങളായും (ഉദാഹരണത്തിന് 2000, 3000) എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും വലിയ തുകകളുടെ അപേക്ഷകളിൽ അന്തിമ അനുമതി നൽകാനുള്ള അധികാരം പൂർണ്ണമായും യുഎഇ ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കും.

ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം അതിലൊന്ന് യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള കർശനമായ ധനനയ സൂചനകളും മറ്റൊന്ന് യുഎസ്-ഇറാൻ സുപ്രധാന വെടിനിർത്തൽ മുൻനിർത്തിയുള്ള സമാധാന ശ്രമങ്ങളുമാണ്. യുഎസും-ഇറാനും തമ്മിൽ രൂപപ്പെട്ട സമാധാനാന്തരീക്ഷം കാരണം പണപ്പെരുപ്പ ആശങ്കകൾ കുറയുകയും ഇത് ക്രൂഡ് ഓയിൽ വിപണിയെ താഴേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *