
യുഎഇ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയാണ്. നിലവിൽ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
വർഷങ്ങളായി ആരംഭിച്ച ഈ നിയമം യുഎഇയിലെ എല്ലാ വേനൽക്കാലത്തും നടപ്പിലാക്കുന്ന ഒരു നിയമാണിത്. കൂടാതെ ഈ നിയമം കടുത്ത വേനലിൽ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒമാൻ നേരത്തെ തന്നെ ഉച്ച വിശ്രമ സമയം (Midday Break) പ്രഖ്യാപിച്ചിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ യുഎഇയിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയത്. കൂടാതെ എല്ലാ തൊഴിലാളികൾക്കും ഈ നിയമങ്ങൾ ബാധകമാണെന്നും നിർദേശം നൽകിയത് പോലെ എല്ലാവരും കൃത്യമായി ഈ നിയമങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പാലിക്കേണ്ടത്. ഈ മൂന്ന് മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല.
കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ തൊഴിലാക്കികൾക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പു വരുത്തുകയും വേണം.
യുഎഇ ഈ നിയമം കഴിഞ്ഞ വർഷമോ അതോ അടുത്തോ നടപ്പിലാക്കിയത് അല്ല. പ്രവാസി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യം തുടർച്ചയായി 22-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ നിയമം യുഎഇയിലെ തൊഴിൽ സംരക്ഷണ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്.
എന്നാൽ നേരത്തെ ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും പാലിക്കുന്നില്ല എന്ന അറിയിപ്പ് വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തൊഴിൽ ഉടമകൾക്ക് കനത്ത ശിക്ഷയും നൽകിയിരുന്നു എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് കണക്കുകളെ അടിസ്ഥാനമാക്കി മന്ത്രാലയം അറിയിക്കുന്നത്.
വേനൽ കാലത്തെ ഉച്ച സമയങ്ങളിൽ ജോലി നിർത്തിവെക്കുക മാത്രമല്ല കമ്പനികൾ ചെയ്യേണ്ടത്. തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിൽ ഉടമയുടെ മാത്രം ഉത്തരവാദിത്തമാണ്. കൂടാതെ ചില ചില കർശന നിർദേശങ്ങൾ കൂടെ മന്ത്രാലയം നൽകിയിട്ടുണ്ട്.
ഈ ഇടവേള സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സൗകര്യം തന്നെ ഒരുക്കണം. കൂടാതെ കുടിക്കാൻ തണുത്ത കുടിവെള്ളം, ഫാനുകൾ പോലെയുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ എന്നിവയും ജോലിസ്ഥലത്ത് തന്നെ ഉണ്ടായിരിക്കണം. ഒപ്പം ഒആർഎസ്, ഗ്ളൂക്കോസ് പോലെയുള്ള പാനീയങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും ഉണ്ടായിരിക്കണം.
നിയമത്തിൽ ഇളവുകളുള്ള ജോലികൾ ഏതെല്ലാം?
എല്ലാ അടിയന്തര ജോലികൾക്കും ഈ നിയമത്തിൽ ഇളവുകളുണ്ട്. റോഡുകളിൽ ടാറിങ് ഇടുന്നത്, കോൺക്രീറ്റ് മിക്സിംഗ് ജോലികൾ, ജല, വൈദ്യുതി അടിയന്തര അറ്റകുറ്റപ്പണികൾ, ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാനുള്ള ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം നിർത്തിവയ്ക്കാൻ പറ്റാത്ത ജോലികളായതിനാൽ ഇളവുകൾ ഉണ്ടാകില്ല.
എന്നിരുന്നാലും ഈ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ കമ്പനികൾ ഒരുക്കണമെന്നത് നിർബന്ധമാണ്. കൂടാതെ പൊതുസുരക്ഷയും ജനങ്ങളുടെ അത്യാവശ്യ ദൈനംദിന ജീവിതത്തെയോ ബാധിക്കുന്ന ചില അടിയന്തര ജോലികൾക്കും ഈ നിയമത്തിൽ ഇളവുകളുണ്ട്.
ഈ നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്താൻ കഴിയില്ല. കാരണം യുഎഇയിലെ ഓരോ നിയമവും കർശനമാണ് അതിനാൽ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധന സംഘങ്ങൾ നേരിട്ട് ജോലി സ്ഥലങ്ങളിലെത്തി പരിശോധന നടത്താം. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് വലിയ തുക തന്നെ പിഴ ഈടാക്കും.
മുൻവർഷങ്ങളിൽ ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ വലിയ പിഴകൾ കമ്പനികൾക്ക് ചുമത്തിയത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും ഈ നിയമ ലംഘന കേസുകളുടെ എണ്ണം കുറയുകയാണ് എന്നത് യുഎഇയിലെ നിയമം എല്ലാവരും കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
യുഎഇയിൽ തൊഴിലുടമയ്ക്ക് നിങ്ങളുടെ പാസ്പോർട്ട് വാങ്ങി വെക്കാനാകുമോ? നിയമം പറയുന്നത് ഇങ്ങനെ
UAE June 10, 2026

ദുബൈ: യുഎഇയിൽ ജോലി ചെയ്യുന്ന പല പ്രവാസി തൊഴിലാളികൾക്കും ഇപ്പോഴും നിലനിൽക്കുന്ന വലിയൊരു സംശയമാണ്, കമ്പനികൾക്ക് അവരുടെ പാസ്പോർട്ട് നിയമപരമായി കൈവശം വെക്കാൻ അവകാശമുണ്ടോ എന്നത്. പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ പാസ്പോർട്ട് മാനേജ്മെന്റിനെ ഏൽപ്പിക്കുന്നത് അവിടുത്തെ ഒരു പതിവ് രീതിയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ജീവനക്കാരന്റെ പൂർണ്ണ സമ്മതമില്ലാതെ തൊഴിലുടമകൾ പാസ്പോർട്ട് വാങ്ങി വെക്കുന്നത് യുഎഇ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്.
പലപ്പോഴും യുഎഇയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പുതിയ പ്രവാസികളെ ചില കമ്പനികൾ ഇത്തരത്തിൽ ചൂഷണം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഒരു ജീവനക്കാരൻ എന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്
ഒരു പ്രവാസിയുടെ ചോദ്യം: “എന്റെ കമ്പനി പാസ്പോർട്ട് തിരികെ നൽകാൻ തയ്യാറാകുന്നില്ല. പാസ്പോർട്ടുകൾ വാങ്ങി വെക്കുന്നത് കമ്പനിയുടെ നയമാണെന്നും, കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ അത് തിരികെ നൽകൂ എന്നുമാണ് അവർ പറയുന്നത്. എനിക്ക് എങ്ങനെ എന്റെ പാസ്പോർട്ട് തിരികെ ലഭിക്കും?”
ഈ വിഷയത്തിൽ യുഎഇയിലെ നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്ന കാര്യങ്ങൾ പരിശോധിക്കാം.
തൊഴിലുടമ പാസ്പോർട്ട് സൂക്ഷിക്കുന്നത് നിയമപരമാണോ?
അമൽ അൽറാഷ്ദി ലോയേഴ്സ് & ലീഗൽ കൺസൾട്ടന്റിലെ ലീഗൽ കൺസൾട്ടന്റായ ഡോ. ഹസ്സൻ എൽഹൈസ് വ്യക്തമാക്കുന്നത് അനുസരിച്ച്, യുഎഇ തൊഴിൽ നിയമം ഇക്കാര്യത്തിൽ വളരെ കർശനമാണ്. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 33, ആർട്ടിക്കിൾ 13 പ്രകാരം, തൊഴിൽ ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞാൽ തൊഴിലുടമ തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ തടഞ്ഞുവെക്കാനോ, അവരെ രാജ്യം വിട്ടുപോകാൻ നിർബന്ധിക്കാനോ പാടുള്ളതല്ല.
ഇതിനുപുറമെ, തൊഴിലാളികളുടെ പാസ്പോർട്ടുകൾ കമ്പനികൾ കണ്ടുകെട്ടാൻ പാടില്ല എന്നത് യുഎഇ സർക്കാരിന്റെ ഔദ്യോഗിക നയമാണ്. യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിവിധ നിർദ്ദേശങ്ങളിലും ഈ നിരോധനം വ്യക്തമാക്കുന്നുണ്ട്. ഒരു തൊഴിലാളിയുടെ പാസ്പോർട്ട് കൈക്കലാക്കുന്നത് നിയമവിരുദ്ധമാണെന്നും, തൊഴിലാളികൾക്ക് രാജ്യം വിടാൻ തൊഴിലുടമയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഡോ. എൽഹൈസ് ചൂണ്ടിക്കാണിക്കുന്നു.
ഏതെല്ലാം സാഹചര്യങ്ങളിലാണ് പാസ്പോർട്ട് കൈമാറാവുന്നത്?
ഭരണപരമായ ചില പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം തൊഴിലുടമയ്ക്ക് താൽക്കാലികമായി പാസ്പോർട്ട് ആവശ്യപ്പെടാം:
- വിസ പുതുക്കൽ നടപടികൾക്ക്
- വർക്ക് പെർമിറ്റ് എടുക്കുന്നതിന്
- വർക്ക് പെർമിറ്റ് പുതുക്കുന്നതിന്
എന്നാൽ, ഈ ആവശ്യങ്ങൾ കഴിഞ്ഞാലുടൻ പാസ്പോർട്ട് ജീവനക്കാരന് തിരികെ നൽകേണ്ടതുണ്ട്.
“വിസ പ്രോസസ്സിംഗ് അല്ലെങ്കിൽ പുതുക്കൽ നടപടിക്രമങ്ങൾ പോലുള്ള ഒരു പ്രത്യേക ഭരണപരമായ ആവശ്യങ്ങൾക്കായി ഒരു ജീവനക്കാരന് സ്വമേധയാ പാസ്പോർട്ട് തൊഴിലുടമയ്ക്ക് കൈമാറാമെങ്കിലും, ആ ലക്ഷ്യം പൂർത്തിയാക്കിയ ഉടൻ തന്നെ അത് തിരികെ നൽകണം. കടങ്ങൾക്കോ മറ്റ് തൊഴിൽ ബാധ്യതകൾക്കോ പകരമായി ഒരു സുരക്ഷാ രേഖയായി സൂക്ഷിക്കാനോ ജീവനക്കാരൻ ജോലി വിട്ടുപോകുന്നത് തടയാനോ തൊഴിലുടമയ്ക്ക് നിയമപരമായി യാതൊരു അവകാശവുമില്ല.” ഡോ. ഹസ്സൻ എൽഹൈസ് വ്യക്തമാക്കി.
പാസ്പോർട്ട് തിരികെ ലഭിക്കാൻ തൊഴിലാളികൾ എന്ത് ചെയ്യണം?
ഒരു തൊഴിലുടമ നിയമവിരുദ്ധമായി പാസ്പോർട്ട് തടഞ്ഞുവെച്ചിട്ടുണ്ടെങ്കിൽ, അത് തിരികെ ആവശ്യപ്പെടാനും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാനും തൊഴിലാളിക്ക് പൂർണ്ണ അവകാശമുണ്ട്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ സ്വീകരിക്കാം.
1. രേഖാമൂലം ആവശ്യപ്പെടുക
പാസ്പോർട്ട് തിരികെ നൽകണമെന്ന് കാണിച്ച് തൊഴിലുടമയ്ക്ക് ഔദ്യോഗികമായി കത്തോ ഇമെയിലോ അയക്കുക. ഭാവിയിൽ തെളിവായി ഉപയോഗിക്കാൻ ഇത് സഹായിക്കും.
2. MOHRE-ൽ പരാതി നൽകുക
രേഖാമൂലം ആവശ്യപ്പെട്ടിട്ടും കമ്പനി പാസ്പോർട്ട് നൽകാൻ വിസമ്മതിച്ചാൽ, യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മനുഷ്യവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) തൊഴിലാളിക്ക് പരാതി നൽകാം. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ മന്ത്രാലയം ഉചിതമായ നടപടികൾ സ്വീകരിക്കും.
3. എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ സമീപിക്കുക
പാസ്പോർട്ട് നഷ്ടപ്പെടുകയോ, കമ്പനി അത് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാതിരിക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് അവരുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ സഹായം തേടാം. യുഎഇയിലെ വിദേശ എംബസികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.mofa.gov.ae) ലഭ്യമാണ്.
പരാതികൾ എവിടെ, എങ്ങനെ സമർപ്പിക്കാം?
പരാതി ഫയൽ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പക്കൽ സാധുവായ തൊഴിൽ കരാറും (Employment Contract) അനുബന്ധ തെളിവുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. താഴെ പറയുന്ന സംവിധാനങ്ങൾ വഴി നിങ്ങൾക്ക് പരാതി നൽകാം:
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും mohre.gov.ae വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ പരാതികൾ രജിസ്റ്റർ ചെയ്യാം. MOHRE കോൾ സെന്ററിന്റെ 600590000 എന്ന നമ്പറിലും ബന്ധപ്പെടാം.
ദുബൈ പൊലിസ് ആപ്പ്: ദുബൈ വിസയുള്ള തൊഴിലാളികൾക്ക് ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പം ഇത്തരം ചൂഷണങ്ങൾക്കെതിരെയും ദുബൈ പൊലിസ് ആപ്പ് വഴി പരാതി നൽകാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ കോടതികൾ വഴി ഹർജി നൽകാനും അവസരമുണ്ട്.
വിസ നടപടികൾക്കായി താൽക്കാലികമായി വാങ്ങുന്നതൊഴിച്ചാൽ, ഒരു കമ്പനിയുടെ നയത്തിന്റെയോ കരാറിന്റെയോ ഭാഗമായി നിങ്ങളുടെ പാസ്പോർട്ട് തടഞ്ഞുവെക്കാൻ യുഎഇ നിയമം അനുവദിക്കുന്നില്ല.