ഒരു മൊബൈൽ വിഡിയോ ജീവിതം മാറ്റി;65 ദിവസത്തെ കണ്ണീർ കാത്തിരിപ്പ് ദുരിതം;യുഎഇയിൽ കുടുങ്ങിയ യുവാവിന്റെ ദുരിതകഥ സിനിമയെ വെല്ലും:അന്യനാട്ടിൽ കുടുങ്ങിയ മലയാളി യുവാവ് ഒടുവിൽ നാട്ടിലേക്ക്

382418

നിർധന കുടുംബത്തിന് ആശ്രയമാകാനായി ഗൾഫിലേക്ക് പോയ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ശിഹാബ് (32) ദുരൂഹ സാഹചര്യത്തിൽ അബുദാബിയിൽ കാണാതായതിന് ശേഷം ഒടുവിൽ നാട്ടിലെത്തി. സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യുഎഇയിൽ തുടരുകയും തുടർന്ന് നിയമനടപടികൾ നേരിടുകയും ചെയ്ത ശിഹാബ് 65 ദിവസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് മടക്കിയയക്കപ്പെട്ടത്. വീസ നിയമലംഘനത്തിന് പുറമെ, ഇയാളുടെ മൊബൈൽ ഫോണിൽ യുഎഇക്കെതിരായ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കണ്ടെത്തിയതും കേസിന്റെ ഗൗരവം വർധിപ്പിച്ചു. ഇതോടെ ശിഹാബിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കിയിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രതിസന്ധിയിലായ ശിഹാബിനെ മോചിപ്പിക്കാൻ യുഎഇയിലെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ അസോസിയേഷൻ യുഎഇ രംഗത്തെത്തുകയും നിയമസഹായം ഉൾപ്പെടെ ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. കസ്റ്റഡി കാലാവധി പൂർത്തിയായതിന് പിന്നാലെ നാട്ടിലേക്ക് മടക്കിയയക്കുന്നതിനുള്ള നടപടികളും ഇവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ചെർപ്പുളശ്ശേരിയിലെ ചെറിയ വാടകവീട്ടിൽ താമസിക്കുന്ന ശിഹാബിന്റെ കുടുംബം കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന ശിഹാബിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ മാതാവ് ഫാത്തിമയും ഭാര്യ സൈനബയും വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോൺ ബന്ധം നഷ്ടമായതും പണമയക്കൽ നിലച്ചതും സാങ്കേതിക പ്രശ്നങ്ങളാകാമെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ ധാരണ.

പുതിയ ജോലിക്കായി എമിറേറ്റ്സ് ഐഡി നടപടികൾ ആരംഭിക്കുമ്പോഴാണ് ശിഹാബിനെ കണ്ടെത്താനാകുന്നില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് അബുദാബി ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ഒടുവിൽ ശിഹാബ് സുരക്ഷിതനായി നാട്ടിലെത്തിയതോടെ കുടുംബത്തിന്റെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായി. പിതാവിനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് നാല് കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും. സാമ്പത്തിക ബാധ്യതകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കുടുംബത്തിന്റെ അത്താണി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ഇവർ.

അതേസമയം, ഡ്രോൺ ആക്രമണങ്ങൾ, സൈനിക നീക്കങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് യുഎഇ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു

UAE job change rules;പ്രവാസികൾക്ക് ഗുഡ് ന്യൂസ്;യുഎഇയിൽ ജോലിമാറ്റം ഇനി ‘സ്മൂത്ത്’;ഒരു NOC- യും വേണ്ട:യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ അറിയാം

UAE May 21, 2026

382010

UAE job change rules അബുദാബി: യുഎഇയിലെ റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ, ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ ജീവനക്കാർ ജോലി മാറുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കരാർ കാലാവധിക്ക് ശേഷം പുതിയ ജോലിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തത വരുത്തി. പലർക്കും നിലനിൽക്കുന്ന പ്രധാന സംശയമായ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’-ന്റെ ആവശ്യകതയെക്കുറിച്ചാണ് മന്ത്രാലയം പ്രധാനമായും വിശദീകരിച്ചത്. 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33 പ്രകാരം, യുഎഇ പഴയ ‘ലേബർ ബാൻ’ (Labour Ban) സംവിധാനം വലിയ തോതിൽ നിർത്തലാക്കിയിട്ടുണ്ട്. എങ്കിലും, ചില ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന ജീവനക്കാർക്ക് ഇപ്പോഴും ഒരു വർഷത്തെ വർക്ക് പെർമിറ്റ് ബാൻ ഏർപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

  1. ഹാജരാകാതിരിക്കുക (Unauthorised absence), കരാർ ലംഘനം നടത്തുക, പ്രൊബേഷൻ കാലയളവിലെ നിയമങ്ങൾ ലംഘിക്കുക, തെളിയിക്കപ്പെട്ട മറ്റ് തൊഴിൽ നിയമലംഘനങ്ങൾ എന്നിവയ്ക്ക് ഒരു വർഷത്തെ നിരോധനം ലഭിക്കാം.
  2. ജീവനക്കാരുടെ പെട്ടെന്നുള്ള ‘ജോലി നിർത്തൽ’ (Work Stoppages) സമരങ്ങളെക്കുറിച്ച് മന്ത്രാലയം പറയുന്നത് എന്താണ്?
    മുൻകൂട്ടി അറിയിക്കാതെയുള്ള കൂട്ടായ ജോലി നിർത്തലുകൾക്കോ അല്ലെങ്കിൽ അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനോ എതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ തടവ് ശിക്ഷ, പിഴ, രാജ്യത്ത് നിന്ന് നാടുകടത്തൽ (Deportation) എന്നിവയുൾപ്പെടെയുള്ള കടുത്ത നിയമനടപടികൾക്ക് കാരണമാകും. തൊഴിൽപരമായ തർക്കങ്ങളുണ്ടായാൽ ജീവനക്കാർ ഔദ്യോഗിക നിയമസംവിധാനങ്ങളെയും മന്ത്രാലയത്തെയുമാണ് സമീപിക്കേണ്ടത്.
  1. പ്രൊബേഷൻ കാലയളവിലെ ജോലി മാറ്റത്തിനുള്ള നിയമങ്ങൾ എന്തൊക്കെയാണ്?
    പ്രൊബേഷൻ സമയത്ത് ജോലി മാറാൻ ആഗ്രഹിക്കുന്ന ജീവനക്കാരൻ തൊഴിലുടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകണം. കൂടാതെ, ചില സാഹചര്യങ്ങളിൽ പുതിയ തൊഴിലുടമ, പഴയ തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ റിക്രൂട്ട്‌മെന്റ് ചിലവുകൾ നഷ്ടപരിഹാരമായി നൽകേണ്ടി വരും (ഇരുപക്ഷവും മറ്റ് ധാരണകളിൽ എത്തിയിട്ടില്ലെങ്കിൽ).
  2. നിലവിലുള്ള കോൺട്രാക്ട് മറ്റ് തൊഴിൽ രീതികളിലേക്ക് മാറ്റാൻ സാധിക്കുമോ?
    തൊഴിലുടമയുടെയും ജീവനക്കാരന്റെയും പരസ്പര സമ്മതത്തോടെ നിലവിലുള്ള ഫുൾ-ടൈം കരാറുകൾ പാർട്ട്-ടൈം, താൽക്കാലികം (Temporary), ഫ്ലെക്സിബിൾ, റിമോട്ട് വർക്കിംഗ് അല്ലെങ്കിൽ ജോബ്-ഷെയറിങ് രീതികളിലേക്ക് മാറ്റാൻ സാധിക്കും. എന്നാൽ, പഴയ കരാറിലെ എല്ലാ സാമ്പത്തിക ബാധ്യതകളും പൂർണ്ണമായി തീർത്തിരിക്കണം.
  3. യുഎഇ വിസ ട്രാൻസ്ഫർ നടപടികൾ എങ്ങനെയാണ്?
    ആദ്യം നിലവിലുള്ള വർക്ക് പെർമിറ്റും വിസയും റദ്ദാക്കുന്നു. തുടർന്ന് പുതിയ കമ്പനി പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കും. ഇതിന് ശേഷം ഇൻ-കൺട്രി സ്റ്റാറ്റസ് ചേഞ്ച് (In-country status change), മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനകൾ, എമിറേറ്റ്‌സ് ഐഡി പ്രോസസ്സിങ് എന്നിവ പൂർത്തിയാക്കി പുതിയ റെസിഡൻസി വിസ അനുവദിക്കും. ഇതിനായി ജീവനക്കാരൻ യുഎഇക്ക് പുറത്തുപോകേണ്ടതില്ല.
  4. വിസ മാറ്റ നടപടികൾക്ക് സാധാരണയായി എത്ര സമയമെടുക്കും?
    നോട്ടീസ് പീരിയഡ് പൂർത്തിയാക്കി കൃത്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ, ശരാശരി രണ്ട് മുതൽ നാല് ആഴ്ച വരെയാണ് വിസ ട്രാൻസ്ഫർ നടപടികൾക്ക് എടുക്കുന്ന സമയം. തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിനും യുഎഇയിലെ തൊഴിൽ വിപണിയെ കൂടുതൽ സുതാര്യവും മത്സരഷമവുമാക്കുന്നതിനുമാണ് ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.

വിസക്കും ജോലിക്കും ‘ഗോൾഡൻ ഡോർ’;വിസ മുതൽ ജോലി വരെ ഒരൊറ്റ കുടക്കീഴിൽ;ഇതാ യുഎഇയിൽ 16 പുതിയ വിസ കേന്ദ്രങ്ങൾ:അൽ ഹിന്ദിന് വൻ അവസരങ്ങൾ

UAE May 21, 2026

381915

ദുബായ്: യു.എ.ഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി പുതിയൊരു സംവിധാനം വരുന്നു. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിനാണ് ഈ കരാര്‍ ലഭിച്ചത്. ജൂലൈ 1 മുതല്‍ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങള്‍ അല്‍ഹിന്ദ് തുറക്കും.

2011 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ യു.എ.ഇയില്‍ കൈകാര്യം ചെയ്തിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ ആയിരുന്നു. പാസ്പോര്‍ട്ട് പുതുക്കല്‍, വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് അപേക്ഷകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി.സി.സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെട്ട എല്ലാ പ്രധാന കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി അല്‍ഹിന്ദ് കേന്ദ്രങ്ങളെ ആശ്രയിക്കാം.

ഇന്ത്യന്‍ എംബസി ലേല പ്രക്രിയയിലൂടെയാണ് ഈ കരാര്‍ അല്‍ഹിന്ദിന് ഔദ്യോഗികമായി നല്‍കിയത്. അല്‍ഹിന്ദ്, വി.എഫ്.എസ് ഗ്ലോബല്‍, ഡു ഡിജിറ്റല്‍ ഗ്ലോബല്‍, എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ എന്നിങ്ങനെ നാല് പ്രധാന കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തതിനാലാണ് അല്‍ഹിന്ദിന് കരാര്‍ ലഭിച്ചതെന്ന് എംബസി അറിയിച്ചു.

പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍, ഇന്ത്യന്‍ വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് സേവനങ്ങള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, അപ്പോസ്റ്റൈല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയെല്ലാം പുതിയ കരാറില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ജൂലൈ 1 മുതല്‍ ഔദ്യോഗികമായി സേവനങ്ങള്‍ ആരംഭിക്കുമെന്നും യു.എ.ഇയിലുടനീളം പ്രവര്‍ത്തനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഏകീകൃത ഫീസ് 19 ദിര്‍ഹം

ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് അല്‍ഹിന്ദ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ടി പറഞ്ഞു. എംബസി ഫീസുകള്‍ക്ക് പുറമെ ഫോട്ടോ എടുക്കല്‍, ഫോട്ടോ കോപ്പി തുടങ്ങിയ സേവനങ്ങള്‍ക്ക് 19 ദിര്‍ഹം ഏകീകൃത ഫീസായി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, അല്‍ ഐന്‍, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലായി 16 കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് ദുബായ്, അബുദാബി നഗരങ്ങള്‍ക്ക് പുറത്തുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് യാത്രാ സമയം ഗണ്യമായി കുറയ്ക്കും.

ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അപേക്ഷാ പ്രക്രിയ പൊതുവെ പരിചിതമായിരിക്കുമെങ്കിലും, നവീകരിച്ച ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്രോസസ്സിംഗ് ടൂളുകളും അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഈ മാറ്റം യു.എ.ഇയില്‍ ഒരു വലിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. സബ്മിഷന്‍ ഓഫീസര്‍മാര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, ബ്രാഞ്ച് ഹെഡ്ഡുകള്‍, ഫ്രണ്ട് ഡെസ്‌ക് സ്റ്റാഫ് എന്നിവയുള്‍പ്പെടെ 300-ല്‍ അധികം തസ്തികകളിലേക്ക് അല്‍ഹിന്ദ് നിയമനം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ റെസിഡന്‍സ് വിസയുള്ള പുതിയ ബിരുദധാരികളെയും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

1992-ല്‍ കേരളത്തില്‍ സ്ഥാപിതമായ അല്‍ഹിന്ദ് ഗ്രൂപ്പ് 1990-കളുടെ മധ്യത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആഭ്യന്തര എയര്‍ലൈന്‍ പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ വ്യോമയാന രംഗത്തും വലിയ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് അല്‍ഹിന്ദ്.

യുഎഇയിൽ ഈദ് അൽ അദ്ഹ ഖുർബാനി വെറും 15മിനുട്ടിൽ വീട്ടിലെത്തും;എങ്ങനെയെന്നല്ലേ,, അറിയാം

UAE May 21, 2026

381857

ദുബായ്: യുഎഇയിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവം. ഇത്തവണയും വലിയൊരു ഡിജിറ്റൽ വിപ്ലവവുമായി ഉദിയയുടെ ഓൺലൈൻ ഡെലിവറി പ്ലാറ്റഫോം രംഗത്ത്. ബലി പെരുന്നാൾ ദിവസം ബലിമൃഗങ്ങളെ വാങ്ങാനും കശാപ്പുശാലകളിലെ നീണ്ട വരികളിൽ കാത്തുനിൽക്കാനും ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായാണ് ഓൺലൈൻ ആപ്പുകൾ ഡിജിറ്റൽ ഖുർബാനി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇത്തരം ഓൺലൈൻ സേവനങ്ങൾക്കുള്ള ആവശ്യം 200 ശതമാനം വരെ ഉയരുമെന്നാണ് യുഎഇയിലെ വ്യാപാരികൾ പറയുന്നത്. മാസപ്പിറവിയുട അടിസ്ഥാനത്തിൽ ഈ വർഷത്തെ ഈദ് അൽ അദ്ഹ മെയ് 27 ന് ഉണ്ടാകും. യുഎഇയിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക ഖുർബാനി നിരക്കുകളും തീരുമാനിച്ചു.

350 ദിർഹം മുതൽ 800 ദിർഹം വരെയാണ് വിവിധ ചാരിറ്റി സ്ഥാപനങ്ങൾ വഴി ഈ വർഷത്തെ ബലി നിരക്കുകൾ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മുതൽ ഔദ്യോഗികമായി ഉദിയ സേവനങ്ങൾ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഇത്തവണ ഓർഡറുകളിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ആഴ്ച മുതൽ തന്നെ ലുലു സ്റ്റോറുകൾ ഇൾപ്പെടെയുള്ളവ ഓൺലൈൻ ആപ്പ് വഴി പ്രീ ഓർഡറുകൾ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. കൂടതെ പ്രവാസികളിൽ നിന്നും സ്വദേശികളിൽ നിന്നും വൻ പ്രതികരണമാണ് നേരത്തെയും ഈ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്നത്. അതിനാൽ ഇത്തവണയും ഈകാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് തന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഇത്തവണ നൂൺ സബേഹതിയുമായി ചേർന്ന് ഇത്തവണ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വെറും 15 മിനിറ്റിനുള്ളിൽ മാംസം കൃത്യമായി പാക്ക് ചെയ്ത് വീട്ടിൽ എത്തിക്കുന്ന ഡെലിവറി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആപ്പ് വഴി നൂറുകണക്കിന് ഓർഡറുകളും ചാരിറ്റികളിലേക്കുള്ള സംഭാവനകളും ലഭിച്ചതായി നൂൺ വ്യക്തമാക്കിയിരുന്നു.

കൂടാതെ പെരുന്നാൾ നാളുകളിൽ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും ഖുർബാനി പൂർത്തിയാക്കാൻ ഈ ആപ്പ് വഴി ഒരുപാട് സഹായിക്കുന്നതിനാൽ പ്രവാസികളും ഈ സേവനങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. സൊമാലി, കശ്മീരി, നുഐമി, ജാസിരി എന്നിവയുൾപ്പെടെയുള്ള പശുക്കൾ, ഒട്ടകങ്ങൾ, ആടുകൾ എന്നിവയും ലഭ്യമാണ്.

1,050 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. കൂടാതെ സാധാരണയായി മാറ്റ് ഡെലിവറി ആപ്പുകളെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുമ്പോൾ പെരുന്നാൾ അടുക്കുന്നതോടെ ഇത്തരം ആപ്പുകൾക്കാണ് ഓർഡറുകൾ കുതിച്ചുയരുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *