വിസക്കും ജോലിക്കും ‘ഗോൾഡൻ ഡോർ’;വിസ മുതൽ ജോലി വരെ ഒരൊറ്റ കുടക്കീഴിൽ;ഇതാ യുഎഇയിൽ 16 പുതിയ വിസ കേന്ദ്രങ്ങൾ:അൽ ഹിന്ദിന് വൻ അവസരങ്ങൾ

381915

ദുബായ്: യു.എ.ഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി പുതിയൊരു സംവിധാനം വരുന്നു. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിനാണ് ഈ കരാര്‍ ലഭിച്ചത്. ജൂലൈ 1 മുതല്‍ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങള്‍ അല്‍ഹിന്ദ് തുറക്കും.

2011 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ യു.എ.ഇയില്‍ കൈകാര്യം ചെയ്തിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ ആയിരുന്നു. പാസ്പോര്‍ട്ട് പുതുക്കല്‍, വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് അപേക്ഷകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി.സി.സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെട്ട എല്ലാ പ്രധാന കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി അല്‍ഹിന്ദ് കേന്ദ്രങ്ങളെ ആശ്രയിക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യന്‍ എംബസി ലേല പ്രക്രിയയിലൂടെയാണ് ഈ കരാര്‍ അല്‍ഹിന്ദിന് ഔദ്യോഗികമായി നല്‍കിയത്. അല്‍ഹിന്ദ്, വി.എഫ്.എസ് ഗ്ലോബല്‍, ഡു ഡിജിറ്റല്‍ ഗ്ലോബല്‍, എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ എന്നിങ്ങനെ നാല് പ്രധാന കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തതിനാലാണ് അല്‍ഹിന്ദിന് കരാര്‍ ലഭിച്ചതെന്ന് എംബസി അറിയിച്ചു.

പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍, ഇന്ത്യന്‍ വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് സേവനങ്ങള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, അപ്പോസ്റ്റൈല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയെല്ലാം പുതിയ കരാറില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ജൂലൈ 1 മുതല്‍ ഔദ്യോഗികമായി സേവനങ്ങള്‍ ആരംഭിക്കുമെന്നും യു.എ.ഇയിലുടനീളം പ്രവര്‍ത്തനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഏകീകൃത ഫീസ് 19 ദിര്‍ഹം

ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് അല്‍ഹിന്ദ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ടി പറഞ്ഞു. എംബസി ഫീസുകള്‍ക്ക് പുറമെ ഫോട്ടോ എടുക്കല്‍, ഫോട്ടോ കോപ്പി തുടങ്ങിയ സേവനങ്ങള്‍ക്ക് 19 ദിര്‍ഹം ഏകീകൃത ഫീസായി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, അല്‍ ഐന്‍, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലായി 16 കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് ദുബായ്, അബുദാബി നഗരങ്ങള്‍ക്ക് പുറത്തുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് യാത്രാ സമയം ഗണ്യമായി കുറയ്ക്കും.

ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അപേക്ഷാ പ്രക്രിയ പൊതുവെ പരിചിതമായിരിക്കുമെങ്കിലും, നവീകരിച്ച ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്രോസസ്സിംഗ് ടൂളുകളും അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഈ മാറ്റം യു.എ.ഇയില്‍ ഒരു വലിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. സബ്മിഷന്‍ ഓഫീസര്‍മാര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, ബ്രാഞ്ച് ഹെഡ്ഡുകള്‍, ഫ്രണ്ട് ഡെസ്‌ക് സ്റ്റാഫ് എന്നിവയുള്‍പ്പെടെ 300-ല്‍ അധികം തസ്തികകളിലേക്ക് അല്‍ഹിന്ദ് നിയമനം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ റെസിഡന്‍സ് വിസയുള്ള പുതിയ ബിരുദധാരികളെയും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

1992-ല്‍ കേരളത്തില്‍ സ്ഥാപിതമായ അല്‍ഹിന്ദ് ഗ്രൂപ്പ് 1990-കളുടെ മധ്യത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആഭ്യന്തര എയര്‍ലൈന്‍ പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ വ്യോമയാന രംഗത്തും വലിയ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് അല്‍ഹിന്ദ്.

യുഎഇയിൽ ഈദ് അൽ അദ്ഹ ഖുർബാനി വെറും 15മിനുട്ടിൽ വീട്ടിലെത്തും;എങ്ങനെയെന്നല്ലേ,, അറിയാം

UAE May 21, 2026

381857

ദുബായ്: യുഎഇയിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവം. ഇത്തവണയും വലിയൊരു ഡിജിറ്റൽ വിപ്ലവവുമായി ഉദിയയുടെ ഓൺലൈൻ ഡെലിവറി പ്ലാറ്റഫോം രംഗത്ത്. ബലി പെരുന്നാൾ ദിവസം ബലിമൃഗങ്ങളെ വാങ്ങാനും കശാപ്പുശാലകളിലെ നീണ്ട വരികളിൽ കാത്തുനിൽക്കാനും ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായാണ് ഓൺലൈൻ ആപ്പുകൾ ഡിജിറ്റൽ ഖുർബാനി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇത്തരം ഓൺലൈൻ സേവനങ്ങൾക്കുള്ള ആവശ്യം 200 ശതമാനം വരെ ഉയരുമെന്നാണ് യുഎഇയിലെ വ്യാപാരികൾ പറയുന്നത്. മാസപ്പിറവിയുട അടിസ്ഥാനത്തിൽ ഈ വർഷത്തെ ഈദ് അൽ അദ്ഹ മെയ് 27 ന് ഉണ്ടാകും. യുഎഇയിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക ഖുർബാനി നിരക്കുകളും തീരുമാനിച്ചു.

350 ദിർഹം മുതൽ 800 ദിർഹം വരെയാണ് വിവിധ ചാരിറ്റി സ്ഥാപനങ്ങൾ വഴി ഈ വർഷത്തെ ബലി നിരക്കുകൾ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മുതൽ ഔദ്യോഗികമായി ഉദിയ സേവനങ്ങൾ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഇത്തവണ ഓർഡറുകളിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ആഴ്ച മുതൽ തന്നെ ലുലു സ്റ്റോറുകൾ ഇൾപ്പെടെയുള്ളവ ഓൺലൈൻ ആപ്പ് വഴി പ്രീ ഓർഡറുകൾ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. കൂടതെ പ്രവാസികളിൽ നിന്നും സ്വദേശികളിൽ നിന്നും വൻ പ്രതികരണമാണ് നേരത്തെയും ഈ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്നത്. അതിനാൽ ഇത്തവണയും ഈകാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് തന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഇത്തവണ നൂൺ സബേഹതിയുമായി ചേർന്ന് ഇത്തവണ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വെറും 15 മിനിറ്റിനുള്ളിൽ മാംസം കൃത്യമായി പാക്ക് ചെയ്ത് വീട്ടിൽ എത്തിക്കുന്ന ഡെലിവറി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആപ്പ് വഴി നൂറുകണക്കിന് ഓർഡറുകളും ചാരിറ്റികളിലേക്കുള്ള സംഭാവനകളും ലഭിച്ചതായി നൂൺ വ്യക്തമാക്കിയിരുന്നു.

കൂടാതെ പെരുന്നാൾ നാളുകളിൽ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും ഖുർബാനി പൂർത്തിയാക്കാൻ ഈ ആപ്പ് വഴി ഒരുപാട് സഹായിക്കുന്നതിനാൽ പ്രവാസികളും ഈ സേവനങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. സൊമാലി, കശ്മീരി, നുഐമി, ജാസിരി എന്നിവയുൾപ്പെടെയുള്ള പശുക്കൾ, ഒട്ടകങ്ങൾ, ആടുകൾ എന്നിവയും ലഭ്യമാണ്.

1,050 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. കൂടാതെ സാധാരണയായി മാറ്റ് ഡെലിവറി ആപ്പുകളെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുമ്പോൾ പെരുന്നാൾ അടുക്കുന്നതോടെ ഇത്തരം ആപ്പുകൾക്കാണ് ഓർഡറുകൾ കുതിച്ചുയരുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.

ഹൈ റിസ്ക്’ മുന്നറിയിപ്പ്;എബോള ഭീഷണി;’യാത്രക്കാർ സൂക്ഷിക്കുക; എബോള ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ ജാഗ്രത കൂട്ടുന്നു:യുഎഇ മുന്നറിയിപ്പ്

UAE May 21, 2026

381848

ആഫ്രിക്കയിൽ എബോള പടരുന്നു; ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത

ആഫ്രിക്കൻ രാജ്യങ്ങളിൽ ഇബോള വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി യുഎഇ. നിലവിലെ സാഹചര്യങ്ങൾ നേരിടാൻ രാജ്യം പൂർണ്ണ സന്നദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യുഎഇയുടെ ആരോഗ്യ നിരീക്ഷണ നടപടികളും മെഡിക്കൽ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നുണ്ടെന്ന് എൻസിഎംഎയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.ഡിആർസി, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇപ്പോൾ എബോള അതിവേഗം പടരുന്നത്. കോംഗോയിൽ മാത്രം ഇതിനകം 130-ലധികം ആളുകൾ ഈ രോഗബാധ മൂലം മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈറസ് അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ഈ രോഗബാധയെ അതീവ ഗുരുതരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ആഫ്രിക്കയിൽ 15,000 ത്തിലധികം പേരുടെ ജീവനെടുത്ത മാരകമായ രോഗമാണിത്. കൂടാതെ ഗൾഫ് രാജ്യമായ ബഹ്‌റൈനും ജോർദാനും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിദേശികൾക്ക് ബഹ്‌റൈൻ 30 ദിവസത്തെ യാത്രാവിലക്കാണ് പ്രഖ്യാപിച്ചത്. കോംഗോ, ഉഗാണ്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ജോർദാനും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

യുഎഇയിലെ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ ഇനിമുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭിക്കും ഇതിനായി യുഎഇയിലുടനീളം 16 പുതിയ ഇന്ത്യൻ കോൺസുലാർ സേവന കേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള കരാറിൽ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഒപ്പുവെച്ചു.

2011 മുതൽ ഈ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണലിൽ നിന്നാണ് അൽഹിന്ദ് ഈ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. ഏഴ് എമിറേറ്റുകളിലുമായി കിടക്കുന്ന ഈ പുതിയ കേന്ദ്രങ്ങൾ 2026 ജൂലൈ 1 മുതൽ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. യുഎഇയിലെ ഇന്ത്യക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ഈ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.

പ്രവാസികൾക്ക് താമസസ്ഥലത്തിന് അടുത്തുതന്നെ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും അൽഹിന്ദ് കേന്ദ്രങ്ങൾ തുറക്കുന്നത്. അബുദാബി, ദുബായ്, ഷാർജ ഉൾപ്പെടെയുള്ള ഏഴ് എമിറേറ്റുകളിലെയും പുതിയ കേന്ദ്രങ്ങളുടെ കൃത്യമായ ലൊക്കേഷനുകൾ അൽഹിന്ദ് യുഎഇ ഓപ്പറേഷൻസ് അറിയിച്ചു.

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. 2026 മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന ഔദ്യോഗിക അവധി.

നേരത്തെ സർക്കാർ ജീവനക്കാരുടെ അവധി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത് എന്നാൽ കഴിഞ്ഞ ദിവസമാണ് സ്വകാര്യ മേഖലയ്ക്കും അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധി കൂടെ എടുത്താൽ ഇത്തവണ 6 ദിവസത്തെ ഒരു നീണ്ട അവധി ലഭിക്കും. മെയ് 25 തിങ്കളാഴ്ചത്തെ ജോലിക്ക് ശേഷം ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന അവധി കഴിഞ്ഞ്, പിന്നീട് മെയ് 31 തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചാൽ മതിയാകും.

പൊതുമേഖലയെപ്പോലെ സ്വകാര്യ മേഖലയ്ക്കും ഇത്തവണ ഒമ്പത് ദിവസത്തെ അവധി ലഭിച്ചേക്കുമെന്ന തരത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. അതിനെല്ലാം കൃത്യമായ വ്യക്തത നൽകുന്നതാണ് മന്ത്രാലയത്തിന്റെ ഈ പുതിയ പ്രഖ്യാപനം

പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഏറ്റവും മികച്ച അവസരം. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനും യുഎഇ ദിർഹത്തിനുമെതിരെ എക്കാലത്തെയും വലിയ റെക്കോർഡ് താഴ്ചയിലേക്ക് എത്തി. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 97 ലേക്ക് അടുക്കുകയും, നിലവിൽ 96.9 എന്ന റെക്കോർഡ് തകർച്ചയിൽ എത്തുകയും ചെയ്തു.

ഇതോടെ യുഎഇ ദിർഹത്തിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 26.38 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിനിൽക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നതും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതുമാണ് രൂപയ്ക്ക് വൻ തിരിച്ചടിയായത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

വരും ദിവസങ്ങളിലും രൂപയ്ക്ക് മേലുള്ള ഈ സമ്മർദ്ദം തുടരുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതിയിൽ കുറവുണ്ടാകുന്നത് രൂപയ്ക്ക് ആശ്വാസമാകും. രൂപയുടെ മൂല്യത്തിലുണ്ടായ ഈ വൻ ഇടിവ് യുഎഇയിലെ മലയാളി പ്രവാസികൾക്ക് വലിയൊരു ബോണസ് ആണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *