
ദുബൈ: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ വർദ്ധിപ്പിച്ച ഇന്ത്യൻ നടപടി ഗൾഫ് മേഖലയിലെ സ്വർണ്ണ വിപണിക്ക് പുത്തൻ ഉണർവാകുന്നു. ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം, യുഎഇയും ഇന്ത്യയും തമ്മിലുള്ള സ്വർണ്ണവിലയിലെ വ്യത്യാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ വരാനിരിക്കുന്ന വേനൽക്കാല അവധിക്കാലത്ത് യുഎഇയിലെ ജ്വല്ലറികളിൽ പ്രവാസി ഇന്ത്യക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുമെന്നാണ് വ്യാപാര മേഖലയിലുള്ളവർ കണക്കാക്കുന്നത്.
വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും വർദ്ധിച്ചുവരുന്ന ഇറക്കുമതി ബിൽ നിയന്ത്രിക്കുന്നതിനുമാണ് ഇന്ത്യൻ സർക്കാർ തീരുവ ഉയർത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ബിൽ 24.1 ശതമാനം വർദ്ധിച്ച് 72 ബില്യൺ ഡോളറിൽ എത്തിയിരുന്നു. അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് തീരുവ വർദ്ധനവ് പ്രാബല്യത്തിൽ വന്നത്. ഇത് ഇന്ത്യൻ ആഭ്യന്തര വിപണിക്ക് തിരിച്ചടിയായെങ്കിലും ഗൾഫ് വിപണിക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പുതുക്കിയ നികുതി ഘടന നിലവിൽ വരുന്നതോടെ യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും ഇന്ത്യയേക്കാൾ 10 മുതൽ 12 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം ലഭ്യമാകും. യുഎഇയിലെ കുറഞ്ഞ നികുതി സമ്പ്രദായവും നിക്ഷേപ ഗ്രേഡ് സ്വർണ്ണ ബാറുകൾക്ക് മൂല്യവർദ്ധിത നികുതി (VAT) ഇല്ലാത്തതും ഈ ലാഭം വർദ്ധിപ്പിക്കുന്നു. വിനോദസഞ്ചാരികൾക്ക് അവർ അടച്ച വാറ്റ് തുക തിരികെ ലഭിക്കുമെന്നതും ഇന്ത്യയെ അപേക്ഷിച്ച് പണിക്കൂലി കുറവാണെന്നതുമാണ് ദുബൈയെ കൂടുതൽ ആകർഷകമായ സ്വർണ്ണ വ്യാപാര കേന്ദ്രമാക്കി മാറ്റുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് ഈ വില വ്യത്യാസം വലിയ നേട്ടമാകും. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുന്നവർക്ക് യുഎഇയിൽ നിന്ന് വാങ്ങുന്നത് വഴി ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ സാധിക്കുമെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഈ വില വ്യത്യാസം നാമമാത്രമല്ലെന്നും വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്കുള്ള ഡ്യൂട്ടി ഫ്രീ പരിധിയിലെ ഇളവുകളും പ്രവാസികൾക്ക് തുണയാകുന്നുണ്ട്. പുതിയ നിയമമനുസരിച്ച് സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാം. ഇതനുസരിച്ച് ഒരു നാലംഗ കുടുംബത്തിന് ഏകദേശം 140 ഗ്രാം സ്വർണ്ണം നിയമപരമായി നാട്ടിലെത്തിക്കാം. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ഗൾഫിലെ റീട്ടെയിൽ വിപണിയിൽ റെക്കോർഡ് വിൽപ്പനയ്ക്ക് വഴിയൊരുക്കുമെന്ന് ബഫ്ലെ ജ്വല്ലേഴ്സ് ചെയർമാൻ രമേശ് വോറ പറഞ്ഞു.
എങ്കിലും, സ്വർണ്ണവില ആഗോളതലത്തിൽ റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നത് സാധാരണക്കാരുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ട്. വലിയ ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞ ഡിസൈനുകളിലേക്കും ഡിജിറ്റൽ സ്വർണ്ണത്തിലേക്കും ഉപഭോക്താക്കൾ മാറുന്ന പ്രവണതയും ദൃശ്യമാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനം സൃഷ്ടിച്ച മാനസിക സമ്മർദ്ദവും ഉയർന്ന ജീവിതച്ചെലവും വിപണിയിൽ ചെറിയ തോതിൽ നിഴലിക്കുന്നുണ്ടെങ്കിലും, വിലയിലെ വൻ ലാഭം കണക്കിലെടുത്ത് അവസരവാദപരമായ വാങ്ങലുകൾ ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിയന്ത്രണം വിട്ട് കടലിലേക്ക്; ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ദുരന്തം; മരണം മുഖാമുഖം കണ്ട നിമിഷം!! രക്ഷകരായി അവരെത്തി; പിന്നാലെ സംഭവിച്ചത്
UAE May 13, 2026

ഷാർജ: നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തിയ രണ്ട് യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി വാഹനം കടലിലേക്ക് വീഴുകയായിരുന്നു. വാഹനം മുങ്ങിക്കൊണ്ടിരുന്ന സമയത്ത് കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിക്കാൻ ഇവർ കാട്ടിയ മനസാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
വാഹനം മുങ്ങാൻ തുടങ്ങിയതോടെ ഡ്രൈവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ തുറക്കാനോ ഗ്ലാസ് പൊട്ടിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് യുവാക്കൾ കടലിലേക്ക് ചാടി ഡ്രൈവറെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ പൊലിസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തിയിരുന്നു. അടിയന്തര സാഹചര്യത്തിൽ യുവാക്കൾ നടത്തിയ ഇടപെടൽ മാനുഷിക മൂല്യങ്ങളുടെയും സഹകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് പൊലിസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം അൽ അജേൽ പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജീവകാരുണ്യപരമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഷാർജ പൊലിസ് വ്യക്തമാക്കി. തങ്ങളെ ആദരിച്ചതിന് ഇരുവരും പൊലിസിനോട് നന്ദി അറിയിച്ചു. ഒരു മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞുള്ള കടമ മാത്രമാണ് തങ്ങൾ നിർവ്വഹിച്ചതെന്നും യുഎഇ സമൂഹം ഉയർത്തിപ്പിടിക്കുന്ന പരസ്പര സഹായത്തിന്റെ മൂല്യമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.
പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം
ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA
ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു
പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.
കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.