
ഫുജൈറ: യു.എ.ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചര്‍ സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തു. ഫുജൈറ സ്റ്റേഷന്റെ ചിത്രങ്ങളും വിഡിയോയും സൗകര്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. ഈ വര്‍ഷം യാത്രാ സര്‍വിസുകള്‍ ആരംഭിക്കും. യു.എ.ഇ സുപ്രിംകൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി, ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ഫുജൈറയില്‍ നിന്ന് ബത്ന വരെ ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു.
സ്റ്റേഷന്റെ സൗകര്യങ്ങള്‍, പാസഞ്ചര്‍ ട്രെയിന്‍ പദ്ധതിയുടെ പുരോഗതി, സര്‍വിസുകളുടെ ഘട്ടം ഘട്ടമായുള്ള ഓപറേഷന്‍ തുടങ്ങിയവ വിശദീകരിക്കുന്ന വിഡിയോ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. റോബോട്ട് ഗൈഡുകളുള്ള യു.എ.ഇയിലെ ആദ്യത്തെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനാണിത്. റോബോട്ടുകള്‍ യാത്രക്കാരെ സ്വാഗതം ചെയ്യുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ടച്ച്സ്‌ക്രീനോടുകൂടിയ സ്വര്‍ണ-കറുപ്പ് നിറങ്ങളിലുള്ളതാണ് റോബോട്ടിക് മെഷിന്‍.
അതിമനോഹരവും നൂതനവുമായ ഇന്റീരിയര്‍ ഡിസൈനാണ് റെയില്‍വേ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത. ക്രീം-ആന്‍ഡ്-ഗ്രേ തീമില്‍ പാലറ്റുകള്‍ ഉപയോഗിച്ച് ഇന്റീരിയര്‍ സവിശേഷമാക്കിയിരിക്കുന്നു. വിശാലമായ ഗ്ലാസ് പാനലുകളും മോഡേണ്‍ ഫിനിഷുകളും എല്‍.ഇ.ഡി ലൈറ്റുകളും കൊണ്ട് സമൃദ്ധവും ആഢംബര കാഴ്ചകള്‍ നല്‍കുന്നതുമാണ് അകത്തളം. ചാരനിറത്തിലുള്ള ഇന്റീരിയറുകള്‍ സ്റ്റേഷനുകളുടെ ട്രേഡ് മാര്‍ക്കായി മാറുന്നു.
ടിക്കറ്റ് വെന്‍ഡിങ് മെഷിനുകള്‍ കറുപ്പ്-ചാര നിറങ്ങളിലാണ്. ഇലക്ട്രോണിക് ടിക്കറ്റുകളും പ്രിന്റ് ചെയ്ത ടിക്കറ്റുകളും ഉപയോഗിക്കാം. ടിക്കറ്റിലെ ക്യു.ആര്‍ കോഡ് കാണിക്കുമ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറക്കും. രാജ്യത്തുടനീളം ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്. 2026ല്‍ ഘട്ടംഘട്ടമായി വിവിധ എമിറേറ്റുകളിലേക്ക് സര്‍വിസുകള്‍ തുടങ്ങും. ആദ്യ ഘട്ടത്തില്‍ അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെയാണ് ബന്ധിപ്പിക്കുക. രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും കൂട്ടിയിണക്കുന്നതാണ് പൂര്‍ണമായ പദ്ധതി.
എമിറേറ്റുകള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ ഇത് ഉപകരിക്കും. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ പൊതുയാത്രാ സംവിധാനം വലിയ അനുഗ്രഹമാവും. ഇത്തിഹാദ് റെയിലിന്റെ ചരക്ക് ഗതാഗത സര്‍വിസുകള്‍ നേരത്തേ ആരംഭിച്ചിരുന്നു.
അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനുട്ടാണ് കണക്കാക്കുന്നത്. റോഡ് മാര്‍ഗം 2.5 മണിക്കൂറില്‍ കൂടുതല്‍ വേണം. ദുബൈയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രാ സമയം 57 മിനുട്ടാണ്. അബൂദബിയില്‍ നിന്ന് റുവൈസിലേക്ക് 70 മിനുട്ട് കൊണ്ട് എത്താം.
മണിക്കൂറില്‍ 200 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളും. ബിസിനസ്, ഇക്കണോമി ക്ലാസുകളും അധിക ലഗേജ് സ്ഥലവും ഉണ്ടായിരിക്കും. ദുബൈ മെട്രോയിലേതിന് സമാനമായി സ്റ്റേഷനിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും ഓട്ടോമേറ്റഡ് ബാരിയര്‍ സിസ്റ്റം നിയന്ത്രിക്കും.
UAE gold price;യു.എ.ഇയിൽ സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്;ഈയാഴ്ച മാത്രം ഇത്രയും തുക കൂടി
UAE May 7, 2026

UAE gold price;ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയ വലിയ വിലക്കുറവിൽ നിന്ന് ഗ്രാമിന് 21 ദിർഹത്തിന്റെ വർധനവാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 570 ദിർഹത്തിന് അടുത്തെത്തി.
ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 569 ദിർഹമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഇത് 566.50 ദിർഹമായിരുന്നു. ആഭരണങ്ങൾ വാങ്ങാൻ മലയാളി ഉപഭോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 527.25 ദിർഹമായി ഉയർന്നു. ബുധനാഴ്ചത്തെ വില 524.50 ദിർഹമായിരുന്നു.
ഈ ആഴ്ചയിലെ വില നിലവാരം (ഗ്രാമിന് ദിർഹത്തിൽ):
തിങ്കൾ: 548.50 (24K), 508 (22K
വ്യാഴം: 569.50 (24K), 527.25 (22K)
തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 21 ദിർഹവും 22 കാരറ്റിന് 19.25 ദിർഹവുമാണ് വർധിച്ചത്. മെയ് ആദ്യവാരം വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ചൊവ്വാഴ്ച മുതൽ വില വീണ്ടും കുതിക്കുകയായിരുന്നു. തിങ്കളാഴ്ച 20 ഗ്രാം സ്വർണാഭരണം വാങ്ങിയ ഒരാൾക്ക് വ്യാഴാഴ്ച വാങ്ങുന്നതിനേക്കാൾ ഏകദേശം 385 ദിർഹത്തോളം ലാഭിക്കാനാകുമായിരുന്നു.
ആഗോള വിപണിയിലെ സ്വാധീനം
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,700 ഡോളറിന് മുകളിൽ എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ബുധനാഴ്ച മാത്രം ആഗോള വിപണിയിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായി. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് യീൽഡുകൾ കുറഞ്ഞതും സ്വർണത്തിന് അനുകൂലമായി.
മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടി
സഊദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും സമാനമായ വില വർധനവ് ദൃശ്യമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഭയക്കേണ്ട, രക്ഷിക്കാനാണ്!യുഎഇ ഫോണുകളിൽ പെട്ടെന്ന് വരുന്ന അലേർട്ടുകൾ എന്തിന്? പ്രവാസികൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ;അലേർട്ടുകൾക്ക് പിന്നിലെ സുരക്ഷാ രഹസ്യങ്ങൾ അറിയാം
UAE May 7, 2026

യുഎഇ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുകളിൽ വരുന്ന അലേർട്ട് ശബ്ദം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പാതിരാത്രിയിലോ അതിരാവിലെയോ ഒക്കെ വരുന്ന ഈ സന്ദേശങ്ങൾ പലരെയും പേടിപ്പിക്കാറുണ്ട്. എന്നാൽ ആരും പേടിക്കേണ്ട ആവശ്യമില്ല കാരണം ഇത് പ്രവാസികളുടെ സുരക്ഷയ്ക്കായാണ് ഈയൊരു സംവിധാനം ഒരുക്കിയത്.യുഎഇയിലെ നിലവിലെ സ്ഥിതിഗതികളും പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് യുഎഇ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചേർന്ന് ഈ മുന്നറിയിപ്പുകൾ നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള ഒരു പ്രതിരോധ ഉപകരണമാണ്. അടുത്തിടെ നടന്ന മിസൈൽ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടും, കനത്ത മഴയോ കാറ്റോ ഉള്ള സമയങ്ങളിലും നിങ്ങൾ ഈ അലേർട്ടുകൾ ലഭിച്ചിട്ടുണ്ടാകും. കൂടാതെ രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ ഏജൻസികൾക്ക് ഒരേസമയം ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ ഈ സംവിധാനം വഴി സാധിക്കുന്നു.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത് പ്രവർത്തിക്കുന്നത് നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയാണ് അതായത് ഒരു അപകടത്തിന്റെ സ്വഭാവം, അതിന്റെ വ്യാപ്തി, അത് ബാധിക്കാൻ സാധ്യതയുള്ള പ്രദേശം എന്നിവ നോക്കി ആ പ്രശ്നം ബാധിത പ്രദേശങ്ങളിലേക്ക് മാത്രമേ ഈ അലേർട്ടുകൾ അയയ്ക്കൂകയുള്ളു.
ദുബായിൽ ഒരു ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ ആ പ്രദേശത്തുള്ളവർക്ക് മാത്രമായിരിക്കും അലേർട്ട് ലഭിക്കും. കൂടാതെ അബുദാബിയിലുള്ളവർക്ക് അത് ലഭിക്കണമെന്നില്ല. മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഇതേ രീതിയാണ് സിസ്റ്റം പാലിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഉപകരണങ്ങളിലേക്കും സിം കാർഡ് ആരുടേതാണെന്ന് നോക്കാതെ തന്നെ അലേർട്ടുകൾ എത്തിയിരിക്കും.
കൂടാതെ ഇതിനിടയിൽ എന്റെ സുഹൃത്തിന് അലേർട്ട് ലഭിച്ചു, എനിക്ക് ലഭിച്ചില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് അലേർട്ട് നൽകുന്ന സമയത്ത് നിങ്ങൾ ആ മേഖലയ്ക്ക് പുറത്തായിരിക്കാം. അതായത് ഈ സിസ്റ്റം അത്രമേൽ കൃത്യതയോടെ ടാർഗെറ്റ് ചെയ്താണ് ഈ അലേർട്ടുകൾ അയക്കുന്നത് അതിനാൽ തന്നെ നിങ്ങൾ പുറത്ത് ആണെങ്കിൽ ഈ അലേർട്ടുകൾ ലഭിക്കില്ല.
രണ്ടാമത്തെ കാരണം ഫോണിലെ ‘എമർജൻസി അലേർട്ട്’ സെറ്റിംഗ്സ് ഓഫായിരിക്കാം. എന്നിരുന്നാലും മിക്ക സ്മാർട്ട് ഫോണുകളിലും ഇത് ഡിഫോൾട്ട് ആയി ഓൺ ആയിരിക്കും. കൂടാതെ അലേർട്ട് ലഭിച്ചില്ല എന്നത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് നിങ്ങൾ സുരക്ഷിതമായ മേഖലയിലാണെന്നോ അല്ലെങ്കിൽ നിങ്ങളുടെ സാന്നിധ്യം ആ അപകടമേഖലയിലില്ല അതിനാൽ നിങ്ങൾ സേഫ് ആണ് എന്നാണ് പറയുന്നത്.
അതേസമയം ഈ സംവിധാനത്തിൽ രണ്ട് തരം അലേർട്ട് ശബ്ദങ്ങളാണ് വരുന്നത്. ഒന്ന് രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ വളരെ ഉയർന്ന ടോണിലുള്ള അലേർട്ടും തുടർന്ന് സന്ദേശം അവസാനിച്ചുവെന്ന് കാണിക്കുന്ന ടോണും ഉണ്ടാകും. എന്നാൽ രാത്രി 10:30-ന് ശേഷമാണെങ്കിൽ ആളുകളുടെ ഉറക്കത്തെയും വിശ്രമത്തെയും മാനിച്ച് വളരെ കുറഞ്ഞ രീതിയിലുള്ള സ്റ്റാൻഡേർഡ് മെസേജ് ടോൺ മാത്രമേ ലഭിക്കുകയുള്ളു.