ദുബൈയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

355972

ദുബൈ: ദുബൈ മരീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. മരീനയിലെ ഹബ്തൂർ ഗ്രാൻഡിന് സമീപമുള്ള ടവറിലാണ് തീപിടിത്തമുണ്ടായത്.

രാവിലെ 7:30-ഓടെയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് കറുത്ത പുക ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചതായോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി അധികൃതരുടെ വിശദീകരണം കാത്തിരിക്കുകയാണ്

യു.എ.ഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു; ഇന്ന് മാത്രം ഗ്രാമിന് ഉയർന്നത് എത്രയെന്നറിയാമോ?

UAE May 6, 2026

Dubai Gold Rate Today
Dubai Gold Rate Today

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.

 രാവിലെ ഒൻപത് മണിയോടെയുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 560 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 548.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 518.75 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ (508 ദിർഹം) 10.75 ദിർഹത്തിന്റെ വർധനവാണ് 22 കാരറ്റിൽ രേഖപ്പെടുത്തിയത്.

ഇന്നത്തെ സ്വര്‍ണ വില

* 24 കാരറ്റ് (ഗ്രാം) 560.00 ദിര്‍ഹം

* 22 കാരറ്റ് (ഗ്രാം) 518.75 ദിര്‍ഹം

* 21 കാരറ്റ് (ഗ്രാം) 497.25 ദിര്‍ഹം

* 18 കാരറ്റ് (ഗ്രാം) 426.25 ദിര്‍ഹം

* 14 കാരറ്റ് (ഗ്രാം) 332.50 ദിര്‍ഹം

ഈ മാസത്തെ വിലനിലവാരം

മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിർഹമായിരുന്നു വില. 4-ന് ഇത് 546 ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലെ മുതൽ വീണ്ടും വർധിക്കാൻ തുടങ്ങിയ വില ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു.

ആഗോള വിപണിയിലെ സ്വാധീനം

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു

യുഎഇ പ്രവാസികൾക്ക് വമ്പന്‍ ലോട്ടറി; കോടികൾ സ്വന്തമാക്കി മലയാളി,മറ്റൊരു മലയാളിക്ക് ആഡംബര കാര്‍

UAE May 6, 2026

354956

ദുബായ്: യുഎഇയില്‍ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം. ഒരാള്‍ക്ക് രണ്ടര കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മറ്റൊരാള്‍ക്ക് ആഡംബര കാറും. 48കാരനായ അബ്ദുല്‍ റഷീദ് അല്ലിപ്രയ്ക്കാണ് രണ്ടര കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് റഷീദ്. കുടുംബം നാട്ടിലാണ്

കഴിഞ്ഞ ആറ് മാസമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് റഷീദ്. ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പ് ലഭിച്ച കാര്യം റഷീദ് അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും റഷീദ് പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും റഷീദ് പറയുന്നു.

മലയാളിയായ അഷ്‌റഫ് അബ്ദുല്ലയ്ക്കാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 41കാരനായ ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഒമ്പതു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. അഷ്‌റഫിന്റെ കുടുംബവും കേരളത്തിലാണ്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും പലപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുകയെന്നും അഷ്‌റഫ് പറയുന്നു.

ഗ്രൂപ്പായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായത്

ഡ്രീം കാര്‍ ടിക്കറ്റ് എടുക്കാന്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഷ്‌റഫ് പറഞ്ഞു. ഇത്തവണയും ഗ്രൂപ്പായിട്ടാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. സുഹൃത്തുക്കളും അദ്ദേഹവും സമ്മാനം പങ്കുവയ്ക്കും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഭാഗ്യം തുണയ്ക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

വിജയത്തിളക്കം നിറച്ച്, ബിഗ് ടിക്കറ്റ് മെയ് മാസത്തേക്ക് പുതിയ പ്രൊമോഷനുകളുമായി എത്തുന്നു. 2 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ഈ കാമ്പയിന്റെ പ്രധാന ആകര്‍ഷണം. ഈ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഈ വേനല്‍ക്കാലത്ത് ദശലക്ഷാധിപതിയാകാന്‍ അവസരം ലഭിക്കും. ജൂണ്‍ 3-നാണ് ലൈവ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുക.

പ്രധാന സമ്മാനങ്ങള്‍ക്ക് പുറമെ, ഈ മാസം മറ്റ് നിരവധി അവസരങ്ങളുമുണ്ട്. 6 ലക്ഷം ദിര്‍ഹം വരെ സമ്മാനങ്ങള്‍ നല്‍കുന്ന ‘ദി ബിഗ് വിന്‍’, ആഴ്ചതോറുമുള്ള ഇ-ഡ്രോകളിലൂടെ ആകെ 4 ലക്ഷം ദിര്‍ഹം, കൂടാതെ ലക്ഷ്വറി കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേയ് മാസത്തിലെ പ്രൊമോഷനുകള്‍ ഒരുക്കിയിരിക്കുന്നത്

US-Iran conflict UAE on alter;യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

US-Iran conflict UAE on alter;ദുബൈ: ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റേതാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുകയാണെന്നും എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ഇന്നലെയുണ്ടായ സമാനമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നത്. 26 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *