
ദുബായ്: യുഎഇയിൽ അറബിക് ഭാഷക്ക് സെക്കൻഡ് ഓപ്ഷൻ മാത്രമായി മാറിയിരിക്കുകയാണ്. ഇതോടെ അറബി ഭാഷ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് യുഎഇ സർക്കാർ. വിമാനത്താവളങ്ങളിലും സർക്കാർ ഓഫീസുകളിലും പോലും ഇംഗ്ലീഷ് സംസാരിക്കുന്നതിനാലും ആധിപത്യം പുലർത്തിന്നതിനാലും യുഎഇ നിവാസികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു.യുവാക്കളായ എമിറാത്തികൾ പോലും പരസ്പരം ഇംഗ്ലീഷിൽ സംസാരിക്കുന്നത് അവരുടെ ദേശീയ സ്വത്വത്തിന് ഭീഷണിയാണെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ അറബിക് വെറുമൊരു ആശയവിനിമയ ഉപാധി മാത്രമല്ല അത് യുഎഇയുടെ ആത്മാവാണെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് അറബി ഭാഷ നിർബന്ധമാക്കാനുള്ള ചർച്ചകൾ തുടങ്ങിയത്. 2026 നും 2027 നും ഇടയിൽ യുഎഇയിൽ പുതിയ ‘അറബി ഭാഷാ നിയമം’ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നതായി അറിയിച്ചു. ഈ നിയമം വെറുതെ സ്കൂളുകളിൽ മാത്രം ഒതുങ്ങുന്നതല്ല. വിദ്യാഭ്യാസം, മാധ്യമങ്ങൾ, സർക്കാർ സേവനങ്ങൾ, ബിസിനസ്, സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും അറബിക് നിർബന്ധമാക്കും.
പരസ്യങ്ങളിലും പൊതു പ്രചാരണങ്ങളിലും ഔദ്യോഗിക പരിപാടികളിലും ഇനി അറബിക് പ്രധാന ഭാഷയായിരിക്കണം. അതായത് വരും വർഷങ്ങളിൽ യുഎഇയിലെ പൊതു സ്ഥലങ്ങളിൽ അറബിക്കിന് ഇംഗ്ലീഷിനേക്കാൾ വലിയ പ്രാധാന്യം ലഭിക്കാൻ പോകുകയാണ്. ഇവിടെയാണ് നമ്മൾ മലയാളി പ്രവാസികൾ ശ്രദ്ധിക്കേണ്ടത് അതായത്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇതുവരെ നമ്മൾ വിചാരിച്ചിരുന്നത് ഇംഗ്ലീഷ് അറിഞ്ഞാൽ യുഎഇയിൽ രക്ഷപ്പെടാം എന്നാണ്. എന്നാൽ പുതിയ നയങ്ങൾ വരുന്നതോടെ ബിസിനസ് മേഖലയിലായാലും സർക്കാർ ഇടപാടുകളിലായാലും അറബി ഭാഷ അറിയുന്നത് വലിയൊരു മുൻതൂക്കം നൽകും. കൂടാതെ ആശുപത്രികളിലും റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്നവർക്ക് അറബിക് അറിയുക എന്നതും ഒരു പ്രധാന കാര്യമായി മാറും.
കാരണം യുഎഇയിൽ അറബിയിൽ സംസാരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് സ്വദേശികളെ സംബന്ധിച്ച് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അറബിക് പഠിക്കുന്നത് ഇംഗ്ലീഷ് ഉപേക്ഷിക്കലല്ല, മറിച്ച് യുഎഇ എന്ന രാജ്യത്തിന്റെ സംസ്കാരത്തോടുള്ള ആദരവ് കൂടിയാണ്. എന്നാണ് യുഎഇ സർക്കാർ വ്യക്തമാകുന്നത്.
പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത് പോലെ, പല മാതാപിതാക്കളും വീട്ടിൽ കുട്ടികളുമായി ഇംഗ്ലീഷ് സംസാരിക്കുന്നത് അവർക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന് കരുതിയാണ്. എന്നാൽ ഇത് മാതൃഭാഷയുമായുള്ള ബന്ധം തകർക്കുകയാണ് ചെയ്യുന്നത്. സ്കൂൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കാനും, അതുപോലെ അറബിക് പഠിക്കുന്നത് ഒരു ബാധ്യതയല്ല മറിച്ച് ഒരു ഇഷ്ടമായി മാറ്റാനുമുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം.
കൂടാതെ വരും മാസങ്ങളിൽ അറബിക് നിയമം വരുമ്പോൾ യുഎഇ മാത്രമല്ല യുഎഇയിലെ പ്രവാസികളും ഈ മാറ്റത്തിനൊപ്പം സ്വയം മാറണം. അതിനാൽ ഇത് മലയാളികളെയോ ഇംഗ്ലീഷിനെയോ താഴ്ത്തി കെട്ടാൻ അല്ല മറിച്ച് ഇതൊരു വലിയ സാംസ്കാരിക വിപ്ലവത്തിന്റെ തുടക്കമായാണ് കാണുക.
യുഎഇ പ്രവാസികൾക്ക് വമ്പന്‍ ലോട്ടറി; കോടികൾ സ്വന്തമാക്കി മലയാളി,മറ്റൊരു മലയാളിക്ക് ആഡംബര കാര്‍
UAE May 6, 2026

ദുബായ്: യുഎഇയില്‍ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം. ഒരാള്‍ക്ക് രണ്ടര കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മറ്റൊരാള്‍ക്ക് ആഡംബര കാറും. 48കാരനായ അബ്ദുല്‍ റഷീദ് അല്ലിപ്രയ്ക്കാണ് രണ്ടര കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് റഷീദ്. കുടുംബം നാട്ടിലാണ്.
കഴിഞ്ഞ ആറ് മാസമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് റഷീദ്. ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പ് ലഭിച്ച കാര്യം റഷീദ് അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും റഷീദ് പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും റഷീദ് പറയുന്നു.
മലയാളിയായ അഷ്റഫ് അബ്ദുല്ലയ്ക്കാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 41കാരനായ ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഒമ്പതു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. അഷ്റഫിന്റെ കുടുംബവും കേരളത്തിലാണ്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും പലപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുകയെന്നും അഷ്റഫ് പറയുന്നു.
ഗ്രൂപ്പായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായത്
ഡ്രീം കാര്‍ ടിക്കറ്റ് എടുക്കാന്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഷ്റഫ് പറഞ്ഞു. ഇത്തവണയും ഗ്രൂപ്പായിട്ടാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. സുഹൃത്തുക്കളും അദ്ദേഹവും സമ്മാനം പങ്കുവയ്ക്കും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും എല്ലാവര്ക്കും ഭാഗ്യം തുണയ്ക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
വിജയത്തിളക്കം നിറച്ച്, ബിഗ് ടിക്കറ്റ് മെയ് മാസത്തേക്ക് പുതിയ പ്രൊമോഷനുകളുമായി എത്തുന്നു. 2 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ഈ കാമ്പയിന്റെ പ്രധാന ആകര്‍ഷണം. ഈ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഈ വേനല്‍ക്കാലത്ത് ദശലക്ഷാധിപതിയാകാന്‍ അവസരം ലഭിക്കും. ജൂണ്‍ 3-നാണ് ലൈവ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുക.
പ്രധാന സമ്മാനങ്ങള്‍ക്ക് പുറമെ, ഈ മാസം മറ്റ് നിരവധി അവസരങ്ങളുമുണ്ട്. 6 ലക്ഷം ദിര്‍ഹം വരെ സമ്മാനങ്ങള്‍ നല്കുന്ന ‘ദി ബിഗ് വിന്’, ആഴ്ചതോറുമുള്ള ഇ-ഡ്രോകളിലൂടെ ആകെ 4 ലക്ഷം ദിര്‍ഹം, കൂടാതെ ലക്ഷ്വറി കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേയ് മാസത്തിലെ പ്രൊമോഷനുകള്‍ ഒരുക്കിയിരിക്കുന്നത്.
US-Iran conflict UAE on alter;യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
US-Iran conflict UAE on alter;ദുബൈ: ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റേതാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുകയാണെന്നും എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി
ഇന്നലെയുണ്ടായ സമാനമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നത്. 26 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു
iran launches missile attack:യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം:രാജ്യം അതീവ ജാഗ്രതയിൽ
UAE May 4, 2026

iran launches missile attack;ദുബൈ: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകൾ തകർത്ത് പ്രതിരോധ സേന. ഇന്ന് വൈകുന്നേരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക പടർത്തി മിസൈൽ ആക്രമണ ശ്രമമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദുബൈ, അബുദബി, റാസൽഖൈമ ഉൾപ്പെടെയുള്ള ഇമാറാത്തുകളിൽ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇറാനിൽ നിന്ന് അതിർത്തി ലംഘിച്ചെത്തിയ നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇയുടെ സമുദ്രാതിർത്തിക്ക് മുകളിൽ വെച്ച് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചു. മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ ശക്തമായ ശബ്ദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘പ്രോജക്റ്റ് ഫ്രീഡം’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. നേരത്തെ അഡ്നോക് ടാങ്കറിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചിരുന്നു. യുഎസ് ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം.
രാജ്യം ഇപ്പോഴും ജാഗ്രതയിലാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം കാതോർക്കണമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്
UAE May 4, 2026

ദുബൈ: മിസൈൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബൈ, ഷാർജ ഇമാറാത്തുകളിൽ യുഎഇ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്. ഇന്ന് വൈകുന്നേരത്തോടെയാണ് ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അപായ സൂചന നൽകിക്കൊണ്ടുള്ള അലേർട്ടുകൾ എത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നാണ് ഔദ്യോഗിക നിർദ്ദേശം. ജനാലകൾ, വാതിലുകൾ, മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക വാർത്താ ചാനലുകളും മന്ത്രാലയത്തിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.