കുവൈറ്റിൽ 90,000 ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് സ്കൂളുകളിലെത്തി

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നേരിട്ടുള്ള അധ്യയനത്തിനായി ഇന്ന് സ്കൂളുകളിലേക്ക് മടങ്ങിയെത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക കർമ്മപദ്ധതി പ്രകാരം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:35 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പഠനസമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മോർണിംഗ് അസംബ്ലികൾ ഒഴിവാക്കി വിദ്യാർത്ഥികളെ നേരിട്ട് ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചു. വരാനിരിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായുള്ള തീവ്രമായ റിവിഷൻ ക്ലാസുകൾക്കാണ് ഈ ആഴ്ചകളിൽ മുൻഗണന നൽകുന്നത്. കൃത്യമായ അച്ചടക്കവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ സ്വീകരിച്ചത്.

കൂടുതൽ കുവൈറ്റ്‌ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ



ജി്ലീബ് അൽ ഷുയൂഖിൽ ഒളിവിൽ പ്രവർത്തിച്ച തടിമില്ല് പിടികൂടി; പ്രവാസികളെ നാടുകടത്തും

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിൽ ഒട്ടകത്തൊഴുത്തിനകത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തടിമില്ല് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടികൂടി. തടി കയറ്റിപ്പോയ സംശയാസ്പദമായ ഒരു ഹാഫ് ലോറി പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഒട്ടകത്തൊഴുത്തിനുള്ളിലെ ഈ രഹസ്യ വർക്ക്ഷോപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഈ നിർമ്മാണ യൂണിറ്റിന് പുറമെ, ഒട്ടകങ്ങൾക്കുള്ള ഷെഡ് തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഇവിടെയുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സുമായി ചേർന്ന് നടത്തിയ ഈ റെയ്ഡിനെത്തുടർന്ന് ഫാമിനുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുകയും ചെയ്തു. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *